ചെമ്പാലൻ കൂരൽ
(Hypselobarbus curmuca എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടത്തിന്റെ തനതായ ഒരു മത്സ്യമാണ് ചെമ്പാലൻ കൂരൽ (Curmuca Barb). (ശാസ്ത്രീയനാമം: Hypselobarbus curmuca). കേരളത്തിൽ കബനി ഒഴിച്ചുള്ള എല്ലാ നദികളിലും കണ്ടുവരുന്നു. മലിനപ്പെടാത്ത ശുദ്ധജലത്തിലാണ് ഇവയെ അധികമായി കണ്ടുവരുന്നത്.
ചെമ്പാലൻ കൂരൽ Curmuca Barb | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. curmuca
|
Binomial name | |
Hypselobarbus curmuca (F. Hamilton, 1807)
|
ശരീരപ്രകൃതി
തിരുത്തുകശരീരം നീണ്ടതും ഉരുണ്ടതുമാണ്. കമാനാകൃതിയിലാണ് മുതുകുഭാഗം. 120 സെന്റിമീറ്റർ വരെ വലിപ്പം വയ്ക്കുന്നു. മത്സ്യത്തിന് സ്ഥായിയാ നിറമില്ല. സ്വർണ്ണനിറത്തിലും മുഴുവനായും വെള്ള നിറത്തിലുമൊക്കെ കാണപ്പെടുന്നു. ഒരു ജോടി മീശരോമങ്ങളുണ്ട്.
അവലംബം
തിരുത്തുക- Froese, Rainer, and Daniel Pauly, eds. (2006). "Hypselobarbus curmuca" in ഫിഷ്ബേസ്. April 2006 version.