ഹാഗർ ഇൻ ദി വൈൽഡർനെസ്
(Hagar in the Wilderness എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1835-ൽ ഫ്രഞ്ച് കലാകാരനായ ജീൻ-ബാപ്റ്റിസ്റ്റ്-കാമിൽ കോറോട്ട് വരച്ച ചിത്രമാണ് ഹാഗർ ഇൻ ദി വൈൽഡർനെസ്. ബീർഷെബ മരുഭൂമിയിലൂടെ ബൈബിളിലെ കഥാപാത്രമായ ഹാഗർ അലഞ്ഞുതിരിയുന്നത് ചിത്രീകരിച്ചിരിക്കുന്നു. പ്രത്യേകിച്ചും, ഹാഗാറും അവരുടെ നവജാത പുത്രൻ ഇസ്മായേലും ദൈവിക രക്ഷ അനുഭവിക്കുന്ന നിമിഷത്തെ ചിത്രീകരിച്ചിരിക്കുന്നു. പെയിന്റിംഗിന്റെ പിൻഭാഗത്ത് ഒരു മാലാഖയെ കോറോട്ട് ഉൾപ്പെടുത്തിയിരിക്കുന്നത് കാണാം. ഈ ചിത്രത്തിലെ ഭൂപ്രകൃതിയുടെ ഭൂരിഭാഗവും കോറോട്ടിന്റെ മുൻകാല പ്രകൃതി പഠനങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.[1]
Hagar in the Wilderness | |
---|---|
കലാകാരൻ | Camille Corot |
വർഷം | 1835 |
Medium | Oil on canvas |
അളവുകൾ | 180.3 cm × 270.5 cm (71.0 ഇഞ്ച് × 106.5 ഇഞ്ച്) |
സ്ഥാനം | Metropolitan Museum of Art, New York City |
Accession | 38.64 |
ഹാഗർ ഇൻ ദി വൈൽഡർനെസ് ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് .[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Hagar in the Wilderness". www.metmuseum.org. Retrieved 2020-05-02.
{{cite web}}
: CS1 maint: url-status (link)