മഞ്ഞക്കടമ്പ്

(Haldina cordifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റുബിയേസീ സസ്യ കുടുംബത്തിൽ പെട്ട ഒരു വൻവൃക്ഷമാണ് മഞ്ഞക്കടമ്പ് (ശാസ്ത്രീയനാമം: അഡൈന കോർഡീഫോളിയാ,Haldina cordifolia). വിസ്തൃതമായ തലപ്പാവുള്ള ഈ ഇല കൊഴിയും വൃക്ഷം, 30 മീറ്ററോളം ഉയരവും 300 സെ.മീറ്ററോളം വണ്ണവും വയ്ക്കും. കേരളത്തിലെ ഇല പൊഴിയും കാടുകളിൽ ചുരുക്കമായി കണ്ട് വരുന്നു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഇല കാണു കയില്ല. ജൂൺ ആഗസ്ത് മാസങ്ങളിൽ പുഷ്പിക്കും. അടുത്ത ഏപ്രിൽ-ജൂൺ മാസക്കാലത്തു കായ്കൾ പാകമാവും. വിത്ത് വളരെ ചെറുതാണ്.കാറ്റ് ദൂരസ്ഥലങ്ങളിൽ എത്തിക്കുകയും അവ മുളയ്ക്കുകയും ചെയ്യുന്നു. ധാരാളം വിത്തുകൾ മുളയ്ക്കുമെങ്കിലും ചുരുക്കം ചിലതു മാത്രമേ അതിജീവിക്കാറുള്ളു. തടിക്ക് മഞ്ഞനിറമാണ്. മിതമായ കടുപ്പമേ ഉള്ളൂ. ഗൃഹോപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കാറുണ്ട്.

മഞ്ഞക്കടമ്പ്
മഞ്ഞക്കടമ്പ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H. cordifolia
Binomial name
Haldina cordifolia
(Roxb.) Ridsdale
Synonyms
  • Adina cordifolia (Roxb.) Benth. & Hook.f. ex B.D.Jacks.
  • Adina cordifolia (Roxb.) Hook. f.
  • Nauclea cordifolia Roxb.
  • Nauclea sterculiifolia A.Rich. ex DC.

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :തിക്തം ഗുണം :ലഘു, രൂക്ഷം വീര്യം :ശീതം വിപാകം :കടു [1]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

പട്ട, പൂവ് [1]

ചിത്രശാല

തിരുത്തുക
  1. 1.0 1.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • [1] പൂക്കൾ
  • [2] മറ്റു പേരുകൾ
"https://ml.wikipedia.org/w/index.php?title=മഞ്ഞക്കടമ്പ്&oldid=3729528" എന്ന താളിൽനിന്ന് ശേഖരിച്ചത്