ബാരൽ(ആയുധം)

(Gun barrel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തോക്ക്, പീരങ്കി തുടങ്ങിയ ആയുധങ്ങളിൽ വെടിയുണ്ട ലക്ഷ്യസ്ഥാനത്തേയ്ക്ക് തൊടുത്തുവിടുന്നതിനായി ആയുധങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ലോഹക്കുഴലുകളാണ് ബാരൽ. ബാരലുകൾ ഈ ആയുധങ്ങളുടെ ഭാഗം തന്നെയാണ്.

240 mm ഹൊവിറ്റ്സർ M1 ന്റെ ബാരൽ

ഫയർ ചെയ്യുമ്പോൾ കാട്രിഡ്ജിന്റെ മുന്നിൽ ഉറപ്പിച്ചിരിക്കുന്ന വെടിയുണ്ട കടന്നുപോകുന്നത് ബാരലിലൂടെയാണ്. വെടിയുണ്ടയുടെ പുറംവ്യാസവും ബാരലിന്റെ അകവ്യാസവും തുല്യമായിരിക്കും.[1]

റൈഫ്ലിംഗ്

തിരുത്തുക

ഫയർ ചെയ്യുമ്പോൾ പുറത്തേയ്ക്കു തെറിക്കുന്ന വെടിയുണ്ടയെ ചുഴറ്റി വിടുന്നതിനായി ബാരലുകൾക്കുള്ളിൽ നിർമ്മിച്ചിരിക്കുന്ന ചെറിയ വരകളാണ് ഗ്രൂവ്സ്. ബാരലിനുള്ളിൽ ഗ്രൂവ്സ് ഉള്ള സംവിധാനമാണ് റൈഫ്ലിംഗ് എന്നറിയപ്പെടുന്നത്.[2]

 
L7 105 മി.മീ. ടാങ്ക് ഗണ്ണിന്റെ ബാരലിന്റെ പരിഛേദം. ബാരലിനുള്ളിലെ ഗ്രൂവ്സ് വ്യക്തമായി കാണാം

റൈഫ്ലിംഗ് ഉള്ളതും ഇല്ലാത്തതുമായ ബാരലുകൾ നിലവിലുണ്ട്.

 
  റൈഫ്ലിംഗ് ഇല്ലാത്ത ബാരൽ
  റൈഫ്ലിംഗ് ചെയ്ത ബാരൽ, A = ബാരലിന്റെ വ്യാസം, B = ഗ്രൂവ്സിന്റെ വ്യാസം
  ബഹുഭുജ റൈഫ്ലിംഗ് ചെയ്ത ബാരൽ


  1. ജെയിംസ്, സി.റോഡ്‌നി (2010). The ABCs of reloading : the definitive guide for noive to expert (ഒൻപതാം ed.). Iola, WI: ക്രൗസ് പബ്ലിക്കേഷൻസ്. ISBN 9781440213960. Archived from the original on 2016-03-05. Retrieved 20 സെപ്റ്റംബർ 2015.
  2. "Definition of Barrel". http://hunting.about.com/. Retrieved 22 സെപ്റ്റംബർ 2015. {{cite web}}: External link in |website= (help)
"https://ml.wikipedia.org/w/index.php?title=ബാരൽ(ആയുധം)&oldid=3655597" എന്ന താളിൽനിന്ന് ശേഖരിച്ചത്