ജോർജ്ജ് അക്രോപൊലിറ്റസ്
ബൈസാന്തിയൻ ചരിത്രകാരനും രാജ്യതന്ത്രജ്ഞനും. കോൺസ്റ്റാന്റിനോപ്പിളിലാണ് ജനിച്ചതെങ്കിലും ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ അന്നത്തെ തലസ്ഥാനമായിരുന്ന നിഖ്യയിലെ രാജകൊട്ടാരത്തിലാണ് വളർന്നത്. പല ബൈസാന്തിയൻ ചക്രവർത്തിമാരുടെ കീഴിലും ഉത്തരവാദിത്തമേറിയ ഉദ്യോഗങ്ങൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. രാജ്യകാര്യങ്ങളിൽ വ്യാപൃതനാകാൻ നിർബന്ധിതനായതുകൊണ്ട് പണ്ഡിതോചിതവും രചനാത്മകവുമായ പ്രവർത്തനങ്ങളിലേർപ്പെടാൻ വേണ്ട സമയം ലഭിച്ചില്ല. കത്തോലിക്കാസഭയുടെ പൗരസ്ത്യ-പാശ്ചാത്യ വിഭാഗങ്ങളെ ഏകീകരിക്കാനായി നടത്തപ്പെട്ട ചർച്ചകളിൽ ഇദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. ചുരുങ്ങിയ കാലത്തേക്ക് ഒരു നയതന്ത്ര പ്രതിനിധിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിഖ്യാ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ ആധികാരികമായ ചരിത്രം ഇദ്ദേഹം രചിച്ചു. മറ്റു സാഹിത്യപ്രവർത്തനങ്ങളിലും ഇദ്ദേഹം ഏർപ്പെട്ടിരുന്നു. താൻ സേവിച്ചിരുന്ന ജോൺ മൂന്നാമന്റെ ശവസംസ്കാരവേളയിൽ ഇദ്ദേഹം നടത്തിയ ചരമപ്രസംഗം വിലപ്പെട്ട ഒരു ചരിത്രരേഖയാണ്.
അവലംബം
തിരുത്തുക- Warfare in 13th century Byzantium, according to George Akropolites [1] Archived 2010-06-17 at the Wayback Machine.
- George Akropolites: The History Introduction, translation and commentary [2]
- George Akropolites: The History [3]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ജോർജ്ജ് അക്രോപൊലിറ്റസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |