ജെനിവീവ്

(Genevieve എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രൈസ്തവസഭയിലെ ഒരു പുണ്യവതിയാണ് വിശുദ്ധ ജെനിവീവ്.

വിശുദ്ധ ജെനിവീവ്
StGenevieve.jpg
Saint Genevieve, seventeenth-century painting, Musée Carnavalet, Paris
Bornc. 419/422
നന്തേർ , ഫ്രാൻസ്
Died502/512 (aged 79-93)
പാരീസ്, ഫ്രാൻസ്
Venerated inറോമൻ കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ
Canonized500
Feast3 ജനുവരി
Patronageപാരീസ്

ജീവിതരേഖതിരുത്തുക

 
വിശുദ്ധ ജെനിവീവിന്റെ ശവകുടീരം

ഏ.ഡി 420-നോടടുത്ത് ഫ്രാൻസിൽ പാരീസിനടുത്തുള്ള നന്തേർ എന്ന ഗ്രാമത്തിൽ ഒരു ദരിദ്രകർഷക കുടുംബത്തിൽ ജെനിവീവ് ജനിച്ചു. അവൾക്ക് ഏഴുവയസായിരുന്ന സമയത്ത് ഓക്സറിലെ വി. ജെർമാനസ് അവളുടെ നാട് സന്ദർശിച്ചു[1]. ക്രിസ്തുവിനെപ്പറ്റി അക്കാലയളവിൽ അവൾ അറിയുകയും വി. ജെർമാനസിനോട് തന്റെ ജീവിതം യേശുവിനു വേണ്ടി സമർപ്പിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം അവൾക്ക് ശിരോവസ്ത്രം നൽകി. പിന്നീടുള്ള ജെനിവീവിന്റെ ജീവിതം പ്രാർഥനകളും സത്പ്രവർത്തികളും നിറഞ്ഞതായിരുന്നു മാതാപിതാക്കളുടെ മരണശേഷം ജെനിവീവ് പാരീസിലേക്ക് താമസം മാറ്റി.

പാരീസിനെ ഫ്രാങ്കുകൾ ആക്രമിച്ച യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കു തുണയായി ജെനിവീവ് പ്രവർത്തിച്ചു[2]. നിരാലംബരെ സഹായിക്കുവാനായി അവൾ ഉണർന്നു പ്രവർത്തിക്കുകയും പ്രാർഥനകൾ നടത്തുകയും ചെയ്തു. തുടർന്ന് ദുരന്തങ്ങൾ അവസാനിച്ചു. തുടർന്ന് ഏ.ഡി. 512-നോടടുത്ത് ജെനിവീവ് അന്തരിച്ചു. മരണശേഷം നിരവധി അത്ഭുതങ്ങൾ അവളുടെ നാമത്തിൽ സംഭവിച്ചു. ജെനിവീവിന്റെ മൃതദേഹം പാരീസിൽ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും നാമത്തിലുള്ള ദേവാലയത്തിലാണ് അടക്കം ചെയ്തത്.

അവലംബംതിരുത്തുക

  • Attwater, Donald; John, Catherine Rachel (1993). The Penguin Dictionary of Saints (3 ed.). New York: Penguin. ISBN 0-140-51312-4.
  • McNamara, Jo Ann; Halberg, John E.; Whatley, E. Gordon (1992). Sainted Women of the Dark Ages. Durham: Duke UP. ISBN 9780822312161.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജെനിവീവ്&oldid=1799035" എന്ന താളിൽനിന്ന് ശേഖരിച്ചത്