ഗുൽമർഗ്
34°03′N 74°23′E / 34.05°N 74.38°E ഇന്ത്യയിലെ ജമ്മു കശ്മീർ സംസ്ഥാനത്തിലെ ബാരമുള്ള ജില്ലയിലെ ഒരു പ്രധാന മലമ്പ്രദേശമാണ് ഗുലമർഗ്( "Meadow of Flowers")
ഗുൽമർഗ് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Jammu and Kashmir |
ജില്ല(കൾ) | Baramula |
ജനസംഖ്യ | 664 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 2,690 m (8,825 ft) |
ഭൂമിശാസ്ത്രം
തിരുത്തുകശ്രീനഗറിൽ നിന്നും 52 കി.മി ദൂരത്തിൽ 34°03′N 74°23′E / 34.05°N 74.38°E അക്ഷാംശരേഖാംശത്തിലാണ് ഗുൽമർഗ് സ്ഥിതി ചെയ്യുന്നത്. [1]. സമുദ്ര നിരപ്പിൽ ഇന്നും 2,690 മീ (8,825 അടി)ഉയരത്തിലും.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുക2001 ലെ കാനേഷുമാരി പ്രകാരം ഇവിടുത്തെ ജനസംഖ്യ [2] 664 ആണ്. ഇവിടെ രാത്രി കാലങ്ങളിൽ അധികം ആളുകൾ തണുപ്പുമൂലം തങ്ങാറില്ല. പക്ഷേ ടൂറിസ്റ്റ് ആളുകളും അതിനോടനുബന്ധിച്ച ആളുകൾ മാത്രം രാത്രി താമസിക്കാറുള്ളൂ. ഇവിടുത്തെ ജനസംഖ്യയിൽ 99% പുരുഷന്മാരും 1% സ്ത്രീകളുമാണ്, സാക്ഷരത നിരക്ക് 96% ആണ്.
ചരിത്രം
തിരുത്തുകമഹാശിവന്റെ പത്നിയായ ഗൌരിയുടെ പേരിൽ ഗുൽമർഗിന്റെ ആദ്യ നാമം ഗൌരിമാർഗ് എന്നായിരുന്നു. പിന്നീട് ഇവിടുത്തെ രാജാവായിരുന്ന യൂസുഫ് ഷാ ചക് ഇതിന്റെ പേര് റോസാ പ്പൂക്കളുടെ സ്ഥലം എന്നർഥമുള ഗുൽമർഗ് എന്നാക്കുകയായിരുന്നു.
ടൂറിസം
തിരുത്തുകകാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിൽ നിന്നും 1 മണിക്കൂർ ബസ്സിലോ കാറിലോ ഇവിടേക്ക് എത്തിച്ചേരാവുന്നതാണ്. ഇവിടുത്തെ സുരക്ഷാപരിശോദനകൾ കാരണം യാത്ര മൂന്നു മണിക്കൂർ വരെ കൂടാനും സാധ്യത ഉണ്ട്. ഇവിടെ ഏകദേശം 40 ഓളം ഹോട്ടലുകൾ ലഭ്യമാണ്. ഇവിടുത്തെ സീസൺ സമയം തുടങ്ങുന്നത് ഡിസംബറിൽ മഞ്ഞുവീഴ്ചയോടെ ആണ്. ഇത് ഏപ്രിൽ മാസം വരെ നിണ്ടു നിൽക്കുന്നു. സാധാരണ് ടൂറിസ്റ്റുകൾക്ക് ഒരു രാത്രി തങ്ങുന്നതിന് 500 രൂപ മുതൽ 4000 രൂപ വരെ ചെലവുണ്ട്.
2010 ലെ കോമൺവെൽത്ത് ഗെയിംസിന്റെ ഒരു വേദിയായി ഗുൽമർഗിന്റെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ Falling Rain Genomics, Inc - Gulmarg
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Mid-day article dated 12 December, 2004
Ski Slopes and Ski Facilities
തിരുത്തുക- Ski Himalaya Information and a FAQ on safety, logistics, and other aspects of Gulmarg.
- Skiing in Gulmarg Archived 2008-11-05 at the Wayback Machine.
- The Line of Control Archived 2009-02-07 at the Wayback Machine. Blog about traveling to and skiing Gulmarg.
- Gulmarg weather forcast
- Comprehensive Gulmarg Visitors Guide Information and discussions on Gulmarg.
- Hotel Highlands Park For the finest Gulmarg Experience.
- Gulmarg - Himalaya off-piste skiing All about skiing off-piste in Gulmarg.