ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ്

(IUCAA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ സർവ്വകലാശാലകളിൽ ജ്യോതിശാസ്ത്രം, ജ്യോതിർഭൗതികം എന്നീ വിഷയങ്ങളിലെ പഠന പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും ഏകോപിക്കുന്നതിനും വേണ്ടി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ( യു.ജി.സി.) സ്ഥാപിച്ച സ്വയംഭരണസ്ഥാപനമാണ്‌ ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് അഥവാ അയുക (IUCAA). മഹാരാഷ്ട്രയിൽ പുണെ സർവ്വകലാശാലയുടെ കാമ്പസിൽ നാഷണൽ സെന്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സിന്‌ സമീപത്താണ്‌ ഇതിന്റെ സ്ഥാനം.

അയുകയിലെ ആര്യഭടപ്രതിമ

ചരിത്രം

തിരുത്തുക

1988-ലാണ്‌ അയുക സ്ഥാപിക്കപ്പെട്ടത്. പ്രപഞ്ചത്തിന്റെ സ്ഥിരസ്ഥിതി സിദ്ധാന്തത്തിന്റെ പ്രധാന വക്താവായ ജയന്ത് നർലികറായിരുന്നു ആദ്യത്തെ ഡയറക്ടർ. സോമക് റായ് ചൌദരി ആണ്‌ ഇപ്പോഴത്തെ ഡയറക്ടർ.അയുകയുടെ ക്യാമ്പസ് രൂപകല്പന ചെയ്തത് പ്രശസ്ത വാസ്തു ശില്പിയായ ചാൾസ് കോറിയയാണ്.

പഠന പ്രവർത്തനങ്ങൾ

തിരുത്തുക

പ്രപഞ്ചത്തിലെ കാന്തിക ശ്രോതസുകൾ, ഗുരുത്വാകർഷണ തരംഗങ്ങൾ, റേഡിയോ ജ്യോതിശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങളിൽ അയുകയിൽ ഗവേഷണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

അധ്യാപകർ - വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം ഉണ്ടാക്കുന്നതിന് എല്ലാമാസവും പ്രഗല്ഭരായ വ്യക്തികളുടെ അവതരണങ്ങളും ശില്പശാലകളും അയുകയിൽ നടത്തി വരുന്നു.

https://www.iucaa.in/index.html