ഗുഗമൽ ദേശീയോദ്യാനം

(Gugamal National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാരാഷ്ട്ര സംസ്ഥാനത്തിലെ അമരാവതി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗുഗമൽ ദേശീയോദ്യാനം. 1987-ലാണ് ഇത് നിലവിൽ വന്നത്. പ്രൊജക്ട് ടൈഗറിൽ ഉൾപ്പെടുന്ന മേൽഘട്ട് കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമാണീ ഉദ്യാനം.

ഭൂപ്രകൃതി

തിരുത്തുക

362 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. സത്പുര പർവതനിരയുടെ ഭാഗമാണീ പ്രദേശം. വരണ്ട ഇലപൊഴിയും വനങ്ങളാണ് ഇവിടെയുള്ളത്. മുള, ലെൻഡിയ, ധവാസ തുടങ്ങിയ സസ്യങ്ങൾ ഇവിടെ വളരുന്നു.

ജന്തുജാലങ്ങൾ

തിരുത്തുക

ഗൗർ, ചിങ്കാര, ബോണറ്റ് മക്കാക്ക് തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. നൂറിലേറെയിനം പക്ഷികളും ഇവിടെ വസിക്കുന്നു.


"https://ml.wikipedia.org/w/index.php?title=ഗുഗമൽ_ദേശീയോദ്യാനം&oldid=1689972" എന്ന താളിൽനിന്ന് ശേഖരിച്ചത്