ഹരിഹരൻ (ഗായകൻ)

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Hariharan (singer) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹരിഹരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഹരിഹരൻ (വിവക്ഷകൾ) എന്ന താൾ കാണുക. ഹരിഹരൻ (വിവക്ഷകൾ)

പ്രശസ്തനായ ഗസൽ ഗായകനും ചലച്ചിത്രപിന്നണിഗായകനുമാണ് എ. ഹരിഹരൻ. ഹിന്ദി, തമിഴ് തെലുങ്ക്, കന്നട, മലയാളം തുടങ്ങിയ ഭാഷകളിൽ‌ പാടിവരുന്നു. ഗസൽ‌ ആലാപന‌രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ഫ്യൂഷൻ‌ മ്യൂസിക്കിന്റെ അറിയപ്പെടുന്ന വക്താവുകൂടിയാണ്. 2004-ൽ‌ പത്മശ്രീ നൽ‌കി ഭാരതസർക്കാർ ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. നിരവധി ഗസൽ ആൽബങ്ങൾ,തമിഴ് ഹിന്ദി മലയാളം ചലച്ചിത്രങ്ങളിലൂടെ മികച്ച ഗാനങ്ങൾ, ലെസ്ലി ലൂയിസ് എന്ന ഗായകനുമായിച്ചേർന്ന് 'കൊളൊണിയൽ കസിൻസ്' എന്ന ഇന്ത്യൻ ഇംഗ്ലീഷ് ആൽബം എന്നിവ ഹരിഹരന്റേതായുണ്ട്.

ഹരിഹരൻ
പശ്ചാത്തല വിവരങ്ങൾ
തൊഴിൽ(കൾ)ഗായകൻ
വർഷങ്ങളായി സജീവം1977–present

ജീവിതരേഖ തിരുത്തുക

 
തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ഗസൽ സന്ധ്യയിൽ (2018) ഹരിഹരൻ

തമിഴ്നാട് സ്വദേശി ശ്രീ അനന്തസുബ്രമണിയുടെയും ശ്രീമതി അലമേലുവിന്റെയും മകനായി 1955 ഏപ്രിൽ 3-ന് തിരുവനന്തപുരത്ത് ഒരു അയ്യർ കുടുമ്പത്തിൽ ജനനം. കർണാടക സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ മാതാവിൽനിന്ന് പഠിച്ചു. യൌവ്വനത്തിൽ മെഹ്ദി ഹസ്സ്ന്റെ ഗസലുകളിൽ ആകൃഷ്ടനായി. ഉസ്താദ് ഗുലാം മുസ്തഫ ഖാനിൽ നിന്നും ഹിന്ദുസ്താനി പഠനം നടത്തി.

ചിത്രശാല തിരുത്തുക



"https://ml.wikipedia.org/w/index.php?title=ഹരിഹരൻ_(ഗായകൻ)&oldid=3380151" എന്ന താളിൽനിന്ന് ശേഖരിച്ചത്