ഗോപി ചന്ദ് നാരംഗ്

ഇന്ത്യന്‍ എഴുത്തുകാരന്‍
(Gopi Chand Narang എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ ഉറുദു പണ്ഡിതനും സാഹിത്യ സൈദ്ധാന്തികനും സാഹിത്യ വിമർശകനുമാണ് ഗോപി ചന്ദ് നാരംഗ് (ജനനം :11 ഫെബ്രുവരി 1931). മുൻ കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്നു.

ഗോപി ചന്ദ് നാരംഗ്
ഗോപി ചന്ദ് നാരംഗ് കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് സ്വീകരിക്കുന്നു.
ഗോപി ചന്ദ് നാരംഗ് കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് സ്വീകരിക്കുന്നു.
ജനനം (1931-02-11) ഫെബ്രുവരി 11, 1931  (93 വയസ്സ്)
Dukki, British India
തൊഴിൽUrdu Writer
പഠിച്ച വിദ്യാലയംUniversity of Delhi
അവാർഡുകൾPadma Bhushan, 2004 Sahitya Akademi Award, 1993 Ghalib Award, 1985 President of Pakistan Gold Medal, 1977 Iqbal Samman, 2011 Professor Emeritus, Delhi University, 2005- Bhariya Jnanpith Moorti Devi Award, 2012
വെബ്സൈറ്റ്
http://www.gopichandnarang.com

ജീവിതരേഖ

തിരുത്തുക

ബലൂചിസ്ഥാനിൽ ജനിച്ചു. ഡൽഹി സർവകലാശാലയിൽ നിന്ന് ഉറുദു സാഹിത്യത്തിൽ ബിരുദാനന്ദര ബിരുദവും ഡോക്ടറേറ്റും നേടി. നിരവധി കോളേജുകളിലും ഡൽഹി സർവകലാശാല,ജാമിയ മിലിയ സർവകലാശാല എന്നിവടങ്ങളിലും വിദേശ സർവ കലാശാലകളിലും അദ്ധ്യാപകനായി. ഉറുദു,ഇംഗ്ലീഷ്,ഹിന്ദി എന്നീ ഭാഷകളിലായി 64 പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തി.

എതിർപ്പുകൾ

തിരുത്തുക

പാകിസ്താൻ സർക്കാറിന്റെ മൂന്നാമത്തെ ഉന്നത സിവിലിയൻ ബഹുമതിയായ സിതാര-ഐ-ഇംതിയാസിന് അർഹനായെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തിൽ അത് സ്വീകരിക്കുന്നത് ഉചിതമല്ലെന്ന് ഇന്ത്യയിലെ ഒരു വിഭാഗം അക്കാദമിക സമൂഹം ആവശ്യപ്പെട്ടിരുന്നു. അവാർഡ് സ്വീകരിക്കാൻ ഇസ്‌ലാമാബാദിലേക്ക് പോകുന്നതിന് നാരംഗിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഡൽഹി, ജവാഹർലാൽ നെഹ്രു, അംബേദ്കർ സർവകലാശാലകളിലെ അക്കാദമിക വിദഗ്ദ്ധരും ഉറുദു പ്രൊഫസർമാരും ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്തുമയച്ചു.[1]

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മഭൂഷൺ, 2004.
  • പത്മശ്രീ, 1991.
  • സിതാര-ഐ-ഇംതിയാസ് (പാകിസ്താൻ സർക്കാറിന്റെ മൂന്നാമത്തെ ഉന്നത സിവിലിയൻ ബഹുമതി)
  • പ്രൊഫസർ എമ്റിറ്റസ് ഡൽഹി സർവകലാശാല, 2005
  • മസീനി ഗോൾഡ് മെഡൽ, ഇറ്റലി ഗവൺമെന്റ് , 2005.
  • ഗാലിബ് അവാർഡ് Ghalib Award, 1985.
  • യു.പി. ഉറുദു അക്കാദമി മൗലാന ആസാദ് അവാർഡ്, 1972.
  • അമീർ ഖുസ്രു അവാർഡ്, ചിക്കാഗോ, 1987.
  • സാഹിത്യ അക്കാദമി അവാർഡ്, 1995 (സാഹിത്യ വിമർശനത്തിന്)
  • ഇന്ദിരാഗാന്ധി സ്മാരക ഫെല്ലോഷിപ്പ്, IGNCA, 2002-2004.
  • ഡി.ലിറ്റ്, അലിഗർ സർവകലാശാല , 2009.
  • ഡി.ലിറ്റ്, ഹൈദരബാദ് കേന്ദ്ര സർവകലാശാല, 2007.
  • ഡി.ലിറ്റ്, മൗലാന നാഷണൽ ഉറുദു സർവകലാശാല, ഹൈദരബാദ്, 2008.
  • ബഹാദൂർഷാ സഫർ അവാർഡ്, ഉറുദു അക്കാദമി, ഡൽഹി, 2010.
  • ഭാരതീയ ഭാഷാ പരിഷത്ത് അവാർഡ്, കൊൽക്കത്ത, 2010
  • ഇഖ്ബാൽ സമ്മാൻ, മധ്യപ്രദേശ്, 2011
  • ഭാരതീയ ജ്ഞാനപീഠ മൂർത്തി ദേവി അവാർഡ്, 2012
  • ഫോർഡ് ഫൗണ്ടേഷൻ ഗ്രാന്റ്
  • കോമ്മൺവെൽത്ത് ഫെല്ലോഷിപ്പ് 1962
  1. "ഗോപിചന്ദ് നാരംഗ് പാക് ബഹുമതി സ്വീകരിക്കുന്നതിൽ എതിർപ്പ്". മാതൃഭൂമി. 18 മാർച്ച് 2013. Archived from the original on 2013-03-18. Retrieved 18 മാർച്ച് 2013.

അധിക വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക

* Gopi Chand Narang- Versatile Scholar & Writer( FacenFacts.com)

"https://ml.wikipedia.org/w/index.php?title=ഗോപി_ചന്ദ്_നാരംഗ്&oldid=4024053" എന്ന താളിൽനിന്ന് ശേഖരിച്ചത്