ഗിനേവ്ര ഡി ബെൻസി
പതിനഞ്ചാം നൂറ്റാണ്ടിൽ ലിയോനാർഡോ ഡാവിഞ്ചി ചിത്രീകരിച്ച ഫ്ലോറൻസിലെ ബെൻസി കുടുംബത്തിലെ അംഗമായിരുന്ന ഫ്ലോറന്റൈൻ പ്രഭു ഗിനേവ്ര ഡി ബെൻസിയുടെ ഛായാചിത്രമാണ് ഗിനേവ്ര ഡി ബെൻസി. ഓയിൽ-ഓൺ-വുഡ് ഛായാചിത്രം 1967-ൽ വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ ഗാലറി ഓഫ് ആർട്ട് ഏറ്റെടുത്തു. അക്കാലത്ത് റെക്കോർഡ് വിലയായ 5 മില്യൺ യുഎസ് ഡോളർ ലിച്ചെൻസ്റ്റൈൻ രാജകൊട്ടാരത്തിൽ നിന്നും ഐൽസ മെലോൺ ബ്രൂസ് ഫണ്ടിലേയ്ക്ക് നൽകിയ ധനമാണ് ഈ ചിത്രത്തിന് വിലയായി നൽകിയത്. അമേരിക്കയിലെ പൊതു കാഴ്ചയ്ക്കായി ലിയോനാർഡോ വരച്ച ഒരേയൊരു ചിത്രമാണിത്.[1]ഫ്ലോറൻടൈൻ യുവതിയായ ഗിനേവ്ര ഡി ബെൻസി സാർവ്വത്രികമായി അറിയപ്പെടുന്ന ഛായാചിത്രത്തിന്റെ ഒരു മാതൃകയായി കണക്കാക്കപ്പെടുന്നു.
Ginevra de' Benci | |
---|---|
കലാകാരൻ | Leonardo da Vinci |
വർഷം | c. |
തരം | Oil on panel |
അളവുകൾ | 38.1 cm × 37 cm (15.0 ഇഞ്ച് × 15 ഇഞ്ച്) |
സ്ഥാനം | National Gallery of Art, Washington, D.C. |
വിഷയം
തിരുത്തുക1474 നും 1478 നും ഇടയിൽ ലിയനാർഡോ ഫ്ലോറൻസിൽ ഈ ഛായാചിത്രം ചിത്രീകരിച്ചു. 16 വയസ്സുള്ളപ്പോൾ ലുയിഗി ഡി ബെർണാഡോ നിക്കോളിനിയുമായുള്ള ഗിനേവയുടെ വിവാഹത്തെ അനുസ്മരിപ്പിക്കുന്നതാകാം ഈ ചിത്രം. കൂടുതൽ സാധ്യത, വിവാഹനിശ്ചയത്തെ ഇത് അനുസ്മരിപ്പിക്കുന്നു. സാധാരണഗതിയിൽ, സ്ത്രീകളുടെ സമകാലിക ഛായാചിത്രങ്ങൾ രണ്ട് അവസരങ്ങളിൽ ചിത്രീകരിക്കപ്പെട്ടു. വിവാഹനിശ്ചയം അല്ലെങ്കിൽ വിവാഹം. പരമ്പരാഗതമായി വിവാഹചിത്രങ്ങൾ ജോഡികളായി സൃഷ്ടിക്കപ്പെട്ടു. വലതുവശത്ത് സ്ത്രീ ഇടതുവശത്ത് പുരുഷനും. ഈ ഛായാചിത്രം സ്ത്രീയെമാത്രം അഭിമുഖീകരിക്കുന്നതിനാൽ, ഇത് വിവാഹനിശ്ചയത്തെ പ്രതിനിധീകരിക്കുന്നു.
1457-ൽ ധനികരായ ഫ്ലോറൻടൈൻ വ്യാപാരികളുടെ കുടുംബത്തിലാണ് ഗിനേവ്ര ജനിച്ചത്. ബെൻസിയ്ക്ക് മെഡിസിയുമായി ബിസിനസ്സ് ഇടപാടുകൾ ഉണ്ടായിരുന്നു. കൂടാതെ പ്രശസ്തരായ മാനവികവാദികളും, കലാകാരന്മാരെയും എഴുത്തുകാരെയും സംരക്ഷിക്കുകയും ക്ലാസിക്കൽ ഗ്രന്ഥങ്ങളുടെ ഒരു പ്രധാന ലൈബ്രറി സൃഷ്ടിക്കുകയും ചെയ്തു.[2]1474-ൽ അവർ ലുയിഗി ഡി ബെർണാഡോ നിക്കോളിനിയെ വിവാഹം കഴിച്ചു.[3]ബെർണാർഡോ ബെംബോ, ലോറെൻസോ ഡി മെഡിസി, അലസ്സാൻഡ്രോ ബ്രാക്കെസി, ക്രിസ്റ്റോഫൊറോ ലാൻഡിനോ എന്നിവർ അവൾക്കായി കവിതകൾ സമർപ്പിച്ചു.[4]
അവലംബം
തിരുത്തുക- ↑ "Leonardo da Vinci's Ginevra de' Benci" Archived 21 December 2005 at the Wayback Machine. National Gallery of Art. Washington, D.C. Retrieved 5 June 2013.
- ↑ "Ginevra de' Benci". National Gallery of Art. D.C. Retrieved 16 November 2014.
- ↑ Jiminez, Jill Berk (2013). Dictionary of Artists' Models. p. 61.
- ↑ Levenson, Jay (1991). Circa 1492: Art in the Age of Exploration. p. 270.
For an unorthodox view on Ginevra de' Benci see: Paratico, Angelo (2015). Leonardo Da Vinci: A Chinese Scholar Lost in Renaissance Italy. Lascar Publishing. ISBN 978-988-14-1980-4. Archived from the original on 2018-07-26. Retrieved 2019-08-04.
ഉറവിടങ്ങൾ
തിരുത്തുക- Hand, J. O. (2004). National Gallery of Art: Master Paintings from the Collection. New York: National Gallery of Art, Washington. ISBN 0-8109-5619-5. p. 28.
- Brown, David Alan (2003). Virtue and Beauty: Leonardo's Ginevra de' Benci and Renaissance Portraits of Women. Princeton University Press. ISBN 978-0-691-11456-9.
പുറംകണ്ണികൾ
തിരുത്തുക- Ginevra de' Benci at the Web site of the National Gallery of Art
- Leonardo da Vinci: anatomical drawings from the Royal Library, Windsor Castle, exhibition catalog fully online as PDF from the Metropolitan Museum of Art, which contains material on Ginevra de' Benci (see index)