ആനെക്കാട്ടിമരം

(Grewia umbellata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാണപ്പെടുന്ന ഒരിനം ഇടത്തരം വൃക്ഷമാണ് ആനെക്കാട്ടിമരം (ശാസ്ത്രീയനാമം: Grewia laevigata). വള്ളിച്ചടച്ചി എന്നും അറിയപ്പെടുന്നു. ടീലിയേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം ഇന്ത്യ, ബർമ്മ, ശ്രീലങ്ക, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

ആനെക്കാട്ടിമരം
Grewia laevigata
പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
G. laevigata
Binomial name
Grewia laevigata
Vahl., Symb. Bot. 1 (1790)
Synonyms
  • Grewia acuminata Juss.
  • Grewia mallococa Blanco
  • Grewia multiflora Blanco
  • Grewia odorata Blume
  • Grewia ovalifolia Juss.
  • Grewia pedicellata Roxb.
  • Grewia scabrida Wall. ex Kurz
  • Grewia umbellata Roxb. ex DC.

മിതമായ കാലവസ്ഥയിൽ വളരുന്ന ആനെക്കൊട്ടിമരം 7 മുതൽ 14 മീറ്റർ വരെ ഉയരം വയ്ക്കുന്നു[1]. ദീർഘവൃത്താകൃതിയിലുള്ള ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. 12 സെന്റീമീറ്റർ നീളവും 6 സെന്റീമീറ്റർ വരെ വീതിയുമുള്ള ഇലകളിലെ സിരകൾ തെളിഞ്ഞു കാണുന്നു. വേനലിലാണ് സസ്യം പുഷ്പിക്കുന്നത്. ദ്വിലിംഗമായ പൂക്കൾക്ക് മഞ്ഞ നിറമാണ്. അഞ്ചു വീതം ദളങ്ങളും ബാഹ്യദളങ്ങളും ഉണ്ട്. പൂവിൽ നിരവധി കേസരങ്ങളുണ്ട്. മഴക്കാലത്തിനു മുൻപായി തന്നെ ഫലങ്ങൾ മൂപ്പെത്തുന്നു. കായ്ക്കൾ ഉരുണ്ട രൂപമാണ്. വിത്തിനു ജീവനക്ഷമത കുറവാണെങ്കിലും വനത്തിൽ സ്വാഭാവിക പുനരുത്ഭവം നടക്കുന്നുണ്ട്. തടിക്ക് ഈടും ബലവുമില്ലാത്തതിനാൽ ഫർണിച്ചർ, കെട്ടിടനിർമ്മാണങ്ങൾക്ക് ഉപയോഗിക്കുന്നില്ല. മരത്തിന്റെ ഇലകൾ ഔഷധമായി ഉപയോഗിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആനെക്കാട്ടിമരം&oldid=4109374" എന്ന താളിൽനിന്ന് ശേഖരിച്ചത്