പഞ്ചാബിന്റെ ചരിത്രം
ഒരു എക്സോണിം പദമായ പഞ്ചാബ് ആദ്യമായി ഇബ്ൻ ബാറ്റൂറ്റയുടെ" കുറിപ്പുകളിലാണ് പ്രയോഗിക്കപ്പെടുന്നത്,അദ്ദേഹം 14 ാം നൂറ്റാണ്ടിലായിരുന്നു പഞ്ചാബ് സന്ദർശിച്ചത്.[1]ആ പദം പിന്നീട് പതിനാറാം നൂറ്റാണ്ടായപ്പോഴേക്കും വ്യാപകമായി പ്രയോഗിക്കാൻ തുടങ്ങി.കൂടാതെ "താരിക് ഇ ഷെർ ഷാ സൂരി" എന്ന പുസ്തകത്തിലും ഈ പദം പ്രയോഗിക്കപ്പെട്ടിരുന്നു(1580), "പഞ്ചാബിൽ ഷേർ ഖാന്റെ കോട്ട" നിർമ്മാണത്തെപ്പറ്റി ആ പുസ്തകത്തിൽ സൂചനയുണ്ട്. പഞ്ചാബ് എന്നതിന് ഏതാണ്ട് തത്തുല്യമായ സംസ്കൃത പദം പഞ്ച്നദ് ആദ്യമായി പ്രയോഗിക്കപ്പെട്ടത് മഹാഭാരതത്തിലായിരുന്നു. "അബുൽ ഫസ്‌ൽ" എഴുതിയ "എയിൻ ഇ അക്ബരി" എന്ന പുസ്തകത്തിലും ഈ പദപ്രയോഗം കാണാം. അതിൽ ലാഹോറെന്നും, മുൽത്താനെന്നും പഞ്ചാബിനെ രണ്ട് ഖണ്ഡങ്ങളായി തിരിച്ചിട്ടുണ്ടെന്ന് പ്രതിപാദിക്കുന്നുണ്ട്."എയിൻ ഇ അക്ബാരിയുടെ" രണ്ടാം വോള്യത്തിൽ പഞ്ച്നദ് എന്ന പേരിലുള്ള ഒരു പ്രത്യേക ഭാഗം തന്നെയുണ്ട്.[2]ടുസ്കി ജഹാൻഗീരി എന്ന പുസ്തകത്തിൽ മുഗൾ ചക്രവർത്തിയായ ജഹാംഗീർ പഞ്ചാബ് എന്ന പദം ഉപയോഗിച്ചിട്ടുണ്ട്.[3] അഞ്ച് നദികൾ ഒഴുകുന്ന ഭൂപ്രദേശം എന്നർത്ഥം വരുന്നതരത്തിൽ പഞ്ചാബ് എന്ന പദത്തിന്റെ ഉത്പത്തി പേർഷ്യൻ ഭാഷയിൽ നിന്നാണെന്നും തുർക്കി രാജാക്കൻമാരാണ് ഈ പദത്തെ ഇന്ത്യക്കകത്തും പുറത്തും പ്രചലിതമാക്കിയതെന്നും പറയപ്പെടുന്നു. [4] ഇന്ത്യാ-പാകിസ്താൻ വിഭജനത്തിനു ശേഷം അന്താരാഷ്ട്രീയ നിർദ്ദേശങ്ങളോടെ നടപ്പിലായ സിന്ധുനദി ജലക്കരാർ (Indus Waters Treaty,1960) അനുസരിച്ച്, ഇന്ന് ബിയാസ്,രാവി, സത്ലജ് നദികളുടെ മേൽ ഇന്ത്യക്കും ചെനാബ്, ഝലം,സിന്ധു നദികളുടെ മേൽ പാകിസ്താനുമാണ് അധികാരം.[5] പ്രാചീന കാലത്ത് മൌര്യന്മാർ,ഗ്രീക്കുകാർ, ശകന്മാർ. കുശന്മാർ, ഗുപ്തന്മാർ എന്നിവർ ഈ പ്രദേശം ഭരിച്ചിരുന്നു. 15ഉം 16ഉം നൂറ്റാണ്ടുകളിൽ സിഖു മതത്തിന്റെ വികാസത്തിനും പഞ്ചാബ് സാക്ഷ്യം വഹിച്ചു. ഇന്ത്യ സ്വാതന്ത്യം നേടുമ്പോൾ പഞ്ചാബിലെ 8 നാട്ടുരാജ്യങ്ങളെ ചേർത്ത് പട്യാല ആൻഡ് ഈസ്റ്റ് പഞ്ചാബ് സ്റ്റേറ്റ്സ് യൂണിയൻ (PEPSU) എന്ന പേരിലൊരു സംസ്ഥാനം രൂപീകരിച്ചു. 1966 നവംബർ 1 നാണ് ഇന്നത്തെ പഞ്ചാബ് നിലവിൽ വരുന്നത്.
ജിപ്സി,സാധു, സദ്,ഗുർജർ, അഹിർ ,ഖത്രി,എന്നീ വംശങ്ങളുടെ ജന്മസ്ഥലമായിരുന്നു പഞ്ചാബ്. സ്കൈലാക്സ്, അലക്സാണ്ടർ, ഹ്യൂവെൻ ട്സാങ് , ഫാഹിയൻ എന്നീ വിദേശീയരും ഇവിടം സന്ദർശിച്ചതായി കാണുന്നു.ആര്യ-സരാതുസ്ട്ര-യവന- ബൗദ്ധ-ഇസ്ലാമിക- സിഖ് വിചാരധാരകൾ സ്ഥല വാസികളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. എങ്ങനെയാണ് ഈ ഭൂമി ഇത്രയേറെ വൈദേശിക സമ്പർക്കങ്ങളും, ആക്രമണങ്ങളുംപരിവർത്തനങ്ങളും ഉൾക്കൊണ്ടത്? ഇതിന്റെ ചോരയിലെങ്ങനെയാണ് ഗ്രീസും, പേർഷ്യയും, ചൈനയും, ടിബെറ്റും, അറേബ്യയും,ഈജിപ്തും, അലിഞ്ഞുചേർന്നത്?.
— മോഹൻ സിങ്, A History of Panjabi Literature (1100-1932)[6]
സിന്ധു നദിതട സംസ്കാരം
തിരുത്തുകഗ്രീക് ആക്രമണം
തിരുത്തുകമൗര്യ കാലഘട്ടം 322-185 BC
തിരുത്തുകകുഷാണ കാലഘട്ടം 45-180 AD
തിരുത്തുകഗുപ്ത കാലഘട്ടം 320-550
തിരുത്തുകഹർഷ കാലഘട്ടം 510-650
തിരുത്തുകദൽഹി സൽത്തനത്ത് 713-1526
തിരുത്തുകഗുരു നാനാക്കും സിഖ് മതവും
തിരുത്തുകമുഗൾ വാഴ്ച 1526-1707
തിരുത്തുകരഞ്ജിത് സിംഗ്, സിഖ് സാമ്രാജ്യം
തിരുത്തുകബ്രിട്ടീഷ് ഇടപെടലുകൾ
തിരുത്തുകവിഭജനം
തിരുത്തുകഅവലംബം
തിരുത്തുക- ↑ Encyclopedia of Sikhism - Punjab
- ↑ "Ain-i-Akbari". Archived from the original on 2018-07-14. Retrieved 2016-07-08.
- ↑ Punjabi Adab De Kahani, Abdul Hafeez Quraishee, Azeez Book Depot, Lahore, 1973.
- ↑ Canfield, Robert L. (1991). Turko-Persia in Historical Perspective. Cambridge, United Kingdom: Cambridge University Press. p. 1 ("Origins"). ISBN 0-521-52291-9.
- ↑ "Indus Waters Treaty". Archived from the original on 2016-12-16. Retrieved 2016-07-19.
- ↑ Singh, Mohan (1956). A History of Panjabi Literature (1100-1932). Amritsar: Kasturi Lal & Sons. p. 2.