ഹെൽമിൻതോളജി
പരാന്നഭോജികളായ വിരകളെ (ഹെൽമിൻത്ത്സ്) കുറിച്ചുള്ള പഠനമാണ് ഹെൽമിൻതോളജി. ഹെൽമിൻത്തുകളുടെ വർഗ്ഗീകരണവും അവയുടെ ഹോസ്റ്റ് ആയ ജീവികളിൽ അവ ചെലുത്തുന്ന സ്വാധീനവും ഈ ഫീൽഡ് പഠിക്കുന്നു.
ഈ വാക്കിന്റെ ആദ്യ ഭാഗത്തിൻ്റെ ഉത്ഭവം പുഴു എന്ന അർഥം വരുന്ന ഗ്രീക്ക് പദം ἕλμινς(ഹെൽമിൻസ്) ൽ നിന്ന് ആണ്.
18-ആം നൂറ്റാണ്ടിലും 19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഹെൽമിന്റോളജിയെക്കുറിച്ചുള്ള പ്രസിദ്ധീകരണങ്ങളുടെ തരംഗമുണ്ടായിരുന്നു; ഈ കാലഘട്ടത്തെ ശാസ്ത്രത്തിന്റെ "സുവർണ്ണ കാലഘട്ടം" എന്ന് വിശേഷിപ്പിക്കുന്നു. ആ കാലഘട്ടത്തിൽ എഴുത്തുകാരായ ഫെലിക്സ് ഡുജാർഡിൻ,[1] വില്യം ബ്ലാക്‌സ്‌ലാൻഡ് ബെൻഹാം, പീറ്റർ സൈമൺ പല്ലാസ്, മാർക്കസ് എലീസർ ബ്ലോച്ച്, ഓട്ടോ ഫ്രീഡ്രിക്ക് മുള്ളർ,[2] ജോഹാൻ ഗോസ്, ഫ്രെഡറിക് സെങ്കർ, ചാൾസ് വാർഡെൽ സ്റ്റൈൽസ്, ഓർഡോൾ, കാൾസ് വാർഡൽ സ്റ്റൈൽസ്,[2] ജോഹാൻ ഗോട്ട്‌ഫ്രൈഡ് ബ്രെംസർ എന്നിവർ ഈ വിഷയത്തിൽ ചിട്ടയായ ശാസ്ത്രീയ പഠനങ്ങൾ ആരംഭിച്ചു.[3]
ജാപ്പനീസ് പാരാസൈറ്റോളജിസ്റ്റ് സത്യു യമാഗുട്ടി ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സജീവമായ ഹെൽമിൻതോളജിസ്റ്റുകളിൽ ഒരാളായിരുന്നു; ആറ് വാല്യങ്ങളുള്ള സിസ്റ്റമ ഹെൽമിന്റം അദ്ദേഹം എഴുതിയത് ആണ്.[4][5]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Dujardin, Félix (1845). "Histoire naturelle des helminthes ou vers intestinaux". Librairie Encyclopédique de Roret. doi:10.5962/bhl.title.10123.
- ↑ 2.0 2.1 Linstow, Otto Friedrich Bernhard von (1878). "Compendium der Helminthologie. Ein Verzeichniss der bekannten Helminthen, die frei oder in thierischen Körpern leben, geordnet nach ihren Wohnthieren, unter Angabe der Organe, in denen sie gefunden sind, und mit Beifügung der Litteraturquellen". doi:10.5962/bhl.title.1406.
{{cite journal}}
: Cite journal requires|journal=
(help) - ↑ Ernst, Maurice. (1910). "Oxyuris vermicularis (the threadworm). A treatise on the parasite and the disease in children and adults, together with the particulars of a rapid, harmless and reliable cure". doi:10.5962/bhl.title.22359.
{{cite journal}}
: Cite journal requires|journal=
(help) - ↑ Anonymous. 1983. Special edition: A list of papers by Dr. Satyu Yamaguti and his collaborators and a notice on their distribution. The Meguro Parasitological Museum News, 153 (58), 1-12. PDF Archived 2016-03-03 at the Wayback Machine.
- ↑ Google Scholar: papers and books authored by Satyu Yamaguti and their citations