ഹാ ലോങ് ബേ
ഹാ ലോങ് ബേ,(Vietnamese: Vịnh Hạ Long, IPA: [vînˀ hâːˀ lawŋm]) വിയറ്റ്നാമിലെ ക്വാങ്ങ് നിൻഹ് പ്രോവിൻസിലുള്ള ഒരു യുനെസ്കോ ലോക പൈതൃക സ്ഥലവും ജനപ്രിയ സഞ്ചാരകേന്ദ്രവുമാണ്. ഭരണപരമായി ഉൾക്കടൽ, ഹാ ലോങ് സിറ്റി, കാം ഫാ ടൗൺ എന്നിവയുൾപ്പെട്ട വാൻ ഡോൺ ജില്ലയുടെ ഭാഗമാണ്. ഉൾക്കടൽ, വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള ആയിരക്കണക്കിന് ചുണ്ണാമ്പുകല്ലാൽ നിർമ്മിതമായ ദ്വീപുകളും ഉൾക്കൊള്ളുന്നതാണ്. വടക്ക് കിഴക്ക് ബായി ടു ലോങ് ബേ, തെക്കുപടിഞ്ഞാറ് ക്യാറ്റ് ബാ ദ്വീപുകൾ എന്നിവ ഉൾപ്പെടുന്ന ഒരു വലിയ മേഖലയുടെ കേന്ദ്രമാണ് ഹാ ലോങ് ബേ. ഈ വലിയ മേഖലകൾ ഭൂതത്വശാസ്ത്രപരമായും, ഭൂമിശാസ്ത്രപരമായും, ഭൂമിയുടെ ഉപരിതലരൂപികരണത്തെ പരമായും, കാലാവസ്ഥയും സാംസ്കാരിക പ്രതീകങ്ങളുമായും സമാനമായ സ്വഭാവങ്ങൾ പങ്കിടുന്നു.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | വിയറ്റ്നാം |
Area | 150,000 ഹെ (1.6×1010 sq ft) |
മാനദണ്ഡം | vii, viii[1] |
അവലംബം | 672 |
നിർദ്ദേശാങ്കം | 20°54′N 107°12′E / 20.9°N 107.2°E |
രേഖപ്പെടുത്തിയത് | 1994 (18th വിഭാഗം) |
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | 2000 |
Endangered | – |
വെബ്സൈറ്റ് | www |
ഹാ ലോങ് ഉൾക്കടലിൻറെ വിസ്തൃതി ഏതാണ്ട് 1,553 ചതുരശ്ര കിലോമീറ്ററാണ്. ഇതിൽ 1,960 മുതൽ 2,000 വരെ ദ്വീപുകളുണ്ട്. ഇവയിൽ ഭൂരിഭാഗവും ചുണ്ണാമ്പുകല്ലുകളാലുള്ളതാണ്. ഉൾക്കടലിൻറെ കാതൽ എന്നു പറയുന്നത്, 334 km2 വിസ്തൃതിയുള്ള പ്രദേശത്തെ ഉയർന്ന സാന്ദ്രതയിലുള്ള 775 ദ്വീപുകളാണ്.[2] ഈ ഉൾക്കടലിലെ ചുണ്ണാമ്പു കല്ലുകൾ, വിവിധ ഘട്ടങ്ങളിലും പരിതഃസ്ഥിതികളിലും 500 ദശലക്ഷം വർഷങ്ങൾ കൂടി കടന്നുപോയിട്ടുണ്ടെന്നു കണക്കാക്കപ്പെടുന്നു. കർസ്റ്റ് എന്ന പേരിലറിയപ്പെടുന്ന ഈ മേഖലയിലെ ചുണ്ണാമ്പുകല്ലുകളുടെ വിവിധ രൂപങ്ങളിലുള്ള പരിണാമം 20 ദശലക്ഷം വർഷങ്ങൾ കൊണ്ടു സംഭവിച്ചത് ഉഷ്ണമേഖലയിലെ ഈർപ്പമുള്ള കാലാവസ്ഥയുടെ പരിണതഫലമായിട്ടാണ്.[3]
ചിത്രശാല
തിരുത്തുക-
ഹാ ലോങ് ബേ
ടിറ്റോവ് ദ്വീപിൽനിന്നുള്ള വീക്ഷണം -
ഹോ ലോങ് ബേ
-
ഹാ ലോങ് ബേ, ടിറ്റോപ് ദ്വീപിൽ നിന്നുള്ള വീക്ഷണം
-
ക്യാറ്റ് ബാ ദ്വീപിലെ ഒരു ഗുഹയിലൂടെയുള്ള കയാക്കിംഗ്.
-
ഹാ ലോങ് ബേ
-
ഹാ ലോങ് ബേ.
-
വിയറ്റ്നാമിലെ ഹാ ലോങ് ബേയിൽ ഏഷ്യാ ക്രൂയിസ്.
-
വിയറ്റ്നാമിലെ ഹാ ലോങ് ബേയിൽ കച്ചവടക്കാർ
-
ഹാ ലോങ് ബേയിൽ കച്ചവടക്കാരുടെ ബോട്ട്.
-
ഹാ ലോങ് ബേ.
അവലംബം
തിരുത്തുക- ↑ http://whc.unesco.org/en/list/672.
{{cite web}}
: Missing or empty|title=
(help) - ↑ Vịnh Hạ Long. Archived 2009-01-07 at the Wayback Machine. Website chính thức của Ủy ban tổ chức Đại lễ Phật đản Liên Hiệp Quốc 2008 (in Vietnamese)
- ↑ Giá trị địa chất – địa mạo của vịnh Hạ Long. Archived 2009-01-15 at the Wayback Machine. - Trang web chính thức của vịnh Hạ Long (in Vietnamese)