ഹെർച്ചെൽ ദ്വീപ്
ഹെർച്ചെൽ ദ്വീപ് കാനഡയിൽ യൂക്കോൺ തീരത്തുനിന്ന് 5 കിലോമീറ്റർ (3.1 മൈൽ) അകലെയായി ബ്യൂഫോർട്ട് കടലിൽ (ആർട്ടിക് സമുദ്രത്തിന്റെ ഭാഗം) സ്ഥിതിചെയ്യുന്നതും ഭരണപരമായ ഒരു ഭാഗവുമായ ദ്വീപ് ആണ്. ഇത് യുക്കോണിലെ തീരത്തുനിന്നകലെയായി സ്ഥിതിചെയ്യുന്ന ഒരേയൊരു ദ്വീപ് ആണ്.
Geography | |
---|---|
Location | Yukon |
Coordinates | 69°35′09″N 139°04′35″W / 69.58583°N 139.07639°W |
Area | 44.6 ച മൈ (116 കി.m2) |
Width | 8–15 കി.മീ (26,000–49,000 അടി) |
Highest elevation | 596 ft (181.7 m) |
Administration | |
Canada | |
Territory | Yukon |
Demographics | |
Population | 0[1] (2009) |
പ്രാചീന ചരിത്രം
തിരുത്തുകപുരാവസ്തുഗവേഷണ അന്വേഷണങ്ങളിലൂടെ ഇതുവരെ കണ്ടെത്തിയ ഇവിടുത്തെ മനുഷ്യാധിനിവേശത്തിന്റെ ഏറ്റവും പുരാതന തെളിവുകൾ ഏകദേശം 1000 വർഷങ്ങൾക്ക് മുൻപുള്ള തൂൾ സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. ഇന്നത്തെ ഇനുവ്യാല്യൂട്ടുകളുടെ പൂർവികന്മാരായിരുന്നു ഈ ജനങ്ങൾ.[2] ഹെർച്ചെൽ ദ്വീപിനുള്ള ഇനുവ്യാല്യൂട്ട് പദം "ഖിക്കിഖ്ട്ടാരുക്ക്", "ദ്വീപ്" എന്ന് അർത്ഥമാക്കുന്നു.
ദ്വീപിനെ വീക്ഷിച്ച ആദ്യ യൂറോപ്യൻ പര്യവേക്ഷകനായിരുന്ന സർ ജോൺ ഫ്രാങ്ക്ലിൻ 1826 ജൂലൈ 15 ന് ദ്വീപിന് ഇന്നത്തെ പേരു നൽകി.[3] ദ്വീപിൻറെ പേരിനു കാരണക്കാരനായ വ്യക്തി ആരെന്നു വ്യക്തമല്ല. ഫ്രാങ്ക്ലിൻറെ വാർത്താപത്രികാ രേഖകൾ പറയുന്നതു പ്രകാരം ഹെർച്ചെൽ എന്ന പേരിനെ ബഹുമാനിക്കാൻ താൻ ആഗ്രഹിച്ചുവെന്നാണെങ്കിലും സർ വില്യം ഹെർച്ചെൽ, അദ്ദേഹത്തിന്റെ സഹോദരി കരോളിൻ ഹെർച്ചെൽ, മകൻ ജോൺ ഹെർച്ചെൽ എന്നിങ്ങനെ ഈ പേരിനെ സൂചിപ്പിക്കുന്ന മൂന്നുപേരും അവരുടെ ശാസ്ത്രീയ നേട്ടങ്ങളുടെ പേരിൽ ശ്രദ്ധേയരായിരുന്നു.[4] ഫ്രാങ്ക്ലിന്റെ പര്യവേഷണ സമയത്ത് ഹെർച്ചെൽ ദ്വീപിൽ മൂന്ന് ഇനുവ്യാല്യൂട്ട് അധിവാസകേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. അക്കാലത്ത് ദ്വീപിൽ താമസിച്ചിരുന്നവരുടെ എണ്ണം (യുക്കോൺ നോർത്ത് സ്ലോപ്പിനു നെടുനീളത്തിലും) കണക്കാക്കിയുന്നത് ഏകദേശം 200 മുതൽ 2000 വരെയായിരുന്നു. വേട്ടയ്ക്കും മീൻപിടുത്തത്തിനും തിമിംഗില വേട്ടക്കായുമായുമുള്ള ഒരു താവളമായിട്ടാണ് ഈ ദ്വീപ് ഉപയോഗിച്ചിരുന്നത്.
അവലംബം
തിരുത്തുക- ↑ Zielinski, Sarah (March 2009). "Endangered Site: Herschel Island, Canada". Smithsonian Magazine. Retrieved 11 March 2015.
- ↑ "Analysis of midden material from a Thule Eskimo dwelling site on the shore of Herschel Island". Archived from the original on 2012-08-03. Retrieved 2019-05-22.
- ↑ Burn, C. R. (2009) "After whom is Herschel Island named"? Arctic 62(3):317–323.
- ↑ Burn, C. R. (2009) "After whom is Herschel Island named"? Arctic 62(3):317–323.