ഗോർഡൻ ബെൽ

(Gordon Bell എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗോർഡൻ ബെൽ (ജനനം:1934)ഒരു അമേരിക്കൻ ഇലക്ട്രിക്കൽ എഞ്ചിനീയറും മാനേജരുമാണ്. 1960–1966 കാലഘട്ടത്തിൽ ഡിജിറ്റൽ എക്യുപ്‌മെന്റ് കോർപ്പറേഷന്റെ (ഡിഇസി) ആദ്യകാല ജീവനക്കാരനാണ്, മൈക്രൊസോഫ്റ്റിന്റെ ഗവേഷണ വിഭാഗത്തിലെ സീനിയർ ശാസ്ത്രജ്ഞനാണ്. ഡിജിറ്റൽ എക്യുപ്മെൻറ് കോർപ്പറേഷന്റെ വികസന വിപണന പ്രവർത്തനങ്ങളിൽ ബെൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ബെൽ അവരുടെ പല പിഡിപി(PDP) മെഷീനുകളും രൂപകൽപ്പന ചെയ്യുകയും പിന്നീട് വാക്സി(VAX)-ന്റെ വികസനത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്തു, 1972-1983 എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റായി. PDP-1 ന് വേണ്ടി ഇൻപുട്ട് ഔട്ട് പുട്ട് സിസ്റ്റം രൂപ കല്പ്പന ചെയ്തു. സംരംഭകൻ, നിക്ഷേപകൻ, 1986-1987 കാലഘട്ടത്തിൽ എൻഎസ്എഫി(NSF)ന്റെ കമ്പ്യൂട്ടിംഗ് ആൻഡ് ഇൻഫർമേഷൻ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ഡയറക്ടറേറ്റിന്റെ സ്ഥാപക അസിസ്റ്റന്റ് ഡയറക്ടർ എന്നീ നിലകളിൽ ബെൽ പ്രവർത്തിച്ചു. 1995 മുതൽ 2015 വരെ മൈക്രോസോഫ്റ്റിലുള്ള ബെൽ 'ടെലിപ്രസൻസ്' എന്ന മേഖലയിലുള്ള കമ്പ്യൂട്ടറുകളുടെ ഉപയോഗത്തെ പറ്റിയാണ് ഗവേഷണം നടത്തി.

ഗോർഡൻ ബെൽ
ജനനം (1934-08-19) ഓഗസ്റ്റ് 19, 1934  (90 വയസ്സ്)[1]
കലാലയംMIT
അറിയപ്പെടുന്നത്Computer architecture
ജീവിതപങ്കാളി(കൾ)Gwen Bell[1]
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾDEC, Microsoft
വെബ്സൈറ്റ്gordonbell.azurewebsites.net

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

ഗോർഡൻ ബെൽ ജനിച്ചത് മിസോറിയിലെ കിർക്‌സ്‌വില്ലെയിലാണ്. കുടുംബ ബിസിനസായ ബെൽ ഇലക്ട്രിക്, വീട്ടുപകരണങ്ങൾ നന്നാക്കൽ, വീടുകളിൽ വയറിംഗ് നടത്തൽ എന്നിവയിൽ സഹായിച്ചുകൊണ്ടാണ് അദ്ദേഹം വളർന്നത്.[1]

ബെല്ലിന് ബി.എസ്. (1956), എം.എസ്. (1957) എംഐടിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലായിരുന്നു. തുടർന്ന് അദ്ദേഹം ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പ് നേടുന്നതിനായി ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്‌ൽസ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിൽ (ഇപ്പോൾ UNSW) പോയി, അവിടെ അദ്ദേഹം കമ്പ്യൂട്ടർ ഡിസൈനിനെക്കുറിച്ച് പഠിപ്പിച്ചു, ഓസ്‌ട്രേലിയയിൽ എത്തിയ ആദ്യത്തെ കമ്പ്യൂട്ടറുകളിലൊന്ന് (UTECOM, ഒരു ഇംഗ്ലീഷ് ഇലക്ട്രിക് ഡ്യൂസ് എന്ന് വിളിക്കുന്നു) പ്രോഗ്രാം ചെയ്തു. തന്റെ ആദ്യ അക്കാദമിക് പേപ്പർ പ്രസിദ്ധീകരിച്ചു. യു.എസിലേക്ക് മടങ്ങിയ അദ്ദേഹം, പ്രൊഫസർ കെൻ സ്റ്റീവൻസിന്റെ കീഴിൽ എം.ഐ.ടി സ്പീച്ച് കമ്പ്യൂട്ടേഷൻ ലബോറട്ടറിയിൽ ജോലി ചെയ്തു, അവിടെ അദ്ദേഹം ആദ്യത്തെ അനാലിസിസ് ബൈ സിന്തസിസ് പ്രോഗ്രാം എഴുതി.

ഡിജിറ്റൽ എക്യുപ്‌മെന്റ് കോർപ്പറേഷൻ

തിരുത്തുക

ഡെക്(DEC)സ്ഥാപകരായ കെൻ ഓൾസണും ഹാർലൻ ആൻഡേഴ്സണും 1960-ൽ അവരുടെ പുതിയ കമ്പനിയിലേക്ക് അദ്ദേഹത്തെ റിക്രൂട്ട് ചെയ്തു, അവിടെ അദ്ദേഹം ആദ്യത്തെ യുആർട്ട്(UART) ഉൾപ്പെടെയുള്ള പിഡിപി-1-ന്റെ ഐ/ഒ(I/O)സബ്സിസ്റ്റം രൂപകൽപ്പന ചെയ്തു. പിഡിപി-4, പിഡിപി-6 എന്നിവയുടെ ശില്പിയായിരുന്നു ബെൽ. മറ്റ് സംഭാവനകൾ പിഡിപി-5, പിഡിപി-11 യൂണിബസ്, ജനറൽ രജിസ്റ്റേഴ്സ് തുടങ്ങിയ ആർക്കിടെക്ചറുകളായിരുന്നു.[2]

ഡെക്കിലെ പ്രവർത്തനത്തിന് ശേഷം, കമ്പ്യൂട്ടർ സയൻസ് പഠിപ്പിക്കാൻ ബെൽ 1966-ൽ കാർണഗീ മെലോൺ യൂണിവേഴ്‌സിറ്റിയിലേക്ക് പോയി, എന്നാൽ 1972-ൽ എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റായി ഡെക്കിലേക്ക് മടങ്ങി, അവിടെ ഡെക്കിന്റെ ഏറ്റവും വിജയകരമായ കമ്പ്യൂട്ടറായ വാക്‌സിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു.

ഇവയും കാണുക

തിരുത്തുക


  1. 1.0 1.1 1.2 Bell, Gordon (June 23, 2005). Interview with Gardner Hendrie. "Oral History of Gordon Bell". CHM Reference number: X3202.2006 (San Francisco, California: Computer History Museum). http://www.computerhistory.org/collections/accession/102702036. ശേഖരിച്ചത് May 20, 2011. 
  2. Bell, Gordon (April 2005). Oral History Interview with Gordon Bell. Interview with David K. Allison. Palo Alto, California: National Museum of American History. മൂലകണ്ണിയിൽ നിന്നും ആർക്കൈവ് ചെയ്തത് on 2005-04-02. https://web.archive.org/web/20050402125352/http://americanhistory.si.edu/collections/comphist/bell.htm. ശേഖരിച്ചത് 2022-12-07. 
"https://ml.wikipedia.org/w/index.php?title=ഗോർഡൻ_ബെൽ&oldid=3826725" എന്ന താളിൽനിന്ന് ശേഖരിച്ചത്