ഗ്രേറ്റ് ബാരിയർ ദ്വീപ്

(Great Barrier Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രേറ്റ് ബാരിയർ ദ്വീപ് ന്യൂസിലാന്റിലെ ഔട്ടർ ഹൗറാക്കി ഉൾക്കടലിൽ കിടക്കുന്ന ഒരു ദ്വീപാണ്. മദ്ധ്യഓക്‌ലാന്റിനു വടക്കുകിഴക്കായി 100 കി. മീ. (62 മൈൽ) അകലെയാണിതു സ്ഥിതിചെയ്യുന്നത്. 285 ചതുരശ്ര കി. മീ. (110 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഈ ദ്വീപ് ന്യൂസിലാന്റിലെ ആറാമത്തെ വലിയ ദ്വീപാണ്. പ്രധാന ദ്വീപുശൃംഖലയിലെ നാലാമത്തെ വലിയദ്വീപുമാണ്. ഗ്രേറ്റ് ബാരിയർ ദ്വീപിന്റ് ഏറ്റവും ഉയരം കൂടിയഭാഗം മൗണ്ട് ഹോബ്‌സൺ എന്നറിയപ്പെടുന്നു. ഇതിനു സമുദ്രനിരപ്പിൽനിന്നും 621 മീറ്റർ (2,037 അടി) ഉയരമുണ്ട്. [1] ഒക്‌ലാന്റ് കൗൺസിൽ ആണ് പ്രാദേശിക സമിതി.

Great Barrier Island
Nickname: The Barrier
Great Barrier Island is located in New Zealand
Great Barrier Island
Great Barrier Island
Geography
LocationNorth Island
Area285 കി.m2 (110 ച മൈ)
Highest elevation621 m (2,037 ft)
Administration
New Zealand
Demographics
Population939
Pop. density3 /km2 (8 /sq mi)

ഈ ദ്വിപിൽ സമൃദ്ധമായ വിവിധ ധാതുക്കളും കൗറി മരവും വ്യാവസായികാവശ്യങ്ങൾക്കുപയോഗിക്കുന്നു. 2013ൽ 939 പേർ മാത്രമാണിവിടെ വസിച്ചിരുന്നത്.[2] അവർ കൂടുതലും വിനോദസഞ്ചാരവും ഫാമിങ്ങുമായി ബന്ധപ്പെട്ടാണു ജീവിക്കുന്നത്.[3] ഈ ദ്വീപിന്റെ ഭൂരിഭാഗവും സംരക്ഷിതപ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. [4]

ഇതും കാണൂതിരുത്തുക

അവലംബംതിരുത്തുക

  1. Great Barrier Island Aotea page on the DOC website (from the Department of Conservation. Accessed 2008-06-04.)
  2. 2013 Census QuickStats about a place:Great Barrier Island Local Board Area from Statistics New Zealand.
  3. Great Barrier Island Archived 2012-05-23 at the Wayback Machine. (from the Auckland City Council website)
  4. Vass, Beck (2009-01-18). "Great Barrier - island that tough times forgot". The New Zealand Herald. ശേഖരിച്ചത് 2009-01-18.
"https://ml.wikipedia.org/w/index.php?title=ഗ്രേറ്റ്_ബാരിയർ_ദ്വീപ്&oldid=3775856" എന്ന താളിൽനിന്ന് ശേഖരിച്ചത്