ക്വാർട്ടറിംഗ്

(Hanged, drawn and quartered എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൂക്കിലിടുകയും വലിച്ചിഴയ്ക്കുകയും കഷണങ്ങളാക്കുകയും ചെയ്യുന്നത് 1351 മുതൽ ഇംഗ്ലണ്ടിൽ രാജകുടുംബത്തിനെതിരായ കുറ്റങ്ങൾ ചെയ്യുന്നവർക്കുള്ള നിയമപരമായ ശിക്ഷയായിരുന്നുവെങ്കിലും ഹെൻട്രി മൂന്നാമൻ (1216–1272) രാജാവിന്റെയും എഡ്വാർഡ് ഒന്നാമൻ (1272–1307) രാജാവിന്റെയും കാലത്തു തന്നെ ഈ ശിക്ഷ നിലവിലുണ്ടായിരുന്നു. പ്രതിയെ തെരുവുകളിലൂടെ ഹർഡിൽ എന്ന ഒരു സംവിധാനമുപയോഗിച്ച് കുതിരയ്ക്കു പിന്നിൽ കെട്ടി വലിച്ചിഴച്ചായിരുന്നു ശിക്ഷ നടപ്പാക്കുന്ന സ്ഥലത്തെത്തിക്കുന്നത്. മരണത്തിനടുത്തെത്തും വരെ തൂക്കിലേറ്റുകയും ചെയ്യുമായിരുന്നു. മരണത്തിനു മുൻപ് താഴെയിറക്കിയശേഷം ഒരു മരക്കഷണത്തിനു മുകളിൽ വച്ച് ലൈംഗികാവയവങ്ങൾ ഛേദിക്കുകയും, സാവധാനം വയറു കീറി ആന്തരാവയവങ്ങൾ പുറത്തെടുക്കുകയും, ശിരഛേദം നടത്തുകയും ചെയ്തായിരുന്നു ശിക്ഷ നടപ്പാക്കിയിരുന്നത്. മരണശേഷം ശരീരം നാലു കഷണങ്ങളായി മുറിക്കുകയും ചെയ്തിരുന്നു. ശിരസ്സും ശരീരഭാഗങ്ങളും തിളപ്പിച്ച ശേഷം മറ്റുള്ളവർക്ക് ഒരു താക്കീതെന്ന നിലയ്ക്ക് ലണ്ടൻ പാലം പോലുള്ള പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. സദാചാരത്തെക്കരുതി സ്ത്രീകളെ തീപ്പൊള്ളലേൽപ്പിച്ചായിരുന്നു വധിച്ചിരുന്നത്. കത്തോലിക്ക പാതിരിമാരും എലിസബത്തിന്റെ കാലത്ത് ഇപ്രകാരം വധിക്കപ്പെട്ടിരുന്നു.

ഹ്യൂ ഡിസ്പെൻസർ (ഇളയത്) വധിക്കപ്പെടുന്നു. (ഫ്രോയിസ്സാന്റ് ഓഫ് ലൂയി ഗ്രൂത്യൂസ് (2643-6)

രാജകുടുംബത്തിനെതിരായ കുറ്റകൃത്യങ്ങളെ എങ്ങനെ ശിക്ഷിക്കണം എന്ന് വ്യക്തമാക്കുന്ന നിയമം ഇപ്പോഴും ബ്രിട്ടനിൽ നിലവിലുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ഈ ശീക്ഷ പരിക്ഷരിക്കപ്പെട്ടിരുന്നു. മരണത്തിനോടടുക്കും വരെ തൂക്കിലിട്ടശേഷം താഴെയിറക്കുന്നതിനു പകരം മരണം വരെ തൂക്കിയ ശേഷമായിരുന്നു വയറു കീറലും മറ്റു നടത്തിയിരുന്നത്. 1870-ൽ ഈ ശിക്ഷാരീതി നിലവിലില്ലാതെയായി. രാജ്യദ്രോഹത്തിനുള്ള വധശിക്ഷ 1998-ൽ നിർത്തലാക്കപ്പെട്ടു.

ഇംഗ്ലണ്ടിലെ രാജ്യദ്രോഹനിയമം

തിരുത്തുക
 
Aവില്യം ഡി മാരിസ്കോ എന്നയാലെ ശിക്ഷ നടക്കുന്ന സ്ഥലത്തേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുപോകുന്നു. (മാത്യൂ പാരിസ്).

ചരിത്രം

തിരുത്തുക

മദ്ധ്യകാലത്തിന്റെ നടുവിൽ വരുന്ന നൂറ്റാണ്ടുകളിൽ (എ.ഡി 1000 മുതൽ 1300 വരെ) രാജ്യദ്രോഹക്കുറ്റം ചെയ്തതായി കണ്ടെത്തുന്നവരെ ഇംഗ്ലണ്ടിൽ പലവിധത്തിൽ ശിക്ഷിച്ചിരുന്നു. വലിച്ചിഴയ്ക്കലും തൂക്കിലിടലും ഇതിൽപ്പെടും. പതിമൂന്നാം നൂറ്റാണ്ടിൽ കൂടുതൽ ക്രൂരമായ ശിക്ഷാരീതികൾ നിലവിൽ വന്നു (വയറു കീറൽ, തീവച്ചു കൊല്ലൽ, ശിരഛേദം ചെയ്യൽ, കഷണങ്ങളാക്കൽ എന്നിവ ഉദാഹരണം). പതിമൂന്നാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ചരിത്രകാരനായ മാത്യൂ പാരിസ് 1238-ൽ "ആയുധപ്രാവീണ്യമുള്ളതും വിദ്യാഭ്യാസമുള്ളതുമായ ഒരാൾ" [1] ഹെൻട്രി മൂന്നാമനെ കൊല്ലാൻ ശ്രമിച്ച കാര്യം വിവരിക്കുന്നുണ്ട്. അയാളെ വലിച്ചിഴയ്ക്കുകയും ശിരഛേദം ചെയ്യുകയും കബന്ധം മൂന്നു കഷണങ്ങളായി മുറിക്കുകയും ചെയ്ത കാര്യം അദ്ദേഹം വിവരിക്കുന്നുണ്ട്. ശരീരഭാഗങ്ങൾ ഇംഗ്ലണ്ടിലെ പ്രധാന നഗരങ്ങളിലൂടെ വലിച്ചിഴയ്ക്കുകയുണ്ടായത്രേ. ഇതിനു ശേഷം കള്ളന്മാരെ തൂക്കിയിടാൻ ഉദ്ദേശിച്ചുള്ള ചട്ടക്കൂട്ടിൽ ശരീരഭാഗങ്ങൾ തൂക്കിയിട്ട് പ്രദർശിപ്പിക്കുകയും ചെയ്തു. "[2][nb 1] വില്യം ഡി മാരിസ്കോ എന്ന പിടികിട്ടാപ്പുള്ളിയായിരുന്നുവത്രേ ഇയാളെ അയച്ചത്. രാജാവിന്റെ സംരക്ഷണത്തിലുള്ള ഒരാളെ കൊന്നശേഷം ലണ്ടി ദ്വീപിലേയ്ക്ക് ഓടിപ്പോയയാളായിരുന്നു മാരിസ്കോ. മാരിസ്കോയെ 1242-ൽ പിടികൂടുകയും രാജാവിന്റെ കൽപ്പനപ്രകാരം വെസ്റ്റ്മിനിസ്റ്റർ മുതൽ ലണ്ടൻ ടവർ വരെ വലിച്ചിഴച്ചുകൊണ്ടുപോയാണ് തൂക്കിക്കൊന്നത്. ശവശരീരത്തിന്റെ വയറു കീറുകയും കുടൽമാല കരിച്ചുകളയുകയും ശരീരം നാലു കഷണങ്ങളാക്കി രാജ്യത്തിന്റെ വിവിധ നഗരങ്ങളിലേയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. [4] ഏഡ്വേർഡ് ഒന്നാമന്റെ ഭരണകാലത്താണ് ഈ ശിക്ഷ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. [5]

വെൽഷ് വംശജനായ ഡാഫിഡ് അപ് ഗ്രഫ്ഫിഡ്ഡ് ആയിരുന്നു ഇപ്രകാരം ഇംഗ്ലണ്ടിൽ ശിക്ഷിക്കപ്പെട്ട ആദ്യ കുലീനൻ. രാജാവിനെതിരേ തിരിയുകയും താൻ പ്രിൻസ് ഓഫ് വെയിൽസ് ആണെന്ന് അവകാശപ്പെടുകയും ചെയ്തു എന്നതായിരുന്നു ഇയാളുടെ കുറ്റം. [6] ഇയാളുടെ കലാപം എഡ്വാർഡ് രാജാവിനെ വളരെയധികം രോഷാകുലനാക്കുകയുണ്ടായി. അദ്ദേഹം ഒരു പുതിയ ശിക്ഷാരീതി രൂപകൽപ്പന ചെയ്യാൻ ആവശ്യപ്പെട്ടു. 1283-ൽ ഡാഫിഡിനെ പിഡികൂടിയശേഷം അയാളെ ഒരു കുതിരയെക്കൊണ്ട് വലിപ്പിച്ചാണ് ശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേയ് ക്ക് കൊണ്ടുപോയത്. ഇംഗ്ലീഷ് കുലീനരെ കൊന്നതിന് ഇയാളെ തൂക്കിക്കൊല്ലുകയും; ഈസ്റ്റർ ദിവസം ഈ കുറ്റകൃത്യം ചെയ്തതിന് ഇയാളുടെ കുടൽമാല കീറിപ്പുറത്തെടുത്ത് കരിക്കുകയും; രാജാവിനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ച് കൊല്ലാൻ ശ്രമിച്ചതിന് ഇയാളുടെ ശരീരം കഷണങ്ങളാക്കി ഭാഗങ്ങൾ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് അയയ്ക്കുകയും ചെയ്തു. അയാളുടെ ശിരസ്സ് ലണ്ടൻ ടവറിനു മുകളിൽ പ്രദർശിപ്പിക്കുകയുണ്ടായി. [7] സ്കോട്ടിഷ് വിമതനായിരുന്ന വില്യം വാലാസിനും ഇതേ വിധിയായിരുന്നു നേരിടേണ്ടിവന്നത്. ഇയാളെ 1305-ൽ പിടികൂടുകയും വിചാരണചെയ്യുകയും, ഒലീവിലകൾ കൊണ്ടുള്ള കിരീടം ധരിപ്പിച്ച ശേഷം ഇയാളെ സ്മിത്ത്ഫീൽഡ് വരെ വലിച്ചിഴയ്ക്കുകയും അവിടെവച്ച് തൂക്കിക്കൊന്നശേഷം ശിരഛേദം ചെയ്യുകയും ചെയ്തു. ഇദ്ദേഹത്തിന്റെയും ആന്തരാവയവങ്ങൾ കത്തിക്കുകയും ശരീരം നാലു കഷണങ്ങളാക്കുകയും ചെയ്തു. ശിരസ്സ് ലണ്ടൻ ബ്രിഡ്ജിൽ പ്രദർശിപ്പിക്കുകയും ശരീരഭാഗങ്ങൾ ന്യൂകാസിൽ, ബെർവിക്ക്, സ്റ്റിർലിങ്, പെർത്ത് (സ്കോട്ട്ലാന്റ്) എന്നിവിടങ്ങളിലേയ്ക്ക് അയയ്ക്കുകയും ചെയ്തു. [8]

1351-ലെ രാജ്യദ്രോഹനിയമം

തിരുത്തുക
 
എഡ്വാർഡ് മൂന്നാമൻ എന്ന രാജാവിന്റെ ഭരണകാലത്താണ് രാജ്യദ്രോഹനിയമം നിലവിൽ വന്നത് (1351). രാജകുടുംബത്തിനെതിരേയുള്ള രാജ്യദ്രോഹം (ഹൈ ട്രീസൺ) നിർവചിച്ചത് ഈ നിയമമാണ്.

ആൻഡ്രൂ ഹാർക്ലേ [9] ഹ്യൂ ഡെസ്പെൻസർ (ഇളയത്) [10] എന്നിവരുടെ ശിക്ഷകൾ രാജ്യദ്രോഹം സംബന്ധിച്ചുള്ള നിയമങ്ങൾ ഇംഗ്ലണ്ടിൽ നിലവിൽ വരുന്നതിനു മുൻപാണ് നടന്നത്. [nb 2] പതിനാലു വയസിനു മുകളിൽ പ്രായമുള്ള എല്ലാ പൗരന്മാർക്കും രാജാവിനോടു കൂറുണ്ടാവണം എന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയായിരുന്നു രാജ്യദ്രോഹം ചെയ്തോ എന്ന് തീരുമാനിച്ചിരുന്നത്. രാജാവോ നീതിപാലകരോ ആയിരുന്നു ഈ കൂറ് ലംഘിക്കപ്പെട്ടോ എന്ന് തീരുമാനിക്കാൻ അധികാരമുള്ളവർ. [12] എഡ്വാർഡ് മൂന്നാമന്റെ ന്യായാധിപർ രാജ്യദ്രോഹം എന്താണെന്നതിന് വളരെ അയഞ്ഞ നിർവചനമാണ് ഉപയോഗിച്ചിരുന്നത്. "സാധാരണ കുറ്റങ്ങളെ ഇവർ രാജ്യദ്രോഹമായും രാജാവിന്റെ അധികാരത്തിലുള്ള കൈകടത്തലായും കണ്ട് ശിക്ഷ വിധിച്ചിരുന്നുവത്രേ". [13] ഇപ്രകാരമുള്ള നിയമങ്ങൾ വ്യക്തമാക്കണമെന്ന പാർലമെന്റിന്റെ ആവശ്യത്തെത്തുടർന്നാണ് രാജാവ് 1351-ലെ രാജ്യദ്രോഹ നിയമം കൊണ്ടുവന്നത്. രാജാവിനെയും ഭരണകൂടത്തിനെയും സംരക്ഷിക്കാനായിരുന്നു ഈ നിയമം ശ്രദ്ധവച്ചിരുന്നത്. [14] പുതിയ നിയമം രാജ്യദ്രോഹത്തിന്റെ നിർവചനത്തെ കുറച്ചു കുറ്റങ്ങൾ ഉൾക്കൊള്ളും വിധം മാറ്റി. പഴയ കുറ്റത്തിനെ രണ്ടു വിഭാഗങ്ങളായി വിഭജിക്കുകയും ചെയ്തു. [15][16]

സാധാരണ രാജ്യദ്രോഹം

തിരുത്തുക

തന്റെ യജമാനനെ ഭൃത്യൻ കൊല്ലുന്നതിനെയോ; പുരോഹിതൻ തന്നിലുയർന്നയാളെ കൊല്ലുന്നതിനെയോ; ഭാര്യ ഭർത്താവിനെ കൊല്ലുന്നതിനെയോ സാധാരണ രാജ്യദ്രോഹമായി വർഗീകരിച്ചു. സാധാരണ രാജ്യദ്രോഹം ചെയ്യുന്ന പുരുഷന്മാരെ വലിച്ചിഴയ്ക്കുകയും തൂക്കിലിടുകയുമായിരുന്നു ചെയ്തിരുന്നതെങ്കിൽ സ്ത്രീകളെ തീവച്ചുകൊല്ലുകയായിരുന്നു പതിവ്. [nb 3][19]

രാജാവിനെതിരായ രാജ്യദ്രോഹം

തിരുത്തുക

ഹൈ ട്രീസൺ (കൂടിയ രാജ്യദ്രോഹം) എന്ന കുറ്റമായിരുന്നു ഇംഗ്ലണ്ടിലെ നിയമമനുസരിച്ച് ഏറ്റവും ഹീനമായ കുറ്റം. രാജാവിന്റെ അധികാരത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത് രാജാവിനെ നേരിട്ടാക്രമിക്കുന്നതിനു സമാനമായ കുറ്റമായിട്ടായിരുന്നു കണ്ടിരുന്നത്. ഇത് രാജാവിന്റെ ഭരിക്കാനുള്ള അവകാശത്തിനെതിരായ ആക്രമണമാണെന്നായിരുന്നു തത്ത്വം. ഇത് രാജ്യത്തെ ബാധിക്കാൻ സാദ്ധ്യതയുള്ളതുകൊണ്ട് ശിക്ഷയുടെ പ്രതികാരസ്വഭാവം ഭീകരമായിരിക്കണമെന്നത് ആവശ്യമായിരുന്നുവത്രേ. [20]

പ്രാവർത്തികമായി രണ്ട് കുറ്റങ്ങളും തമ്മിലുള്ള വ്യത്യാസം ശിക്ഷയിലായിരുന്നു. സാധാരണ രാജ്യദ്രോഹത്തിന് പുരുഷന്മാരെ വലിച്ചിഴയ്ക്കുകയും തൂക്കിലിടുകയും സ്ത്രീകളെ തീവച്ചുകൊല്ലുകയും ചെയ്തിരുന്നുവെങ്കിൽ രാജാവിനെതിരായ രാജ്യദ്രോഹത്തിന് പുരുഷന്മാർക്കുള്ള ശിക്ഷ വലിച്ചിഴയ്ക്കുകയും തൂക്കിലിടുകയും അതിനു ശേഷം ശരീരം കഷണങ്ങളാക്കുകയുമായിരുന്നു. സ്ത്രീകളെ വലിച്ചിഴയ്ക്കുകയും തീവച്ചു കൊല്ലുകയുമായിരുന്നു ചെയ്തിരുന്നത്. [18][21] കൂടിയ രാജ്യദ്രോഹമായി കണക്കാക്കിയിരുന്ന കുറ്റങ്ങൾ ഇവയായിരുന്നു:

  • രാജാവിന്റെയോ, രാജാവിന്റെ ഭാര്യയുടെയോ, മൂത്ത മകന്റെയോ, അനന്തരാവകാശിയുടെയോ മരണം സങ്കൽപ്പിക്കുകയോ യാധാർത്ഥ്യമാക്കുകയോ ചെയ്യുക.
  • രാജാവിന്റെ ഭാര്യയുമായോ, മൂത്ത മകളുമായോ (വിവാഹിതയല്ലെങ്കിൽ), മൂത്തമകന്റെയോ അനന്തരാവകാശിയുടെയോ ഭാര്യയുമായോ ലൈംഗികബന്ധത്തിൽ ഏർപ്പെടുക.
  • രാജാവിനെതിരേ രാജ്യത്തിൽ വച്ച് യുദ്ധം നടത്തുക
  • രാജാവിന്റെ ശത്രുക്കളുമായി രാജ്യത്തിനകത്തുനിന്ന് യോജിച്ചു പ്രവർത്തിക്കുക
  • രാജാവിന്റെ ശത്രുക്കൾക്ക് രാജ്യത്തിനകത്തോ മറ്റെവിടെയെങ്കിലു വച്ചോ സഹായം നൽകുക
  • രാജാവിന്റെ മുദ്രകൾ വ്യാജമായുണ്ടാക്കുകയോ കള്ളനാണയം ഉണ്ടാക്കുകയോ ചെയ്യുക.
  • അറിവോടുകൂടി കള്ളനാണയം ഇറക്കുമതി ചെയ്യുക
  • ലോർഡ് ചാൻസലറെയോ, ലോർഡ് ഹൈ ട്രഷററെയോ, രാജാവിന്റെ ജോലി ചെയ്യുന്ന ന്യായാധിപരെയോ കൊല്ലുക.[13]

രാജാവിന്റെ പ്രത്യേകാധികാരം

തിരുത്തുക

രാജ്യദ്രോഹം എന്താണെന്ന് നിർണയിക്കാനുള്ള രാജാവിന്റെ അധികാരത്തെ ഈ നിയമം പരിമിതപ്പെടുത്തിയിരുന്നില്ല. ആവശ്യമുള്ളപ്പോൾ നിയമത്തിന്റെ പരിധി വർദ്ധിപ്പിക്കാനുള്ള അധികാരം നിയമപാലകർക്ക് നൽകിക്കൊണ്ടുള്ള ഒരു പ്രത്യേക വകുപ്പ് ഈ നിയമത്തിലുണ്ടായിരുന്നു.[22][nb 4] ഈ നിയമം ബ്രിട്ടന്റെ അമേരിക്കയിലുള്ള കോളനികളിലും ബാധകമായിരുന്നു. മേരിലാന്റ്, വിർജീനിയ എന്നീ കോളനികളിൽ രാജ്യദ്രോഹത്തിനുള്ള ചില വധശിക്ഷകൾ നടപ്പായിട്ടുണ്ടെങ്കിലും രണ്ടുപേരെയേ വലിച്ചിഴയ്ക്കുകയും തൂക്കിലിടുകയും കഷണങ്ങളാക്കുകയും ചെയ്തിട്ടുള്ളൂ. ഇതിനു ശേഷമുള്ള വിധികൾ മാപ്പു നൽകലിലോ തൂക്കിക്കൊല്ലലിലോ അവസാനിക്കുകയാണുണ്ടായത്.[24]

ആദ്യകാലങ്ങളിൽ ഒരു സാക്ഷി മൊഴി കണക്കിലെടുത്ത് ഒരാളെ രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കാനാവുമായിരുന്നു. 1552-ൽ ഇത് രണ്ടു സാക്ഷി മൊഴികളായി വർദ്ധിപ്പിച്ചു. കുറ്റം ചെയ്തതായി സംശയിക്കുന്നവരെ ആദ്യം രഹസ്യമായി പ്രൈവി കൗൺസിൽ ചോദ്യം ചെയ്തശേഷമായിരുന്നു പരസ്യ വിചാരണ നടത്തിയിരുന്നത്. പ്രതികൾക്ക് സാക്ഷികളെ കൊണ്ടുവരാനോ അഭിഭാഷകനെ നിയമിക്കാനോ അവകാശമുണ്ടായിരുന്നില്ല. വിചാരണയുടെ തുടക്കത്തിൽ തന്നെ പ്രതികൾ കുറ്റം ചെയ്തതായി കണക്കാക്കുകയായിരുന്നു പതിവ്. ഈ രീതി കാരണം രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടുന്നവർ നൂറ്റാണ്ടുകളോളം നിയമപരമായ വിവേചനമനുഭവിക്കുന്നുണ്ടായിരുന്നു. ഇത് പതിനേഴാം നൂറ്റാണ്ടിന്റെ അവസാനസമയം വരെ തുടർന്നു. വിഗ് പാർട്ടി അംഗങ്ങളായ രാഷ്ട്രീയക്കാർക്കെതിരേ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള രാജ്യദ്രോഹാരോപണങ്ങൾ തുടരെ വരാൻ തുടങ്ങിയപ്പോൾ 1695-ലെ രാജ്യദ്രോഹ നിയമം നിർമ്മിക്കപ്പെട്ടു. [25] ഇത് പ്രതികൾക്ക് അഭിഭാഷകരെ അനുവദിച്ചു. സാക്ഷികളെ കൊണ്ടുവരാനുള്ള അവകാശവും കുറ്റപത്രത്തിന്റെ ഒരു പകർപ്പ് കിട്ടാനുള്ള അവകാശവും ലഭിച്ചത് ഇതോടെയാണ്. രാജാവിന്റെ ജീവനെടുക്കാൻ ശ്രമിച്ചു എന്ന കുറ്റാരോപണത്തിനൊഴികെ മൂന്നു വർഷത്തിനുള്ളിൽ ഇവരെ വിചാരണ ചെയ്യണമെന്നതും നിർബന്ധമായിരുന്നു. [26]

ശിക്ഷ നടപ്പാക്കൽ

തിരുത്തുക

ശിക്ഷ വിധിച്ച ശേഷം പ്രതികളെ കുറച്ചുനാൾ ജയിലിൽ താമസിപ്പിച്ച ശേഷമായിരുന്നു ശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോയിരുന്നത്. ആദ്യമാദ്യം ഈ യാത്ര കുതിരയ്ക്കു പിന്നിൽ കെട്ടി നിലത്തുകൂടി ഇഴച്ചുകൊണ്ടായിരുന്നുവെങ്കിൽ പിന്നീട് ഇതിനായി ഹർഡിൽ എന്ന പ്രത്യേക ചട്ടക്കൂട് ഉപയോഗിക്കാൻ തുടങ്ങി. [27] ആരാച്ചാരുടെ അടുത്ത് ജീവനുള്ള പ്രതി എത്തിച്ചേരണമെന്ന ആഗ്രഹം മൂലമാണ് ഈ സംവിധാനം കൊണ്ടുവന്നതെന്ന് ചരിത്രകാരൻ ഫ്രെഡറിക് വില്യം മൈറ്റ്ലാന്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. [28] റ്റു ഡ്രോ (വലിക്കുക) എന്ന വാക്ക് ചില ആശയക്കുഴപ്പങ്ങൾക്ക് കാരണമായിട്ടുണ്ട്. ആന്തരാവയവങ്ങൾ വലിച്ചു പുറത്തിടുക; കുതിരയുടെ പിന്നിൽ കെട്ടി വലിച്ചുകൊണ്ടു പോവുക എന്നീ അർത്ഥങ്ങൾ ഈ വാക്കിനുണ്ടെന്ന് കരുതപ്പെട്ടിരുന്നു. [29] ഡ്രോ എന്ന വാക്ക് ഹാങ് എന്ന വാക്കിനു ശേഷം വരുന്നതിനാൽ ആന്തരാവയവങ്ങൾ വലിച്ചു പുറത്തെടുക്കുക എന്ന അർത്ഥമായിരിക്കും ശരി എന്ന് രാം ശരൺ ശർമ എന്ന ചരിത്രകാരൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. [30] ചരിത്രകാരനും എഴുത്തുകാരനുമായിരുന്ന ഇയാൻ മോർട്ടിമർ ഇതിനെതിരഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരുപന്യാസത്തിൽ ആന്തരാവയവങ്ങൾ പുറത്തെടുക്കുന്നതിനെ പ്രത്യേകമായി വിവരിക്കുന്നത് സമീപകാലത്ത് തുടങ്ങിയ ഒരു ഏർപ്പാടാണെന്നാണ് അദ്ദേഹം പറയുന്നത്. ഡ്രോയിംഗ് എന്നാൽ ആന്തരാവയവങ്ങൾ വലിച്ചെടുക്കുകയാനെന്ന് പറയുന്നത് അസംബന്ധമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തൂക്കിലേറ്റുന്നതിനു ശേഷം ഡ്രോയിംഗ് പരാമർശിക്കുന്നത് അത് വധശിക്ഷയുടെ പൂരകമായ പ്രക്രീയയാണെന്നതു കൊണ്ടാണ് അദ്ദേഹത്തിന്റെ അഭിപ്രായം.[31]

 
വധിക്കപ്പെട്ട പ്രതികളുടെ ശിരസ്സുകൾ ലണ്ടൻ പാലത്തിനു മുകളിൽ ശൂലത്തിലേറ്റി പ്രദർശിപ്പിക്കുമായിരുന്നു.
 
1648-ൽ രാജാവിന്റെ ന്യായാധിപരെ വധിക്കുന്നതിന്റെ ചിത്രീകരണം. ചാൾസ് ഒന്നാമൻ വധശിക്ഷ കാത്തിരിക്കുന്നു. താഴെ ഒരാളെ തൂക്കിലിട്ടിരിക്കുന്നതും ഒരാളെ കഷണങ്ങളാക്കുന്നതും കാണാം.

പൊതുജനത്തിന്റെ പ്രതികരണം

തിരുത്തുക

മേരി I ഭരിച്ചിരുന്ന കാലത്ത് ദൃക്സാക്ഷികൾ ഈ ശിക്ഷാരീതിയെ പിൻതുണച്ചിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. വലിച്ചിഴച്ചു കൊണ്ടുപോവുന്നതിനിടെ പ്രതികൾക്ക് ജനക്കൂട്ടത്തിന്റെ രോഷം ഏറ്റുവാങ്ങേണ്ടിവരുമായിരുന്നുവത്രേ. വില്യം വാലാസിന്റെ ആക്രമിക്കുകയും, ചാട്ടവാറടിക്കുകയും, ചീഞ്ഞ ഭക്ഷണവും, ചവറും മറ്റുമെറിയുകയും ചെയ്തിരുന്നു. [32] തോമസ് പ്രിച്ചാർഡ് എന്ന പാതിരിയെ 1587-ൽ ശിക്ഷ നടപ്പാക്കുന്ന സ്ഥലത്തെത്തിച്ചപ്പോൾ കഷ്ടിച്ച് ജീവനുള്ള അവസ്ഥയിലായിരുന്നുവത്രേ.

മറ്റു ചില റിപ്പോർട്ടുകളിൽ മതഭ്രാന്തരോ ദൈവിക പരിവേഷമുള്ളതോ ആയ ആൾക്കാർ നാട്ടുകാരെ പ്രതികളെ ആക്രമിക്കുന്നതിൽ നിന്ന് പിൻതിരിപ്പിക്കുമായിരുന്നുവത്രേ. [27] ഒരു പാതിരി കുറ്റമേറ്റുപറഞ്ഞ് പശ്ചാത്തപിക്കൂ എന്നാവശ്യപ്പെട്ട് പ്രതിയുടെ കൂടെനടക്കുന്ന ചടങ്ങ് ഉണ്ടായിവന്നുവത്രേ. സാമുവൽ ക്ലാർക്കിന്റെ റിപ്പോർട്ടനുസരിച്ച് വില്യം പെർക്കിൻസ് (1558–1602) എന്ന പ്യൂരിറ്റാൻ പാതിരി ഒരിക്കൽ ഒരു യുവാവിനെ ദൈവം തന്നോടു ക്ഷമിച്ചു എന്ന് വിശ്വസിപ്പിക്കുന്നതിൽ വിജയിച്ചുവത്രേ. "പേടിച്ചിരുന്നതുപോലെ നരകത്തിൽ പോകുന്നതിൽ നിന്ന് രക്ഷപ്പെട്ട് സ്വർഗ്ഗത്തിലേയ്ക്കുള്ള വാതിൽ തന്റെ ആത്മാവിനു മുന്നിൽ തുറക്കുന്നത് നേരിട്ടു കണ്ടമാതിരി കണ്ണിൽ സന്തോഷാശ്രുക്കളുമായാണ്" യുവാവ് മരിച്ചതെന്ന് അദ്ദേഹം പറയുന്നു. [33]

നടപടിക്രമം

തിരുത്തുക

രാജാവിന്റെ ഉത്തരവ് ഉറക്കെ വായിച്ച ശേഷം ജനങ്ങളോട് കഴുമരത്തിൽ നിന്ന് ദൂരെ മാറി നിൽക്കാനാവശ്യപ്പെട്ട ശേഷം പ്രതിയോട് അവരെ അഭിസംബോധന ചെയ്ത് സംസാരിക്കാനാവശ്യപ്പെടുമായിരുന്നു. [34] ഇത്തരം പ്രസംഗങ്ങൾ മിക്കവയും കുറ്റസമ്മതങ്ങളായിരുന്നു (ചിലരേ രാജ്യദ്രോഹം സമ്മതിച്ചിരുന്നുള്ളൂ). [35] എന്നിരുന്നാലും ഈ പ്രസംഗങ്ങൾ പാതിരിയും ഷെരീഫും സൂക്ഷ്മമായി നിരീക്ഷിക്കുമായിരുന്നുവത്രേ. ഇവർ പ്രസംഗം നിറുത്താനായി ചിലപ്പോൾ ഇടപെടുകയും ചെയ്യുമായിരുന്നുവത്രേ. 1588-ൽ കത്തോലിക്കാ പാതിരിയായിരുന്ന വില്യം ഡീൻ എന്നയാളുടെ പ്രസംഗം നിറുത്താനായി അയാളുടെ വായിൽ തുണി കുത്തിത്തിരുകേണ്ടിവന്നു. ഇതിനാൽ അയാൾ ശ്വാസം മുട്ടി മരണത്തിനടുത്തെത്തിയത്രേ. [34][36] ദേശത്തിനോടുള്ള കൂറും രാഷ്ട്രീയവും സംബന്ധിച്ചുള്ള ചോദ്യങ്ങൾ ചിലപ്പോൾ പ്രതിയോട് ചോദിക്കപ്പെടുമായിരുന്നുവത്രേ. [37] 1591-ൽ എഡ്മണ്ട് ജെന്നിംഗ്സ് എന്ന പാതിരിയോട് കത്തോലിക്ക പുരോഹിതരെ വേട്ടയാടിയിരുന്ന റിച്ചാർഡ് ടോപ്ക്ലിഫ് എന്നയാൾ "രാജ്യദ്രോഹം ഏറ്റുപറയാൻ" ആവശ്യപ്പെട്ടപ്പോൾ "ദിവ്യബലി കൊടുക്കുന്നത് രാജ്യദ്രോഹമാണെങ്കിൽ ഞാൻ അതേറ്റുപറയുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്നു" എന്നാണ് മറുപടി ലഭിച്ചത്. ഇതോടെ ടോപ്ക്ലിഫ് പാതിരിയോട് വായടയ്ക്കാൻ ആവശ്യപ്പെടുകയും ആരാച്ചാരോട് ഇദ്ദേഹത്തെ തൂക്കിലിടാൻ ആജ്ഞാപിക്കുകയും ചെയ്തത്രേ. [38]

ചിലപ്പോൾ കുറ്റം തെളിയിച്ച സാക്ഷിയും ശിക്ഷ നടക്കുന്ന സ്ഥലത്തുണ്ടാവുമായിരുന്നുവത്രേ. 1582-ൽ തോമസ് ഫോർഡ് എന്ന പാതിരിയെ വധിച്ച സമയത്ത് സർക്കാരിന്റെ ചാരനായിരുന്ന ജോൺ മുണ്ടേ സ്ഥലത്തുണ്ടായിരുന്നുവത്രേ. പാതിരി നിരപരാധിയാണെന്ന് അവകാശപ്പെട്ടപ്പോൾ മുണ്ടേ ഷെരീഫിനെ പിന്തുണയ്ക്കുകയും കുറ്റസമ്മതമൊഴിയെപ്പറ്റി ഓർമിപ്പിക്കുകയും ചെയ്തുവത്രേ. [39] തടവിൽ കഴിഞ്ഞ സമയത്ത് പ്രതികളോടുള്ള പെരുമാറ്റം എങ്ങനെയായിരുന്നുവെന്നതും ഇത്തരം പ്രസംഗങ്ങളുടെ ഉള്ളടക്കവും തമ്മിൽ ബന്ധമുണ്ടായിരുന്നുവത്രേ. ജെസ്യൂട്ട് പുരോഹിതന്മാർ തടവിൽ പീഡനമനുഭവിക്കുമായിരുന്നുവെങ്കിലും അവരായിരുന്നു ഏറ്റവും ധാർഷ്ട്യം കാണിച്ചിരുന്നത്. കുലീനന്മാരാണത്രേ ഏറ്റവുമധികം ഖേദം പ്രകടിപ്പിച്ചിരുന്നത്. വയറു കീറി വധശിക്ഷ നടപ്പാക്കുമോ എന്ന ഭയവും അനന്തരാവകാശികളെ സ്വത്തവകാശത്തിൽ നിന്ന് വിലക്കുമോ എന്ന ഭയവുമായിരുന്നിരിക്കണം ഇതിനു കാരണം. ഇതിനാൽ ദേശദ്രോഹമല്ലാത്തതും എന്നാൽ ഗുരുതരമായതുമായ ഒരു കുറ്റം ചെയ്തു എന്ന് അംഗീകരിക്കുകയായിരുന്നുവത്രേ ഇവരെ സംബന്ധിച്ചിടത്തോളം ബുദ്ധിപരമായ മാർഗ്ഗം.[40]

പ്രതികളെ ചിലപ്പോൾ നിർബന്ധിച്ച് മറ്റുള്ളവരെ വധിക്കുന്നതിന് സാക്ഷ്യം വഹിപ്പിക്കുമായിരുന്നുവത്രേ. [41] വിവസ്ത്രരാക്കി കുറച്ചു സമയം ഒരു കോണിയിൽ നിന്നോ വണ്ടിയിൽ നിന്നോ തൂക്കിലിട്ടശേഷം മരണത്തിലെത്തും മുൻപ് പ്രതികളെ താഴെയിറക്കുമായിരുന്നു. ചില പ്രതികൾ ഈ സമയത്തു തന്നെ മരിക്കുമായിരുന്നുവത്രേ. ജോൺ പൈൻ എന്ന കത്തോലിക്കാ പാതിരിയുടെ മരണം ഒരുകൂട്ടം ആൾക്കാർ അദ്ദേഹത്തിന്റെ കാലിൽ പിടിച്ചു താഴേയ്ക്ക് വലിച്ചതിനാൽ പെട്ടെന്നുതന്നെ സംഭവിച്ചുവത്രേ. വില്യം ഹാക്കറ്റ് (മരണം 1591) എന്നയാളെ തൂക്കിലിട്ടയുടെനേ തന്നെ താഴെയിറക്കി ജീവനോടെ വയറു കീറുകയും ജനനേന്ദ്രിയങ്ങൾ ഛേദിക്കക്കയും ചെയ്തുവത്രേ. ഇപ്രകാരം ചെയ്തത് അയാളുടെ അനന്തരാവകാശികളുടെ രക്തം അശുദ്ധമായതു കാരണം സ്വത്തിന്മേലുള്ള അവരുടെ അവകാശം ഇല്ലാതായി എന്നു കാണിക്കാനാണെന്നാണ് എഡ്വാർഡ് കോക്ക് പറയുന്നത്. [nb 5].[42]


വയറു കീറിക്കഴിഞ്ഞും ജീവനുണ്ടായിരിക്കുന്ന ആൾക്കാർ അവരുടെ കുടൽമാല കരിക്കുന്നതിന് സാക്ഷ്യം വഹിക്കുമായിരുന്നു. ഇതിനു ശേഷം ഹൃദയം എടുത്തുമാറ്റുകയും ശരീരം നാലു കഷണങ്ങളായി മുറിക്കുകയും ചെയ്യുമായിരുന്നു. ചാൾസ് ഒന്നാമനെ വധിച്ച കുറ്റത്തിന് 1660-ൽ തോമസ് ഹാരിസൺ എന്ന സൈനികനെ ഏതാനും മിനിട്ടുകൾ തൂക്കിലിട്ട ശേഷം വയറുകീറിയപ്പോൾ അദ്ദേഹം ആരാച്ചാരെ തല്ലിയത്രേ. ഇതോടെ പെട്ടെന്നുതന്നെ ശിരഛേദം നടത്തുകയായിരുന്നു ചെയ്തത്. അയാളുടെ കുടൽമാല അടുത്തുള്ള തീയിൽ കത്തിക്കുകയുണ്ടായി.[43][44][nb 6]

ജോൺ ഹൗട്ടൺ 1535-ൽ തന്റെ വയറു കീറിയ അവസരത്തിൽ പ്രാർത്ഥിക്കുകയായിരുന്നുവത്രേ. അവസാന നിമിഷങ്ങളിൽ "യേശുവേ, നീ എന്റെ ഹൃദയം കൊണ്ടെന്തു ചെയ്യും" എന്ന് കരഞ്ഞുപറഞ്ഞുകൊണ്ടാണത്രേ ഇദ്ദേഹം മരിച്ചത്. [47][48] ആരാച്ചാരന്മാരുടെ പരിചയക്കുറവുകാരണം ശിക്ഷ നടപ്പാക്കന്നതിൽ പല പ്രശ്നങ്ങളുമുണ്ടാവുമായിരുന്നു. [49][nb 7] 1606 ജനുവരിയിൽ ഗൈ ഫാവ്ക്സിനെ വെടിമരുന്നു ഗൂഢാലോചനക്കുറ്റത്തിന് വധിക്കാനുള്ള നടപടിക്രമത്തിനിടെ ഇയാൾ തൂക്കുമരത്തിൽ നിന്ന് ചാടി കഴുത്തൊടിഞ്ഞു മരിച്ചുവത്രേ. [53][54]

 
സർ തോമസ് ആംസ്ട്രോങ്ങിന്റെ വധം 1684

കഷണങ്ങളാക്കുന്ന രീതി

തിരുത്തുക

ശരീരം കഷണങ്ങളാക്കുന്നതെങ്ങനെ എന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. തോമസ് ആംസ്ട്രോങ്ങിന്റെ വധത്തിന്റെ ചിത്രത്തിൽ നിന്ന് വ്യക്തമാകുന്നത് ആരാച്ചാർ അരയിൽ വച്ച് കാലുകൾ ഛേദിച്ചു മാറ്റിയിരിക്കുന്നതായും നട്ടെല്ലിനു മുകളിലൂടെ ശരീരം നെടുകേ മുറിക്കുന്നതായുമാണ്. [55] ശരീരഭാഗങ്ങൾ പ്രതികൾക്ക് പിന്തുണ കിട്ടിയിരുന്ന സ്ഥലങ്ങളിൽ പ്രദർശിപ്പിക്കാറുണ്ടായിരുന്നു. [44][56] തെക്കുനിന്നുള്ള യാത്രക്കാർ ലണ്ടൻ നഗരത്തിൽ പ്രവേശിച്ചിരുന്ന ലണ്ടൻ പാലത്തിലായിരുന്നു ശിരസ്സുകൾ പ്രദർശിപ്പിച്ചിരുന്നത്. പലരും ഇതെക്കുറിച്ചെഴുതിയിട്ടുണ്ട്. [57][nb 8] ഇപ്രകാരം ലണ്ടൻ പാലത്തിൽ ശിരസ്സുകൾ പ്രദർശിപ്പിക്കുന്നത് 1678-ൽ വില്യം സ്റ്റാലിയുടെ മരണത്തോടെ ഇല്ലാതെയായി. കെട്ടിച്ചമയ്ക്കപ്പെട്ട മാർപ്പാപ്പയുടെ ഗൂഢാലോചന ആരോപിച്ചായിരുന്നു ഇദ്ദേഹത്തെ വധിച്ചത്. ഇയാളുടെ ശരീരഭാഗങ്ങൾ ബന്ധുക്കൾക്ക് തിരികെക്കൊടുക്കപ്പെട്ടു. അവർ നടത്തിയ ശവസംസ്കാരച്ചടങ്ങ് ഗംഭീരമായിരുന്നതു കാരണം കൊറോണർ ക്ഷുഭിതനാവുകയും ശരീരം വീണ്ടും മാന്തിയെടുത്ത് നഗരവാതിൽക്കൽ പ്രദർശിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു. സ്റ്റാലിയുടേതായിരുന്നു ലണ്ടൻ പാലത്തിൽ വയ്ക്കപ്പെട്ട അവസാന ശിരസ്സ്. [59][60]

സമീപകാല ചരിത്രം

തിരുത്തുക

മാർപ്പാപ്പയുടെ ഗൂഢാലോചനയിൽ പങ്കാളിയാണെന്നാരോപിച്ച് വധിച്ച മറ്റൊരാളായിരുന്നു ഒളിവർ പ്ലങ്കറ്റ്. ഇദ്ദേഹം അർമാഘ് എന്ന സ്ഥലത്തെ ആർച്ച് ബിഷപ്പായിരുന്നു. 1681 ജൂലൈയിലായിരുന്നു ശിക്ഷ നടപ്പിലാക്കിയത്. ആരാച്ചാർക്ക് കൈക്കൂലി കൊടുത്ത് ശരീരഭാഗങ്ങൾ കരിച്ചുകളയാതെ രക്ഷിക്കപ്പെട്ടുവത്രേ. ഇദ്ദേഹത്തിന്റെ ശിരസ്സ് ഇപ്പോൾ ഡ്രോഘെഡയിലെ സെന്റ് പീറ്റേഴ്സ് റോമൻ കത്തോലിക് പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്. [61] ഇംഗ്ലണ്ടിൽ വധിക്കപ്പെട്ട അവസാന കത്തോലിക്കാ പാതിരിയായിരുന്നുവത്രേ പ്ലങ്കറ്റ്. 1745-ലെ ജേക്കോബൈറ്റ് റൈസിംഗിൽ പങ്കെടുത്തവരെ ഇപ്രകാരം വധിച്ചിരുന്നു. [62] ഈ കാലമായപ്പോഴേയ്ക്കും പ്രതികൾ എന്തുമാത്രം വേദനയനുഭവിക്കണം എന്നു തീരുമാനിക്കാൻ ആരാച്ചാർമാർക്ക് അധികാരമുണ്ടായിരുന്നു. ഇവരുടെ ശരീരം കീറിമുറിച്ചത് മരണശേഷമായിരുന്നുവത്രേ. 1781-ൽ ഫ്രഞ്ച് ചാരനായിരുന്ന ഫ്രാൻസ്വാ ഹെൻട്രി ഡെ ലാ മോട്ടെ എന്നയാളെ ഒരു മണിക്കൂറോളം തൂക്കിലിട്ടശേഷമാണ് ഹൃദയം മുറിച്ചെടുത്ത് കത്തിച്ചുകളഞ്ഞത്. [63] ഡേവിഡ് ടൈറി എന്നയാളെ ഇപ്രകാരം ശിക്ഷിച്ചപ്പോൾ ജനക്കൂട്ടം ശരീരഭാഗങ്ങൾക്കായി വഴക്കുണ്ടാക്കിയത്രേ. വിരലുകളും മറ്റും ആൾക്കാർ കൗതുകവസ്തു എന്ന നിലയിൽ എടുത്തുകൊണ്ടുപോവുകയുണ്ടായി. [64] 1803-ൽ എഡ്വാർഡ് ഡെസ്പാർഡ് എന്നയാളെയും ആറ് കൂട്ടുപ്രതികളെയും ശിക്ഷിച്ചപ്പോൾ ജയിലിൽ തന്നെ വലിച്ചിഴച്ചാണ് നടപടിക്രമം പൂർത്തിയാക്കിയത്. [65] ശിക്ഷയ്ക്ക് സാക്ഷ്യം വഹിക്കാൻ ഇരുപതിനായിരത്തോളം ജനങ്ങളുണ്ടായിരുന്നുവത്രേ. [66]

 
ജേറേമിയാ ബ്രാൻഡ്രെത്തിന്റെ ശിരസ്സ്. ഇംഗ്ലണ്ടിൽ വലിച്ചിഴച്ച് തൂക്കിലിട്ട് കഷണങ്ങളാക്കി കൊല്ലപ്പെട്ട അവസാന ആൾക്കാരിലൊന്നാണിയാൾ.

1790-ലെ രാജ്യദ്രോഹനിയമം സ്ത്രീകളുടെ ശിക്ഷ തൂക്കിക്കൊലയാക്കി മാറ്റി. [67] 1814-ലെ രാജ്യദ്രോഹനിയമം നിയമത്തിൽ വീണ്ടും പരിഷ്കാരങ്ങൾ കൊണ്ടുവന്നു. സാമുവൽ റോമില്ലിയായിരുന്നു ഈ നിയമം കൊണ്ടുവന്നത്. [68] ചില മോഷണക്കുറ്റങ്ങൾക്കും മറ്റു ചില കുറ്റങ്ങൾക്കും നൽകിവന്നിരുന്ന വധശിക്ഷ ഈ നിയമം എടുത്തുകളഞ്ഞു. 1814-ൽ രാജ്യദ്രോഹം ചെയ്യുന്ന പുരുഷന്മാരെ തൂക്കിലിടുകയും ശരീരം രാജാവിന്റെ ഇഷ്ടത്തിനു വിടുകയും ചെയ്യുന്ന നിയമഭേദഗതി ഇദ്ദേഹം കൊണ്ടുവന്നു. [69][70] ഇതിനു ശേഷവും തൂക്കിക്കൊല്ലലിനു ശേഷം രാജാവിന്റെ ഉത്തരവു പ്രകാരം ശിരച്ഛേദം നടന്നിരുന്നു. [71] [72]

ജോൺ റസ്സലിനെപ്പോലെയുള്ള ആൾക്കാർ പത്തൊൻപതാം നൂറ്റാണ്ടിൽ നിയമപുസ്തകത്തിൽ നിലവിലുള്ള വധശിക്ഷ നൽകാനുള്ള വ്യവസ്ഥകൾ നീക്കം ചെയ്യാൻ ശ്രമിക്കുകയുണ്ടായി. [73] റോബർട്ട് പീലിന്റെ ശ്രമം കാരണം 1828-ലെ നിയമപ്രകാരം സാധാരണ രാജ്യദ്രോഹക്കുറ്വും കൊലപാതകവും തമ്മിലുള്ള വ്യത്യാസം നിലവിലില്ലാതെയായി. [74][75] 1839-ലായിരുന്നു ഒരാളെ അവസാനമായി ക്വാർട്ടർ ചെയ്യാനുള്ള വിധിയുണ്ടായതെങ്കിലും ഈ ശിക്ഷ നിയമത്തിൽ നിന്ന് നീക്കം ചെയ്യേണ്ടതില്ല എന്ന് 1864 മുതൽ 1866 വരെ പ്രവർത്തിച്ച റോയൽ കമ്മീഷൻ തീരുമാനിച്ചു. [76] 1839-ലെ ന്യൂപോർട്ട് കലാപത്തിൽ പങ്കെടുത്തവർക്കെതിരേയാണ് ഈ വിധിയുണ്ടായതെങ്കിലും ഇവരെ വധിക്കുന്നതിനു പകരം നാടുകടത്തുകയാണുണ്ടായത്. [77] വധശിക്ഷകൾ രഹസ്യമായാവണം നടത്തേണ്ടതെന്ന് കമ്മീഷൻ തീരുമാനിച്ചു. [78] വധശിക്ഷാ പരിഷ്കരണ നിയമം 1868-ൽ പരസ്യ വധശിക്ഷ നിർത്തലാക്കി. വധശിക്ഷ പൂർണ്ണമായി നിർത്തലാക്കാനുള്ള നിയമം ഇതോടൊപ്പം അവതരിപ്പിക്കപ്പെട്ടുവെങ്കിലും പരാജയപ്പെട്ടു. [79][80]

1870-ലെ സ്വത്തു കണ്ടുകെട്ടൽ നിയമപ്രകാരം ഈ ശിക്ഷാരീതി നിലവിലില്ലാതെയായി. [nb 9] സ്വത്തു കണ്ടുകെട്ടൽ നിർത്തലാക്കിയതോടൊപ്പം[82][83] വധിക്കുന്ന രീതി തൂക്കിക്കൊല്ലൽ മാത്രമാക്കാൻ ഈ നിയമം വ്യവസ്ഥ ചെയ്തു. [84] എന്നിരുന്നാലും തൂക്കിക്കൊല്ലലിനു പകരം ശിരഛേദം നടത്താനുള്ള തീരുമാനമെടുക്കാനുള്ള രാജാവിന്റെ അധികാരം (1814-ലെ നിയമമനുസരിച്ചുള്ളത്) ഈ നിയമം നിർത്തലാക്കിയിട്ടില്ലായിരുന്നു. [70][85] 1998-ലെ ക്രൈം ആൻഡ് ഡിസോർഡർ ആക്റ്റ് അനുസരിച്ചാണ് രാജ്യദ്രോഹത്തിനു വധശിക്ഷ നൽകാനുള്ള വ്യവസ്ഥ എടുത്തുകളയപ്പെട്ടത്. [86]

ഫുട്ട്നോട്ടുകൾ

  1. "Rex eum, quasi regiae majestatis (occisorem), membratim laniatum equis apud Coventre, exemplum terribile et spectaculum comentabile praebere (iussit) omnibus audentibus talia machinari. Primo enim distractus, postea decollatus et corpus in tres partes divisum est."[3]
  2. Treason before 1351 was defined by Alfred the Great's Doom book. As Patrick Wormald wrote, "if anyone plots against the king's life ... [or his lord's life], he is liable for his life and all that he owns ... or to clear himself by the king's [lord's] wergeld."[11]
  3. Women were considered the legal property of their husbands,[17] സാമൂഹ്യവ്യവസ്ഥയെ അട്ടിമറിക്കുന്നതിന് സാധാരണ വധശിക്ഷയിലും (തൂക്കിക്കൊല്ലൽ)‌ വലിയ പ്രതികാരസ്വഭാവമുള്ള ഒരു ശിക്ഷ ആവശ്യമാണെന്നതായിരുന്നു തത്ത്വം. [18]
  4. "And because that many other like cases of treason may happen in time to come, which a man cannot think nor declare at this present time; it is accorded, that if any other case supposed treason, which is not above specified, doth happen before any justice, the justice shall tarry without going to judgement of treason, till the cause be shewed and declared before the king and his parliament, whether it ought to be judged treason or other felony." Edward Coke[23]
  5. For an explanation of "corruption of blood", see Attainder.
  6. Harrison's sentence was 'That you be led to the place from whence you came, and from thence be drawn upon a hurdle to the place of execution, and then you shall be hanged by the neck and, being alive, shall be cut down, and your privy members to be cut off, and your entrails be taken out of your body and, you living, the same to be burnt before your eyes, and your head to be cut off, your body to be divided into four quarters, and head and quarters to be disposed of at the pleasure of the King's majesty. And the Lord have mercy on your soul.'[45] അയാളുടെ ശിരസ്സ് വെസ്റ്റ് മിനിസ്റ്റർ ഹാളിൽ പ്രദർശിപ്പിക്കുകയുണ്ടായി. ശരീരത്തിന്റെ കഷണങ്ങൾ നഗരവാതിലുകളിൽ സ്ഥാപിച്ചു.[46]
  7. In the case of Hugh Despenser the Younger, Seymour Phillips writes: "All the good people of the realm, great and small, rich and poor, regarded Despenser as a traitor and a robber; for which he was sentenced to be hanged. As a traitor he was to be drawn and quartered and the quarters distributed around the kingdom; as an outlaw he was to be beheaded; and for procuring discord between the king and the queen and other people of the kingdom he was sentenced to be disembowelled and his entrails burned; finally he was declared to be a traitor, tyrant and renegade."[50] In Professor Robert Kastenbaum's opinion the disfigurement of Despenser's corpse (presuming that his disembowelment was post-mortem) may have served as a reminder to the crowd that the authorities did not tolerate dissent. He speculates that the reasoning behind such bloody displays may have been to assuage the crowd's anger, to remove any human characteristics from the corpse, to rob the criminal's family of any opportunity to hold a meaningful funeral, or even to release any evil spirits contained within.[51] The practice of disembowelling the body may have originated in the medieval belief that treasonable thoughts were housed there, requiring that the convict's entrails be "purged by fire".[49] Andrew Harclay's "treasonous thoughts had originated in his 'heart, bowels and entrails'", and so were to be "extracted and burnt to ashes, which would then be dispersed", as had happened with William Wallace and Gilbert de Middleton.[52]
  8. Women's heads sometimes adorned the bridge, such as that of Elizabeth Barton, a domestic servant and later nun who forecast the early death of Henry VIII. She was drawn to Tyburn in 1534, and hanged and beheaded.[58]
  9. Forster's first attempt passed through both Houses of Parliament without obstruction, but was dropped following a change of government.[81]

കുറിപ്പ്

  1. Powicke 1949, പുറങ്ങൾ. 54–58
  2. Giles 1852, പുറം. 139
  3. Bellamy 2004, പുറം. 23
  4. Lewis & Paris 1987, പുറം. 234
  5. Diehl & Donnelly 2009, പുറം. 58
  6. Beadle & Harrison 2008, പുറം. 11
  7. Bellamy 2004, പുറങ്ങൾ. 23–26
  8. Murison 2003, പുറങ്ങൾ. 147–149
  9. Summerson, Henry (2008) [2004], Oxford Dictionary of National Biography, Oxford University Press, hosted at oxforddnb.com, doi:10.1093/ref:odnb/12235 http://www.oxforddnb.com/view/article/12235, retrieved 18 August 2010 {{citation}}: |chapter= ignored (help); Check date values in: |accessdate= (help); External link in |format= (help); Missing or empty |title= (help)
  10. Hamilton, J. S. (2008) [2004], Oxford Dictionary of National Biography, Oxford University Press, hosted at oxforddnb.com, doi:10.1093/ref:odnb/7554 http://www.oxforddnb.com/view/article/7554, retrieved 19 August 2010 {{citation}}: |contribution= ignored (help); Check date values in: |accessdate= (help); External link in |format= (help); Missing or empty |title= (help)
  11. Wormald 2001, പുറങ്ങൾ. 280–281
  12. Tanner 1940, പുറം. 375
  13. 13.0 13.1 Bellamy 1979, പുറം. 9
  14. Tanner 1940, പുറങ്ങൾ. 375–376
  15. Bellamy 1979, പുറങ്ങൾ. 9–10
  16. Dubber 2005, പുറം. 25
  17. Caine & Sluga 2002, പുറങ്ങൾ. 12–13
  18. 18.0 18.1 Briggs 1996, പുറം. 84
  19. Blackstone et al. 1832, പുറങ്ങൾ. 156–157
  20. Foucault 1995, പുറങ്ങൾ. 47–49
  21. Naish 1991, പുറം. 9
  22. Bellamy 1979, പുറങ്ങൾ. 10–11
  23. Coke, Littleton & Hargrave 1817, പുറങ്ങൾ. 20–21
  24. Ward 2009, പുറം. 56
  25. Tomkovicz 2002, പുറം. 6
  26. Feilden 2009, പുറങ്ങൾ. 6–7
  27. 27.0 27.1 Bellamy 1979, പുറം. 187
  28. Pollock & Maitland 2007, പുറം. 500
  29. "draw", Oxford English Dictionary (2 ed.), Oxford University Press, hosted at dictionary.oed.com, 1989, archived from the original ((subscription or UK public library membership required)) on 2006-06-25, retrieved 18 August 2010. {{citation}}: Check date values in: |accessdate= (help); External link in |format= (help)
  30. Sharma 2003, പുറം. 9
  31. Mortimer, Ian (30 March 2010), Why do we say ‘hanged, drawn and quartered?’ (PDF), ianmortimer.com, retrieved 20 August 2010 {{citation}}: Check date values in: |accessdate= and |date= (help)
  32. Beadle & Harrison 2008, പുറം. 12
  33. Clarke 1654, പുറം. 853
  34. 34.0 34.1 Bellamy 1979, പുറം. 191
  35. Bellamy 1979, പുറം. 195
  36. Pollen 1908, പുറം. 327
  37. Bellamy 1979, പുറം. 193
  38. Pollen 1908, പുറം. 207
  39. Bellamy 1979, പുറം. 194
  40. Bellamy 1979, പുറം. 199
  41. Bellamy 1979, പുറം. 201
  42. Bellamy 1979, പുറങ്ങൾ. 202–204
  43. Nenner, Howard (September 2004), Oxford Dictionary of National Biography (online ed.), Oxford University Press, hosted at oxforddnb.com, doi:10.1093/ref:odnb/70599 http://www.oxforddnb.com/view/article/70599, retrieved 16 August 2010 {{citation}}: |contribution= ignored (help); Check date values in: |accessdate= (help); External link in |format= (help); Missing or empty |title= (help)
  44. 44.0 44.1 Abbott 2005, പുറങ്ങൾ. 158–159
  45. Abbott 2005, പുറം. 158
  46. Gentles, Ian J. (2008) [2004], Oxford Dictionary of National Biography, Oxford University Press, hosted at oxforddnb.com, doi:10.1093/ref:odnb/12448 http://www.oxforddnb.com/view/article/12448, retrieved 19 August 2010 {{citation}}: |contribution= ignored (help); Check date values in: |accessdate= (help); External link in |format= (help); Missing or empty |title= (help)
  47. Abbott 2005, പുറം. 161
  48. Hogg, James (2008) [2004], Oxford Dictionary of National Biography, Oxford University Press, hosted at oxforddnb.com, doi:10.1093/ref:odnb/13867 http://www.oxforddnb.com/view/article/13867, retrieved 18 August 2010 {{citation}}: |contribution= ignored (help); Check date values in: |accessdate= (help); External link in |format= (help); Missing or empty |title= (help)
  49. 49.0 49.1 Bellamy 1979, പുറം. 204
  50. Phillips 2010, പുറം. 517
  51. Kastenbaum 2004, പുറങ്ങൾ. 193–194
  52. Westerhof 2008, പുറം. 127
  53. Northcote Parkinson 1976, പുറങ്ങൾ. 91–92"
  54. Fraser 2005, പുറങ്ങൾ. 283
  55. Lewis 2008, പുറങ്ങൾ. 113–124.
  56. Bellamy 1979, പുറങ്ങൾ. 207–208
  57. Abbott 2005, പുറങ്ങൾ. 159–160
  58. Abbott 2005, പുറങ്ങൾ. 160–161
  59. Beadle & Harrison 2008, പുറം. 22
  60. Seccombe, Thomas; Carr, Sarah (2004), Oxford Dictionary of National Biography, Oxford University Press, hosted at oxforddnb.com, doi:10.1093/ref:odnb/26224 http://www.oxforddnb.com/view/article/26224, retrieved 17 August 2010 {{citation}}: |contribution= ignored (help); Check date values in: |accessdate= (help); External link in |format= (help); Missing or empty |title= (help)
  61. Hanly, John (2006) [2004], Oxford Dictionary of National Biography, Oxford University Press, hosted at oxforddnb.com, doi:10.1093/ref:odnb/22412 http://www.oxforddnb.com/view/article/22412, retrieved 17 Aug 2010 {{citation}}: |chapter= ignored (help); Check date values in: |accessdate= (help); External link in |format= (help); Missing or empty |title= (help)
  62. Roberts 2002, പുറം. 132
  63. Gatrell 1996, പുറങ്ങൾ. 316–317
  64. Poole 2000, പുറം. 76
  65. Gatrell 1996, പുറങ്ങൾ. 317–318
  66. Chase, Malcolm (2009) [2004], Oxford Dictionary of National Biography, Oxford University Press, hosted at oxforddnb.com, doi:10.1093/ref:odnb/7548 http://www.oxforddnb.com/view/article/7548, retrieved 19 August 2010 {{citation}}: |contribution= ignored (help); Check date values in: |accessdate= (help); External link in |format= (help); Missing or empty |title= (help)
  67. Feilden 2009, പുറം. 5
  68. Block & Hostettler 1997, പുറം. 42
  69. Romilly 1820, പുറം. xlvi
  70. 70.0 70.1 Joyce 1955, പുറം. 105
  71. Belchem, John (2008) [2004], Oxford Dictionary of National Biography, Oxford University Press, hosted at oxforddnb.com, doi:10.1093/ref:odnb/3270 http://www.oxforddnb.com/view/article/3270, retrieved 19 August 2010 {{citation}}: |contribution= ignored (help); Check date values in: |accessdate= (help); External link in |format= (help); Missing or empty |title= (help)
  72. Abbott 2005, പുറങ്ങൾ. 161–162
  73. Block & Hostettler 1997, പുറങ്ങൾ. 51–58
  74. Wiener 2004, പുറം. 23
  75. Dubber 2005, പുറം. 27
  76. Levi 1866, പുറങ്ങൾ. 134–135
  77. Chase 2007, പുറങ്ങൾ. 137–140
  78. McConville 1995, പുറം. 409
  79. Gatrell 1996, പുറം. 593
  80. Block & Hostettler 1997, പുറങ്ങൾ. 59, 72
  81. Second Reading, HC Deb 30 March 1870 vol 200 cc931-8, hansard.millbanksystems.com, 30 March 1870, archived from the original on 2012-10-20, retrieved 10 March 2011 {{citation}}: Check date values in: |accessdate= and |date= (help)
  82. Anon 3 1870, പുറം. N/A
  83. Anon 2 1870, പുറം. 547
  84. Forfeiture Act 1870, legislation.gov.uk, 1870, retrieved 10 March 2011 {{citation}}: Check date values in: |accessdate= (help)
  85. Anon 1870, പുറം. 221
  86. Windlesham 2001, പുറം. 81n

ഗ്രന്ധസൂചിക

"https://ml.wikipedia.org/w/index.php?title=ക്വാർട്ടറിംഗ്&oldid=3965320" എന്ന താളിൽനിന്ന് ശേഖരിച്ചത്