ഹയാം വുറുക്ക്

(Hayam Wuruk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാജാസനഗര, (1350-നു ശേഷം) എന്നുമറിയപ്പെട്ടിരുന്ന ഹയാം വുറുക്ക് പാ-ത-ന-പ-ന-വു, അല്ലെങ്കിൽ ഭട്ടര പ്രഭു, (1334–1389) രാജാസ രാജവംശത്തിൽ നിന്നും, ഇന്ത്യൻ മജപഹിത് സാമ്രാജ്യത്തിലെ നാലാമത്തെ ജാവനീസ് ഹിന്ദു രാജാവ്[1]:234[2]ആയിരുന്നു. അദ്ദേഹത്തിന്റെ പ്രധാനമന്ത്രി ഗജ മെടയുമൊത്ത്, സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയുടെ കാലഘട്ടത്തിൽ അദ്ദേഹം ഭരിച്ചു. അദ്ദേഹത്തിന്റെ കാലത്ത് ഹിന്ദു ഇതിഹാസമായ രാമായണവും മഹാഭാരതവും ജാവനീസ് സംസ്കാരത്തിലും ലോകവീക്ഷണത്തിലും വയങ് കുലിത് (തുകൽ പാവകൾ) വഴി അറിയപ്പെടാൻ തുടങ്ങി.[3]അദ്ദേഹത്തിന്റെ മുൻഗാമി ത്രിഭുവന വിജയതുംഗദേവിയും, അദ്ദേഹത്തിന്റെ പിൻഗാമി മരുമകനായ വിക്രമവർദ്ധനയുമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പല വിവരങ്ങളും നഗരക്രേതാഗാമയിലും[4] [5]പാരാരടനിൽ നിന്നുമാണ് അറിയാൻ കഴിഞ്ഞത്.

Sri Rajasanagara Jayawishnuwardhana
Illustration of Hayam Wuruk
King of Majapahit
ഭരണകാലം 1350 – 1389
മുൻഗാമി Tribhuwana Wijayatunggadewi
പിൻഗാമി Wikramawardhana
ജീവിതപങ്കാളി Paduka Sori
Concubine (Wirabhumi's mother)
പേര്
Hayam Wuruk
Dynasty Rajasa dynasty
പിതാവ് Cakradhara
മാതാവ് Tribhuwana Wijayatunggadewi
മതം Hinduism
Genealogy diagram of Rajasa Dynasty, the royal family of Singhasari and Majapahit. Rulers are highlighted with period of reign.

മുൻകാലജീവിതം

തിരുത്തുക

നഗരക്രേതാഗാമയിൽ ചരണം 1 നും 4 നും 5 നും ഇടയിൽ (1365-ൽ Mpu പ്രപൻക രചിച്ചത്) ഹയാം വൂറൂകിനെക്കുറിച്ച് കാണാൻ കഴിയും. ഹയാം വൂറൂക് 1256-ൽ ശക അഥവാ CE 1334-ൽ ജനിച്ചു. അതേ വർഷം തന്നെ കെലുഡ് മൗണ്ട് തകർന്നിരുന്നു. ഇത് ബടാര ഗുരുനാഥയുടെ (ശിവ മഹാദേവ എന്ന ജാവനീസ് പേര്) ജാവനീസ് രാജാവിന്റെ പുനരവതാരത്തിന്റെ ഭൂമിയിലെ പ്രകൃത്യാതന്നെയുള്ള ദിവ്യ അടയാളം ആയിട്ടാണ് പ്രപൻക വാദിച്ചത്. [6] അതേപോലെ, ഗജഹ് മഡ തന്റെ പ്രതിജ്ഞയായ സുംപഹ് പലാപ്പ പ്രഖ്യാപിച്ചു.

ഹയാം വൂറുകിന്റെ പേര് "സ്കോളർ റൂസ്റ്റർ" എന്ന് വിവർത്തനം ചെയ്യാവുന്നതാണ്. അദ്ദേഹം ത്രിഭുവന വിജയതുംഗദേവിയുടെയും ശ്രീ കെർതവർദ്ധന അഥവാ കക്രധാരയുടെയും മകനായിരുന്നു. അദ്ദേഹത്തിന്റെ അമ്മ മജപഹിത് സ്ഥാപകൻ റഡൻ വിജയയുടെ[7] മകളായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് സിങ്ങാസരി രാജാവ് ഭ്രെ തുമപെൽ ആയിരുന്നു. ഹയാം വുറുക്ക് സുന്ദരനും കഴിവുള്ളവനും ഊർജ്ജസ്വലനും രാജകീയ കലാരൂപങ്ങളായ വാൾപ്പയറ്റ്, ധനുർവിദ്യ, എന്നിവയിലും അതുപോലെ വേദഗ്രന്ഥങ്ങൾ, കല, സംഗീതം, രാഷ്ട്രീയം എന്നിവയിൽ നിപുണനും ആയി പരാരതനിലും നഗരക്രേതാഗാമയിലും പ്രശംസിച്ചിരിക്കുന്നു. ദർബാറിൽ ഒരു ഭക്തിനിർഭരമായ നർത്തകനായും ആയി അദ്ദേഹം അറിയപ്പെട്ടിരുന്നു. പരമ്പരാഗതമായ ആചാരപരമായ ജാവനീസ് മാസ്ക് നൃത്തം ഹയാം വുറുക്ക് അവതരിപ്പിച്ചതായി ചില രേഖകൾ പറയുന്നു. അദ്ദേഹത്തിന്റെ അമ്മ രാജ്ഞി ത്രിഭുവന മജാപഹിത് സാമ്രാജ്യത്തിൻറെ അടുത്ത അധിപനായി തീരാനുള്ള വിദ്യാഭ്യാസവും നൽകിയിരുന്നു.

രാജവാഴ്ച

തിരുത്തുക
 
ഗായത്രി രാജപത്നി

ഗായത്രി രാജപത്നി [8]മജപഹിത് സ്ഥാപകനും ആദ്യ രാജാവായിരുന്ന കെർതരാജസ ജയവർധനയുടെ പത്നിയും രാജ്ഞിയും മജപഹിത് ഭരിക്കുന്ന അടുത്ത രാജ്ഞിയായ ത്രിഭുവന വിജയതുംഗദേവിയുടെ അമ്മയും ആയിരുന്നു. ഒരു ബുദ്ധമത ഭക്തയായ അവർ സിങ്ങസാരി രാജാവായ കെർടാനെഗരയുടെ ഏറ്റവും ഇളയ മകളും ആയിരുന്നു. അവർ മജപഹിത് കൊട്ടാരത്തിനുള്ളിൽ സ്വാധീനമുള്ള ഒരു വ്യക്തിയായിരുന്നു. പിന്നീട് മജപഹിത് രാജസാ രാജവംശത്തിന്റെ ഭരിക്കുന്ന രാജ്ഞി ആയി മാറി. പരമ്പരാഗതമായി അസാധാരണമായ സൌന്ദര്യവും അസാധാരണമായ വശ്യതയും, ജ്ഞാനവും, ബുദ്ധിയും ഉള്ള ഒരു രാജ്ഞിയായി അവരെ വിശേഷിപ്പിച്ചിരിക്കുന്നു. 1350-ൽ മരണം വരെ ഗായത്രി രാജപത്നി ഒരു ബുദ്ധമത വിഹാരത്തിലായിരുന്നു. രാഡൻ വിജായയുടെ പത്നിയായിരുന്ന അവർ മജപഹിത്ന്റെ ആദ്യരാജാവായ ഹയാം വൂറുക്കിന്റെ മുത്തശ്ശിയായിരുന്നു. രാജപത്നിയുടെ ആഭിമുഖ്യത്തിൽ മജപഹിത് ഭരിച്ചിരുന്ന കാരണത്താൽ രാജ്ഞിയായ ത്രിഭുവന വിജയതുംഗദേവി മകനായ ഹയാം വുറുക്കിനുവേണ്ടി സ്ഥാനമൊഴിഞ്ഞുകൊടുത്തു.

1350-ൽ ഹയാം വൂറൂക് 16 വയസ്സുള്ളപ്പോൾ പാരമ്പര്യമായി കിരീടധാരണം നടന്നു. പ്രധാനമന്ത്രി ഗജഹ് മേഡ ആയിരുന്നു അദ്ദേഹത്തെ ഭരണകാര്യങ്ങളിൽ സഹായിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഭരണത്തിൻകീഴിൽ മജപഹിത് ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിലുടനീളം തങ്ങളുടെ അധികാരം വ്യാപിപ്പിച്ചു. പെനാതരൻ, കിഡങ് സുൻഡ പ്രകാരം, 1357-ൽ ഹയാം വൂറൂക്ക് സുൻഡ രാജ്യത്തിലെ രാജകുമാരി. ദയാ പിറ്റോലോക സിട്ര്രെസ്മി വിവാഹം കഴിക്കാനിരിക്കുകയായിരുന്നു. മജപഹിതും സുന്ദനീസ് രാജവംശവും തമ്മിലുള്ള സഖ്യം വളർത്തിയെടുക്കാനുള്ള രാജകീയ ഇടപാടിന്റെ കാരണം രാഷ്ട്രീയമാണ്. എന്നിരുന്നാലും, ബുബാറ്റ് യുദ്ധത്തിൽ, സുന്ദ രാജകുടുംബവും അവരുടെ കാവൽക്കാരും മജപഹിത് സേനയുമായുള്ള ഒരു ഏറ്റുമുട്ടലിൽ ഉൾപ്പെട്ടിരുന്നു. രാജകുമാരിയുടെയും, സുന്ദ രാജവംശത്തിന്റെയും മരണത്തോടെ ആസൂത്രിതമായ രാജകീയ വിവാഹം അവസാനിച്ചു.[9][10][11]

ഇതും കാണുക

തിരുത്തുക
  1. Cœdès, George (1968). The Indianized states of Southeast Asia. University of Hawaii Press. ISBN 9780824803681.
  2. Mpu Prapanca, translated by Slamet Muljana. "Terjemahan Kakawin Dēśawarṇnana (Nāgarakṛtāgama)" (in Indonesian). Jejak Nusantara. Retrieved 5 February 2015.
  3. Mark Juergensmeyer and Wade Clark Roof, 2012, Encyclopedia of Global Religion, Volume 1, Page 557.
  4. Cœdès 1968, pp. 187, 198, 240.
  5. Malkiel-Jirmounsky 1939, pp. 59–68.
  6. Mpu Prapanca, translated by Slamet Muljana. "Terjemahan Kakawin Dēśawarṇnana (Nāgarakṛtāgama)" (in ഇന്തോനേഷ്യൻ). Jejak Nusantara. Archived from the original on 2015-02-05. Retrieved 5 February 2015.
  7. Slamet Muljana, 2005, Runtuhnya Kerajaan Hindu-Jawa dan Timbulnya Negara-negara Islam di Nusantara, Yogyakarta: LKiS, ISBN 9798451163.
  8. Cœdès, George (1968). The Indianized states of Southeast Asia. University of Hawaii Press. ISBN 9780824803681.
  9. Munoz, Paul Michel (2006). Early Kingdoms of the Indonesian Archipelago and the Malay Peninsula. Singapore: Editions Didier Millet. p. 279. ISBN 981-4155-67-5.
  10. Drs. R. Soekmono (1973). Pengantar Sejarah Kebudayaan Indonesia 2, 2nd ed. Yogyakarta: Penerbit Kanisius. p. 72.
  11. Y. Achadiati S; Soeroso M.P. (1988). Sejarah Peradaban Manusia: Zaman Majapahit. Jakarta: PT Gita Karya. p. 13.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
മുൻഗാമി Monarch of Majapahit Empire
1350–1389
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഹയാം_വുറുക്ക്&oldid=4012254" എന്ന താളിൽനിന്ന് ശേഖരിച്ചത്