സംഗീതചരിത്രം

(History of music എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സംഗീതം അറിയപ്പെടുന്ന എല്ലാ പഴയതും പുതിയതുമായ സംസകാരങ്ങളിൽ ദേശ-കാല ഭേദമെന്യേ കാണപ്പെടുന്നു. ലോകത്തിലെ എല്ലാ കോണുകളിലും അവ എത്ര ഒറ്റപ്പെട്ടതായാലും സംഗീതം കാണപ്പെടുന്നതുകൊണ്ടു തന്നെ സംഗീതം മനുഷ്യൻ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് കുടിയേറുന്നതിനു മുൻപേ നിലനിന്നിതായി കണക്കാക്കാം. 50000 വർഷങ്ങളെങ്കിലും വയസ്സ് സംഗീതത്തിനുണ്ടെന്നും മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകമാവുന്നതിന് മുൻപ് ആഫ്രിക്കയിലാണ് സംഗീതം ജന്മം കൊണ്ടതെന്നും അനുമാനിക്കപ്പെടുന്നു.

ഒരു സമൂഹത്തിന്റെ സംഗീതം അതിന്റെ മറ്റുള്ള സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ സമൂഹത്തിന്റെ സാമൂഹിക, സാമ്പത്തിക ഘടന, മുൻപരിചയം, കാലാവസ്ഥ, സാങ്കേതികവിദ്യകളിലുള്ള കഴിവ് മുതലായവ സംഗീതത്തിനെ സ്വാധീനിക്കുന്നു. സംഗീതം പ്രകടിപ്പിക്കുന്ന വികാരങ്ങളും ആശയങ്ങളും, ഏത് സാഹചര്യങ്ങളിലാണ് സംഗീതം അവതരിപ്പിക്കുകയും ആസ്വദിക്കപ്പെടുകയും ചെയ്യുന്നത്,സംഗീതജ്ഞരോടുള്ള മനോഭാവം മുതലായവ ഓരോ കാലഘട്ടത്തിനെയും ഭൂവിഭാഗത്തിനെയും അടിസ്ഥാനമാക്കി മാറിക്കൊണ്ടിരിക്കുന്നു. ഈ വിവരങ്ങളുടെ സഞ്ചയമാണ് സംഗീതചരിത്രം.

"https://ml.wikipedia.org/w/index.php?title=സംഗീതചരിത്രം&oldid=2893219" എന്ന താളിൽനിന്ന് ശേഖരിച്ചത്