ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം

(Great Himalayan National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം. ജവഹർലാൽ നെഹ്റു ദേശീയോദ്യാനം എന്നും ഇതറിയപ്പെടുന്നു. 1984-ലാണ് ഇത് നിലവിൽ വന്നത്.[1]

ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം
Colourful morning of Kullu, Himachal Pradesh
Map showing the location of ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം
Map showing the location of ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം
LocationHimachal Pradesh, India
Coordinates31°44′N 77°33′E / 31.733°N 77.550°E / 31.733; 77.550
Area1,171 കി.m2 (452 ച മൈ)
Established1984
TypeNatural
Criteriax
Designated2014 (38th session)
Reference no.1406
State PartyIndia
RegionAsia-Pacific

ഭൂപ്രകൃതി

തിരുത്തുക

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2500 മീറ്റർ ഉയരത്തിൽ 765 ചതുരശ്ര കിലോമീറ്ററുകളിലായി ഈ ഉദ്യാനം വ്യാപിച്ചു കിടക്കുന്നു. ഇതിന്റെ കിഴക്കുഭാഗം എപ്പോഴും മഞ്ഞുമൂടിക്കിടക്കുന്നു. ഇടതൂർന്ന മരങ്ങൾ നിറഞ്ഞ ഇവിടെ നീല പൈൻ, ഫിർ, സെഡാർ എന്നീ വൃക്ഷങ്ങൾ ധാരാളമായി കാണാം. വടക്കൻ താഴ്വരകളിൽ മുളങ്കാടുകളും വളരുന്നു.

ജന്തുജാലങ്ങൾ

തിരുത്തുക

റീസസ് കുരങ്ങ്, ലംഗൂർ, ഹിമാലയൻ കരടി, ഹിമാലയൻ താർ‍, കസ്തൂരിമാൻ, ഐബെക്സ് തുടങ്ങിയ മൃഗങ്ങളെ ഇവിറ്റെ കാണാം. 152 ഇനങ്ങളില്പ്പെട്ട പക്ഷികളും ഇവിടെയുണ്ട്. ഇതിൽ 49 ഇനങ്ങൾ വേനൽക്കാലത്തെത്തുന്ന ദേശാടനപ്പക്ഷികളാണ്.

ചിത്രശാല

തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം യാത്രാ സഹായി