ഗൂഗിൾ വീഡിയോസ്
വീഡിയോ പങ്കു വെക്കുക എന്ന ലക്ഷ്യത്തോടെ ഗൂഗിൾ പുറത്തിറക്കിയ പദ്ധതിയാണ് ഗൂഗിൾ വീഡിയോസ്. യുട്യൂബിന്റെ ഏറ്റെടുക്കലോടെ പിന്നീട് ഗൂഗിൾ വീഡിയോസ് ഒരു വീഡിയോ തിരച്ചിൽ സൈറ്റായി മാറി. ഒടുവിൽ 2012 ആഗസ്റ്റ് 20ന് ഗൂഗിൾ വീഡിയോ പൂട്ടി.
യു.ആർ.എൽ. | വീഡിയോ.ഗൂഗിൾ.കോം |
---|---|
സൈറ്റുതരം | വീഡിയോ തിരയൽ |
രജിസ്ട്രേഷൻ | വേണ്ട |
ലഭ്യമായ ഭാഷകൾ | ബഹുഭാഷ |
ഉടമസ്ഥത | ഗൂഗിൾ |
നിർമ്മിച്ചത് | ഗൂഗിൾ |
യുട്യൂബിന് സമാനമായ സേവനങ്ങളോടെ യുട്യൂബിനൊരു പ്രതിയോഗി എന്ന നിലക്കാണ് 2005 ജനുവരി 25ന് ഗൂഗിൾ വീഡിയോസ് അവതരിപ്പിക്കപ്പെട്ടത്.[1] പിന്നീട് 2007 ജൂണിൽ ഗൂഗിൾ വീഡിയോ തിരച്ചിൽ ഫലങ്ങളിൽ മറ്റു വീഡിയോ സൈറ്റുകളിൽ നിന്നുള്ള ഫലങ്ങളും ലഭ്യമാകുമെന്ന് ഗൂഗിൾ അറിയിച്ചു.[2] തുടർന്ന് ചിത്രങ്ങൾ തിരയാൻ ഗൂഗിൾ അവതരിപ്പിച്ച ഗൂഗിൾ ഇമേജസിന് സമാനമായ വീഡിയോ തിരയൽ സംവിധാനമായി ഗൂഗിൾ വീഡിയോസ് മാറി. 2009ൽ ഗൂഗിൾ വീഡിയോസിലേക്ക് വീഡിയോകൾ അപ്ലോഡ് ചെയ്യാൻ കഴിയാതെയായി.[3] പിന്നീട് 2011 ഏപ്രിലിൽ ഗൂഗിൾ വീഡിയോസ് പൂട്ടുകയാണെന്ന് ഗൂഗിൾ അറിയിച്ചു.[4][5] അവസാനം ശേഷിക്കുന്ന വീഡിയോകളെല്ലാം യുട്യൂബിലേക്ക് നീക്കിയ ശേഷം 2012 ആഗസ്റ്റ് 20ന് ഗൂഗിൾ വീഡിയോ പൂട്ടി.[6]
ഗൂഗിൾ വീഡിയോ പ്ലെയർ
തിരുത്തുകവികസിപ്പിച്ചത് | ഗൂഗിൾ |
---|---|
Stable release | 2.0.0.060608
/ 2006-08-22 |
ഓപ്പറേറ്റിങ് സിസ്റ്റം | മാക് ഓഎസ് ടെൻ, വിൻഡോസ് |
തരം | ചലച്ചിത്ര ദർശിനി |
അനുമതിപത്രം | ഫ്രീവെയർ |
വെബ്‌സൈറ്റ് | video |
ഗൂഗിൾ വീഡിയോസ് ഉപയോഗിക്കാനുള്ള മറ്റൊരു മാർഗ്ഗമായിരുന്നു ഗൂഗിൾ വീഡിയോ പ്ലെയർ. വിൻഡോസ്, മാക് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിച്ചിരുന്ന ഈ സോഫ്റ്റ്‌വേർ ഗൂഗിളിന്റെ വീഡിയോ ഫോർമാറ്റായിരുന്ന .ജിവിഐയിലുള്ള വീഡിയോകളെയും .ജിവിപിയിലുള്ള പ്ലേലിസ്റ്റുകളെയുമായിരുന്നു പിന്തുണച്ചിരുന്നത്.
അവലംബം
തിരുത്തുക- ↑ Google Video Search Live
- ↑ tdeos-new-frame.html Google Frames a Video Search Engine, by Alex Chitu, June 13, 2007
- ↑ Turning Down Uploads at Google Video, by Michael Cohen, Product Manager, January 14, 2009, Official Google Video Blog, accessed April 23, 2009
- ↑ TechCrunch, "Google Video Prepares To Enter The Deadpool For Good" techcrunch.com April 15, 2011.
- ↑ An update on Google Video – Finding an easier way to migrate Google Video content to YouTube
- ↑ "Spring cleaning in summer". July 3, 2012.