ജിയോവനി ബൊക്കാച്ചിയോ

(Giovanni Boccaccio എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡെക്കാമറൺ കഥകൾ എന്ന വിശ്വസാഹിത്യകൃതിയിലൂടെ പ്രസിദ്ധനായ ജിയോവനി ബൊക്കാച്ചിയോ 1313-ൽ ഇറ്റലിയിലെ ഫ്ലോറൻസിൽ ജനിച്ചു.

ജിയോവനി ബൊക്കാച്ചിയോ
ജനനം1313
Certaldo, Republic of Florence
മരണം21 December 1375
(aged about 62)
Certaldo, Republic of Florence
തൊഴിൽWriter, poet
ദേശീയതItalian
PeriodLate Middle Ages
ബന്ധുക്കൾBoccaccino di Chellino (father)
Margherita de' Mardoli (stepmother)

ജീവചരിത്രം

തിരുത്തുക

ബൊക്കാച്ചിയോയുടെ പിതാവ് ഒരു ബാങ്കറായിരുന്നു. ഇറ്റലിയുടെ സാംസ്‌കാരിക കേന്ദ്രമായിരുന്ന നേപ്പിൾസിലെ തൊഴിൽ പരിശീലനത്തിനു ശേഷം സ്വന്തം ബാങ്കിന്റെ ഒരു ശാഖയിൽ മാനേജരായി ബൊക്കാച്ചിയോ നിയമിതനായി. എന്നാൽ പണമിടപാടിൽ അത്രയധികം ശോഭിക്കാതിരുന്ന ബൊക്കാച്ചിയോ നിയമപഠനത്തിനായി ചേർന്നു. പക്ഷേ, അതും പാതി വഴിയിൽ നിർത്തുകയായിരുന്നു. തുടർന്നാണ് അദ്ദേഹം സാഹിത്യരംഗത്തേക്ക് എത്തിച്ചേർന്നത്. 1320 ൽ മാർഗെറ്റിയ ഡൈ മാർഡോളിയെ വിവാഹം കഴിച്ചു. 1326 ൽ ഫ്ലോറൻസിൽ നിന്നും നേപ്പിൾസിലേക്ക് താമസം മാറ്റി.

1341-ൽ നേപ്പിൾസിൽ കടുത്ത രാഷ്‌ട്രീയ, സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ ബൊക്കാച്ചിയോ ജന്മഗ്രാമമായ ഫ്ലോറൻസിലേക്കു മടങ്ങി. പിന്നീട്, ഫ്ലോറൻസിന്റെ പ്രതിനിധിയായി പലതവണ റോമിലെത്തി പോപ്പിനെ സന്ദർശിക്കുകയും ചെയ്‌തു. സെർട്ടാൾഡോയിൽ വെച്ച് 1375 ഡിസംബർ 21-നു തന്റെ 62 ആമത്തെ വയസ്സിൽ ബൊക്കാച്ചിയോ അന്തരിച്ചു.

പുസ്തകങ്ങൾ

തിരുത്തുക
  • കോർബക്കിയോ
  • ഫിലോകോലോ
  • ഫിലോസ്ട്രാറ്റൊ
  • ഡെകാമെറോൻ
"https://ml.wikipedia.org/w/index.php?title=ജിയോവനി_ബൊക്കാച്ചിയോ&oldid=3938909" എന്ന താളിൽനിന്ന് ശേഖരിച്ചത്