ഹോട്ട്മെയിൽ

(Hotmail എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൈക്രോസോഫ്റ്റ് നൽകുന്ന സൗജന്യ ഇ-മെയിൽ സേവനമാണ് ഹോട്ട്മെയിൽ(ഔദ്യോഗികമായി മൈക്രോസോഫ്റ്റ് ഹോട്ട്മെയിൽ). ഇന്ത്യൻ വിവരസാങ്കേതികവിദ്യാ വിദഗ്ദ്ധനായ സബീർ ഭാട്ടിയ ആണ് ഹോട്ട്മെയിൽ സ്ഥാപിച്ചത്. ആദ്യ സൌജന്യ ഇ-മെയിൽ സേവനങ്ങളിലൊന്നാണ് ഹോട്ട്മെയിൽ. 1997-ലാണ് മൈക്രോസോഫ്റ്റ് ഹോട്ട്മെയിലിനെ ഏറ്റെടുക്കുന്നത്. 400 ദശലക്ഷം ഡോളറിനാണ് ഏറ്റെടുത്തത്[1][2]. ശേഷം എംഎസ്എൻ ഹോട്ട്മെയിൽ എന്നായി പേരുമാറ്റി. ഇപ്പോഴിത് വിൻഡോസ് ലൈവ് ഹോട്ട്മെയിൽ എന്നായി പുനർമാനകരണം ചെയ്തു. അജാക്സ് സങ്കേതം ഹോട്ട്മെയിലിൽ ഉപയോഗിക്കുന്നു. ഈ സേവനം മുപ്പത്തിയാറ് ഭാഷകളിൽ ലഭ്യമാണ്.

വിൻഡോസ് ലൈവ് ഹോട്ട്മെയിൽ
Windows Live Hotmail logo
Windows Live Hotmail logo
വിൻഡോസ് ലൈവ് ഹോട്ട്മെയിൽ ഇൻബോക്സ്
വിൻഡോസ് ലൈവ് ഹോട്ട്മെയിൽ ഇൻബോക്സ്
Windows Live Hotmail inbox
വികസിപ്പിച്ചത്മൈക്രോസോഫ്റ്റ്
ആദ്യപതിപ്പ്ജൂലൈ 4 1996 (1996-07-04)
Stable release
Wave 4 (Build 15.3.2521.0805) / ഓഗസ്റ്റ് 3 2010 (2010-08-03), 5205 ദിവസങ്ങൾ മുമ്പ്
ഓപ്പറേറ്റിങ് സിസ്റ്റംServer: വിൻഡോസ്; Client: Any Web browser
ലഭ്യമായ ഭാഷകൾ36 languages
തരംഇ-മെയിൽ, Webmail
അനുമതിപത്രംProprietary
വെബ്‌സൈറ്റ്http://mail.live.com

2012 ജൂലൈ 31-ന് ഹോട്ട്മെയിലിന്റെ പരിഷ്കരിച്ച സേവനമായ ഔട്ട്​ലുക്ക്.കോം പ്രഖ്യാപിക്കുകയുണ്ടായി. ഹോട്ട്മെയിലിൽ നിന്നും വ്യത്യസ്തമായി ഇതിൽ പരസ്യങ്ങൾ കാണിക്കുന്നുല്ല. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സേവനം നൽകുന്നത്[3].

  1. "Microsoft Corp acquires Hotmail Corp(Microsoft Corp)". Thomson Financial. 1997-12-31. Retrieved 2008-10-30.
  2. "Microsoft Buys Hotmail". CNET. Archived from the original on 2012-12-06. Retrieved 2007-06-22.
  3. "Microsoft announces massive Hotmail update to better combat Gmail". The Next Web. Retrieved 2012-06-19.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹോട്ട്മെയിൽ&oldid=3851325" എന്ന താളിൽനിന്ന് ശേഖരിച്ചത്