ഇയാൻ സ്റ്റിവർട്ട്

(Ian Stewart എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഗണിതശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമാണ്‌ ഇയാൻ നിക്കോളാസ് സ്റ്റിവർട്ട് അഥവാ ഇയാൻ സ്റ്റിവർട്ട്(ജനനം 24 സെപ്റ്റംബർ 1945)[1]. ഇംഗ്ലണ്ടിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു. സ്ക്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പഠിത്തത്തിൽ, പ്രത്യേകിച്ചും ഗണിതത്തിൽ സമർഥനായിരുന്നു. അക്കാദമികരംഗത്ത് പഠനവും ഗവേഷണവുമായി പടിപടിയായി ഉയർ‍ന്നു. 2001-ൽ റോയൽ സൊസൈറ്റിയിൽ അംഗത്വം ലഭിച്ചു. നൂറ്റമ്പതോളം ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചു. 2006 മേയ്-ൽ പ്രസിദ്ധീകരിച്ച(Letters to a Young Mathematician)കൃതി അവതരണത്തിലും ഉള്ളടക്കത്തിലും ഒട്ടേറെ പ്രശംസിക്കപ്പെട്ടു.

ഇയാൻ സ്റ്റിവർട്ട്
ജനനം (1945-09-24) 24 സെപ്റ്റംബർ 1945  (79 വയസ്സ്)
കലാലയംChurchill College, Cambridge
University of Warwick
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതശാസ്ത്രം
ഡോക്ടർ ബിരുദ ഉപദേശകൻBrian Hartley
"https://ml.wikipedia.org/w/index.php?title=ഇയാൻ_സ്റ്റിവർട്ട്&oldid=3970246" എന്ന താളിൽനിന്ന് ശേഖരിച്ചത്