ഹെർഷൽ ബഹിരാകാശ നിരീക്ഷണാലയം

(Herschel Space Observatory എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏറ്റവും വലിയ ഇൻഫ്രാറെഡ് ബഹിരാകാശ ദൂരദർശിനിയായ ഹെർഷൽ ബഹിരാകാശ നിരീക്ഷണാലയം യൂറോപ്യൻ ബഹിരാകാശ ഏജൻസിയാണ് വിക്ഷേപിച്ചത്.[2] 2009ൽ വിക്ഷേപിച്ച ഇതിന്റെ പ്രവർത്തനം 2013 ഏപ്രിൽ 29ന് അവസാനിച്ചു.[3] 3.5മീറ്റർ വ്യാസമുള്ള ഒരു ദർപ്പണമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.[4][5][6][2]

ഹെർഷൽ ബഹിരാകാശ നിരീക്ഷണാലയം
General information
NSSDC ID2009-026A
OrganizationEuropean Space Agency (ESA)
NASA
Major contractorsThales Alenia Space
Launch date14 May 2009, 13:12:02 UTC
Launch siteGuiana Space Centre
French Guiana
Launch vehicleAriane 5 ECA
Mission lengthPlanned: 3 years
Achievement:[1]
3 years, 11 months, and 15 days
Mass3,300 കി.ഗ്രാം (120,000 oz)
Type of orbitLissajous orbit
Orbit height1,500,000 കി.മീ (4.9×109 അടി)
Orbit period1 year
Orbit velocity7,500 m/s (27,000 km/h)
LocationLagrangian point L2
Telescope styleRitchey-Chrétien
Wavelength60–670 µm (far-infrared)
Diameter3,500 മി.മീ (11.5 അടി), f/0.5 (Primary Mirror)
Collecting area9.6 m2 (103 sq ft)
Focal length28.5 മീ (94 അടി), f/8.7
Instruments
HIFIHeterodyne Instrument for the Far Infrared
PACSPhotodetector Array Camera and Spectrometer
SPIRESpectral and Photometric Imaging Receiver
Websiteherschel.esac.esa.int

ഭൂമിയിൽ നിന്നും 1,500,000 കി.മീറ്റർ അകലെയുള്ള രണ്ടാമത്തെ ലങ്ഗ്രാഷ്യൽ പോയന്റിലായിരുന്നു ഹെർഷൽ നിരീക്ഷണാലയത്തിന്റെ സ്ഥാനം. സർ വില്യം ഹെർഷലിന്റെയും അദ്ദേഹത്തിന്റെ സഹോദരി കരോലിൻ ഹെർഷലിന്റെ സ്മരണക്കുവേണ്ടിയാണ് ഇതിന് ഹെർഷൽ എന്നു നാമകരണം ചെയ്തത്.[7]

ചില ശീതീകാരികളുടെ സഹായത്തോടെയാണ് ഇതിലെ ഉപകരണങ്ങൾ കേടുകൂടാതെ പ്രവർത്തിച്ചിരുന്നത്. ഈ ശീതീകാരികൾ ഇല്ലാതാവുന്നതോടെ ഈ ദൂരദർശിനിയുടെ പ്രവർത്തനവും അവസാനിക്കും. ഇതു വിക്ഷേപിക്കുന്ന സമയത്ത് ഇതിന്റെ ആയുസ്സ് 2013 മാർച്ച് വരെ എന്നാണ് പ്രവചിച്ചിരുന്നത്.[8] എന്നാൽ ഇത് 2013 ഏപ്രിൽ 29 വരെ കാര്യക്ഷമതയോടെ പ്രവർത്തിക്കുകയുണ്ടായി.[1] ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും വലിയ ഇൻഫ്രാറെഡ് ദൂരദർശിനിയാണ് ഹെർഷൽ. 3.5മീറ്റർ വലിപ്പമുള്ള ഒറ്റ ദർപ്പണമായിരുന്നു ഇതിൽ ഉപയോഗിച്ചിരുന്നത്.[9]

ഏറ്റവും തണുത്തതും പൊടിപടലങ്ങൾ നിറഞ്ഞതുമായ പ്രാപഞ്ചികവസ്തുക്കളെ കണ്ടെത്തുന്നതിന് ഹെർഷൽ ദൗത്യം വളരെ സഹായകമായി.[10] നക്ഷത്രങ്ങൾ രൂപം കൊള്ളുന്ന നീഹാരികകളുടെ ഉൾഭാഗങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഹെർഷൽ നൽകി. 35000ലേറെ നിരീക്ഷണങ്ങളാണ് ഹെഷൽ അതിന്റെ ആയുസ്സിനിടയിൽ നടത്തിയത്.[9]

ചരിത്രം

തിരുത്തുക

1982ൽ യൂറോപ്യൻ സ്പേസ് ഏജൻസി (ESA) Far Infrared and Sub-millimetre Telescope (FIRST) എന്ന ഒരു പദ്ധതി പ്രഖ്യാപിച്ചു. 1984ൽ ഹൊറൈസൺ 2000 എന്ന ഒരു ദീർഘകാല പദ്ധതി ആവിഷ്കരിക്കുകയും FIRST ഇതുമയി ലയിപ്പിക്കുകയും ചെയ്തു.[11] 2000ൽ FIRST ഹെർഷൽ എന്നു പുനർനാമകരണം ചെയ്തു.[12]

2013 ഏപ്രിൽ 29൹ ഹെർഷലിനെ തണുപ്പിച്ചു നിർത്തിയിരുന്ന ഹീലിയം പുറത്തേക്കൊഴുകി തുടങ്ങി. ഇതോടെ ഹെർഷലിന്റെ ശീതീകരണസംവിധാനം തകരാറിലാവുകയും പ്രവർത്തനം നിർത്തുകയും ചെയ്തു. 2013 ജൂൺ 17൹ ശാസ്ത്രജ്ഞർ ഇത് ഡീകമ്മീഷൻ ചെയ്യുന്നതിനുള്ള നിർദ്ദേശം നൽകി.[9]

  1. 1.0 1.1 Amos, Jonathan (29 April 2013). "Herschel space telescope finishes mission". BBC News. Retrieved 29 April 2013.
  2. 2.0 2.1 "ESA launches Herschel and Planck space telescopes". Aerospaceguide. Retrieved 3 December 2010.
  3. Herschel Completes Its 'Cool' Journey in Space. [1]
  4. "ESA launches Herschel and Planck space telescopes". Euronews. Archived from the original on 2010-02-28. Retrieved 3 December 2010.
  5. Amos, Jonathan (14 June 2009). "ESA launches Herschel and Planck space telescopes". BBC. Retrieved 3 December 2010.
  6. "Herschel closes its eyes on the Universe". ESA. Retrieved 29 April 2013.
  7. "Revealing the invisible: Caroline and William Herschel". ESA. 18 June 2000. Retrieved 22 July 2010.
  8. MPI – Herschel
  9. 9.0 9.1 9.2 Observations of the Herschel Space Observatory[2]
  10. ESA Science & Technology: Herschel. Retrieved on 28 July 2010
  11. The First Mission: Baseline, Science Objectives and Operations, Authors: Pilbratt, G. Journal: The Far Infrared and Submillimetre Universe. 1997., p.7
  12. Herschel Space Observatory? An ESA facility for far-infrared and submillimetre astronomy, G.L. Pilbratt, J.R. Riedinger, T. Passvoge, G. Crone, D. Doyle, U. Gageur, A.M. Heras, C. Jewell, L. Metcalfe, S. Ott, and M. Schmidt