ഹാഫിസ് ഇബ്രാഹിം

(Hafez Ibrahim എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുഹമ്മദ് ഹാഫിള് ഇബ്റാഹിം( Arabic: محمد حافظ إبراهيم ) ഫെബ്രുവരി 24, 1872 ൽ ഇജിപ്തിലെ അസ്യൂത്തിൽ ജനിച്ചു. നൈലിന്റെ കവി എന്നറിയപ്പെടുന്ന അദ്ദേഹം പ്രസിദ്ധനായ അറബി കവികളിലൊരാളാണ്. പ്രശസ്ത അറബി കവി അഹ് മദ് ശൌഖിയുടെ സമകാലികൻ. മരണം 1932 ജൂൺ 21.

ഹാഫിസ് ഇബ്രാഹിം

ജീവിതരേഖ

തിരുത്തുക

തുർക്കി വംശജയായ മാതാവിനും ഈജിപ്തുകാരനായ പിതാവിനും ജനിച്ച ഹാഫിള് ഇബ്റാഹിമിന് വളരെ ചെറുപ്പത്തിലെ പിതാവിനെ നഷ്ടപ്പെട്ടു. അതേ തുടർന്ന് കെയ്റോവിലേക്ക് കൊണ്ടുവരപ്പെട്ട അദ്ദേഹം പിന്നീട് അമ്മാവന്റെ സംരക്ഷണത്തിലായിരുന്നു. അവിടെ വെച്ച് പഠനം നടത്തി. വളരെ ദരിദ്രനായിരുന്നു അമ്മാവൻ, പ്രയാസം കണ്ടറിഞ്ഞ ഹാഫിള് ഇബ്റാഹിം ഒരു കവിതയെഴുതി വച്ച് വീടുവിട്ടിറങ്ങി.


അഭിഭാഷകനായി കുറച്ചു കാലം പ്രവർത്തിച്ച ഹാഫീസ്, പിന്നീട് കൈറോവിലെ ഒരു സൈനിക വിദ്യാലയത്തിൽ ചേർന്നു. സുഡാനിൽ സൈനികനായി ചേർന്നെങ്കിലും 1899 ലെ സുഡാൻ സൈനിക വിപ്ലവത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ടു. 1911 ൽ ഈജിപ്ഷ്യൻ ഗ്രന്ഥാലയത്തിന്റെ തലവനായി ജോലിക്ക് ചേർന്നു. പിന്നീട് മരണം വരെ ഈ ജോലിയിൽ തുടർന്നു. വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്തു.[1]

  • Albasoka Al-deema' Fawq Al-deema', ألبسوك الدماء فوق الدماء (They have dressed you the blood over blood).[2]
  • Ya Saidy wa Emami, يا سيدي و إمامي (O, My Mister and my Imam).[2]
  • Shakrto Jameela Sonekom, شكرت جميل صنعكم (I've thanked your favor).[2]
  • Masr Tataklam 'an Nafseha, مصر تتكلم عن نفسها (Egypt talks about herself).[2]
  • Le Kes'a An'em behe mn Kes'a, لي كساء أنعم به من كساء (I've a dress, and what an excellent dress).[2]
  • Qol lel ra'ies Adama Allah Dawlatahu,قل للرئيس أدام الله دولته (Tell the President, May Allah eternized his state).[2]
  • Translation of Les Misérables by Victor Hugo, 1903[3]
  1. വിവ:മുഹമ്മദ് നിലമ്പൂർ, ഡോ.സയ്യിദ് ഇഹ്തിശാം അഹ്മദ് നദ്‌വി (1987). ആധുനിക അറബി കവിത. ഓംനി ബുക്ക്സ്, കോഴിക്കോട്. pp. 114–123.
  2. 2.0 2.1 2.2 2.3 2.4 2.5 "poems". Archived from the original on 2012-02-23. Retrieved 2013-07-31.
  3. Abdellah Touhami, Étude de la traduction des Misérables (Victor Hugo) par Hafiz Ibrahim, Université de la Sorbonne nouvelle, 1986

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹാഫിസ്_ഇബ്രാഹിം&oldid=4092646" എന്ന താളിൽനിന്ന് ശേഖരിച്ചത്