ഗൗതമിപുത്ര ശതകർണി

(Gautamiputra Satakarni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശതവാഹന രാജവംശത്തിലെ 23-ആം രാജാവായിരുന്നു ഗൗതമിപുത്ര ശതകർണി (ക്രി.വ. 78 - 102) (ശൈലിവാഹനൻ എന്നും ഇദ്ദേഹം അറിയപ്പെട്ടു). ഗൗതമിപുത്ര ശതകർണിയെ ശതവാഹന ഭരണാധികാരികളിൽ ഏറ്റവും മഹാനായി ചരിത്രകാരന്മാർ കരുതുന്നു.

പ്രമാണം:Coin of Gautamiputra Yajna Sri Satakarni.jpg
ഗൌതമിപുത്ര ശതകർണിയുടെ നാണയം.
മുൻ‌വശം: രാജാവിന്റെ മുഖം. പ്രാകൃത അക്ഷരങ്ങൾ "റാണോ ഗോതമിപുതസ സിരി യാന സതകർണിസ": "ഗൌതമിപുത്ര ശ്രീ യാന സതകർണിയുടെ ഭരണകാലത്ത്"
പിൻ‌വശം: ശതവാഹന ചിഹ്നമായ സൂര്യനും ചന്ദ്രനും ഉദിച്ച മല. ദ്രവീഡിയൻ അക്ഷരങ്ങൾ "അരഹനകു ഗോതമി പുതാകു ഹിരു യാന ഹതകനകു".[1]

ഗൗതമിപുത്ര ശതകർണി കിരീടധാരിയായപ്പോൾ ശതവാഹന സാമ്രാജ്യം ദുർബ്ബലമായിരുന്നു. ശകരിൽ നിന്നും യവനരിൽ നിന്നും സാമ്രാജ്യത്തിന് ഭീഷണി നേരിട്ടു. ഗൗതമിപുത്ര ശതകർണി യവനരെയും ശാകരെയും പഹ്ലവരെയും തോല്പ്പിച്ച് ശതവാഹന സാമ്രാജ്യത്തെ ശക്തിപ്പെടുത്തി. നഹപാനനെ പരാജയപ്പെടുത്തിയ ഗൗതമിപുത്ര ശതകർണി നഹപാനന്റെ ജൊഗൽതേമ്പി ഖജനാവിൽ നിന്നുള്ള അനേകം ക്സഹരത നാണയങ്ങൾ വീണ്ടും വാർത്തു.

നഹപാനന്റെ നാണയം, ഗൗതമിപുത്ര ശതകർണി വീണ്ടും വാർത്തത്.

ശക രാജാവായ വിക്രമാദിത്യനെ തോല്പ്പിച്ച് ഗൗതമിപുത്ര ശതകർണി Shalivahana era|ശാലിവാഹന കാലഘട്ടം]], അഥവാ ശക വർഷം ആരംഭിച്ചു. ഇന്നും മഹാരാഷ്ട്രർ, Telugus, കന്നഡിഗർ എന്നിവർ ശകവർഷം ഇപ്പൊഴും പിന്തുടരുന്നു.

ഗൗതമിപുത്ര ശതകർണി ഈ സ്ഥാനപ്പേരുകൾ സ്വീകരിച്ചു

  • ത്രിസമുദ്രപിത്തോയ്‌വഹന (സ്വന്തം കുതിരകൾ മൂന്ന് സമുദ്രങ്ങളിൽ നിന്നും വെള്ളം കുടിച്ചയാൾ)
  • ശകയവനപൽലവനിദുസന (ശകർ, യവനർ, പല്ലവർ എന്നിവരെ നിഗ്രഹിച്ചയാൾ)


മുൻഗാമി:
ശിവസ്വതി.
ശതവാഹന രാജാവ്
(ക്രി.വ. 78-102)
പിന്തുടർന്നത്:
വസിഷ്ടപുത്ര ശ്രീ പുലമാവി

അവലംബം‍

തിരുത്തുക
  1. Source for coin information
"https://ml.wikipedia.org/w/index.php?title=ഗൗതമിപുത്ര_ശതകർണി&oldid=2349737" എന്ന താളിൽനിന്ന് ശേഖരിച്ചത്