ഹരിതകേരളം മിഷൻ

കേരള സർക്കാർ ആരംഭിച്ച പദ്ധതി
(Hartha Kerala Mission എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിന്റെ ജലസമൃദ്ധിയും ശുചിത്വവും വീണ്ടെടുക്കുക, സുരക്ഷിത ഭഷ്യവസ്തുക്കളുടെ ഉത്പാദനം വർധിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനം നേരിടന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരള സർക്കാർ ആരംഭിച്ച ദൗത്യമാണ് ഹരിതകേരളം മിഷൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തതോടെയായണ് പദ്ധതിയുടെ അടിത്തട്ടിലുള്ള പ്രവർത്തനങ്ങൾ വിഭാവനം ചെയ്യ്തിരിയ്ക്കുന്നത്.[1] പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി നടപ്പിലാക്കിയ 'സ്വച്ഛ്ഭാരത്' പദ്ധതിയുടെ കേരള മാതൃകയായ ശുചിത്വകേരളത്തിന്റെ സഹായത്തോടെയാണ് ഹരിതകേരളം മിഷൻ പ്രവർത്തിക്കുന്നത്.

മിഷൻ ഘടന

തിരുത്തുക

സംസ്ഥാന തലം

തിരുത്തുക

മുഖ്യമന്ത്രി അധ്യക്ഷനും തദ്ദേശസ്വയംഭരണം, കൃഷി, ജലവിഭവം മന്ത്രിമാർ സഹ അധ്യക്ഷന്മാരും എംഎൽഎ / മുൻമന്ത്രി/ മുൻ എംഎൽഎ/ മുൻ എംപി, സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി എന്നിവർ ഉപാധ്യക്ഷന്മാരുമായതാണ് സംസ്ഥാനതലത്തിൽ പ്രവർത്തിയ്ക്കുന്ന മിഷന്റെ ഘടന. എംഎൽഎ മാർ, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ നാമനിർദ്ദേശം ചെയ്യുന്ന ആസൂത്രണ ബോർഡിലെ ഒരംഗം, പ്രിൻസിപ്പൽ സെക്രട്ടറി (തദ്ദേശസ്വയംഭരണം, ആരോഗ്യം, കൃഷി, ജലവിഭവം, ടൂറിസം, വിദ്യാഭ്യാസം), സംസ്ഥാനത്തെ മൂന്ന് ടാസ്ക് ഫോഴ്സുകളുടെ ചീഫ് എക്സിക്യുട്ടീവ് എന്നിവർ അംഗങ്ങളും പ്രതിപക്ഷ നേതാവ് പ്രത്യേക ക്ഷണിതാവുമായിരിയ്ക്കും. ആസൂത്രണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്കാണ് മിഷന്റെ സെക്രട്ടറി ചുമതല. മുതിർന്ന ഒരു ശാസ്ത്രജ്ഞൻ ഉപദേഷ്ടാവായും ഉണ്ടായിരിക്കും.[2]

ജില്ലാതലം

തിരുത്തുക

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷനും ജില്ലയിൽ നിന്നുള്ള ലോക് സഭാ അംഗങ്ങൾ, എംഎൽഎമാർ, മേയർ, മുനിസിപ്പൽ ചെയർമാന്മാർ, ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, രണ്ട് പഞ്ചായത്ത് പ്രസിഡൻറുമാർ (പഞ്ചായത്ത് പ്രസിഡൻറുമാരുടെ ജില്ലാ അസോസിയേഷൻറെ പ്രസിഡൻറും സെക്രട്ടറിയും) എന്നിവർ അംഗങ്ങളുമായതാണ് ജില്ലാതല മിഷൻ. ജില്ലാ കളക്ടറയായിരിയ്ക്കും ഇതിന്റെ സെക്രട്ടറി. ജില്ലാ കളക്ടർ അധ്യക്ഷനും ജില്ലാ പ്ലാനിംഗ് ഓഫീസർ, പട്ടികജാതി വകുപ്പ്, പട്ടികവർഗ്ഗ വകുപ്പ്, ഫിഷറീസ് വകുപ്പ്, കുടുംബശ്രീ, സാമൂഹ്യക്ഷേമ വകുപ്പ്, നഗരാസൂത്രണം, ഗ്രാമവികസനം (പിഎയു), കൃഷി, ജലവിഭവം, വിദ്യാഭ്യാസം, ആരോഗ്യം, വാട്ടർ അതോറിറ്റി, ജലനിധി എന്നിവയുടെ ജില്ലാ ഓഫീസർമാർ, ആർഡിഒ/സബ് കലക്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവർ അംഗങ്ങളായ അറ് ടാസ്ക് ഫോഴ്സുകൾ ജില്ലാ തലത്തിൽ പ്രവർത്തിയ്ക്കും. ഓരോ വിഷയത്തിലും ഒരു ടാസ്ക് ഫോഴ്സ് വീതമുണ്ടായിരിയ്ക്കും.[2]

തദ്ദേശസ്വയംഭരണ തലം

തിരുത്തുക

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് / മുനിസിപ്പൽ ചെയർമാൻ/ മേയർ അധ്യക്ഷനും ബന്ധപ്പെട്ട ജില്ലാ/ബ്ലോക്ക്/ പഞ്ചായത്ത് ഡിവിഷൻ/വാർഡ് അംഗങ്ങൾ, പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ ഭരണസമിതി അംഗങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിൻറെ സെക്രട്ടറി, കൃഷി ഓഫീസർ, കുടുംബശ്രീ, ഐസിഡിഎസ് സൂപ്പർവൈസർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിൻറെ എഞ്ചിനീയർ എന്നിവർ അംഗങ്ങളായതുമാണ് തദ്ദേശസ്വയംഭരണതലത്തിൽ പ്രവർത്തിക്കുന്ന മിഷൻറെ ഘടന.[2]

പ്രവർത്തനങ്ങൾ

തിരുത്തുക
 
ഹരിത കർമ്മ സേന

ജനകീയ കൂട്ടായ്മകൾ, സന്നദ്ധ സംഘടനകൾ, മതസ്ഥാപങ്ങൾ, കമ്പനികൾ, മറ്റ് ബഹുജന പ്രസ്ഥാനങ്ങൾ എന്നിവകളുടേയും വ്യക്തികളുടേയും സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങളും സന്നദ്ധ സേവനവും മറ്റ് ബഹുവിധസഹായസഹകരണങ്ങളും സംയോജിപ്പിച്ചാണ് മിഷന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് മിഷന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഒരു തദ്ദേശ ഭരണസ്ഥാപന പ്രദേശത്തിനായി ഒറ്റ പദ്ധതി രൂപവത്കരിക്കുകയും കേന്ദ്ര-സംസ്ഥാന പദ്ധതികളും വിഭങ്ങളും മറ്റ് സർക്കാരിതര പദ്ധതികളും പ്രവർത്തനങ്ങളും സംയോജിപ്പിച്ചു കൊണ്ട് അത് സാക്ഷാത്കരിക്കുകയും ചെയ്യുന്നു.[1]

  1. 1.0 1.1 "ഹരിതകേരളം മിഷൻ". ഹരിതകേരളം മിഷൻ.[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 2.2 "മിഷൻ ഘടന". ഹരിതകേരളം മിഷൻ. Archived from the original on 2019-01-28. Retrieved 2019-02-03.
"https://ml.wikipedia.org/w/index.php?title=ഹരിതകേരളം_മിഷൻ&oldid=4083396" എന്ന താളിൽനിന്ന് ശേഖരിച്ചത്