ഗാന്ധി സാഗർ വന്യജീവി സങ്കേതം

(Gandhi Sagar Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗാന്ധി സാഗർ വന്യജീവി സങ്കേതം ഇന്ത്യയിലെ മധ്യപ്രദേശ് സംസ്ഥാനത്ത് മന്ദ്‌സൗർ, നിമാച്ച് ജില്ലകളുടെ വടക്കൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു വന്യജീവി സങ്കേതമാണ്. ഇന്ത്യയിൽ രാജസ്ഥാൻ സംസ്ഥാനത്തോട് ചേർന്നുകിടക്കുന്ന ഈ വന്യജീവി സങ്കേതത്തിന് ഏകദേശം 368.62 ചതുരശ്ര കിലോമീറ്റർ (142.32 ചതുരശ്ര മൈൽ) വിസ്തൃതിയുണ്ട്. 1974-ൽ വിഭാവനം ചെയ്യപ്പെട്ട ഇതിലേയ്ക്ക് 1983-ൽ കൂടുതൽ പ്രദേശങ്ങൾ കൂട്ടിച്ചേർത്തിരിന്നു. വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന ചമ്പൽ നദി അതിനെ രണ്ട് ഭാഗങ്ങളായി തിരിയ്ക്കുന്നു. വന്യജീവി സങ്കേതത്തിൻറെ പടിഞ്ഞാറ് ഭാഗം നിമാച്ച് ജില്ലയിലും കിഴക്ക് ഭാഗം മന്ദ്‌സൂർ ജില്ലയിലുമാണ് സ്ഥിതിചെയ്യുന്നത്. ഖത്തിയാർ-ഗിർ വരണ്ട ഇലപൊഴിയും വനങ്ങളടങ്ങിയ പരിസ്ഥിതി മേഖലയിലാണ് ഇത്.[2]

ഗാന്ധി സാഗർ വന്യജീവി സങ്കേതം
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area)
ഗാന്ധി സാഗർ സങ്കേതത്തിലൂടെ ഒഴുകുന്ന ചമ്പൽ നദി
Map showing the location of ഗാന്ധി സാഗർ വന്യജീവി സങ്കേതം
Map showing the location of ഗാന്ധി സാഗർ വന്യജീവി സങ്കേതം
Map of India
LocationMandsaur and Nimach districts
Madhya Pradesh, India
Coordinates24°34′59″N 75°42′43″E / 24.583°N 75.712°E / 24.583; 75.712[1]
Area368.62 കി.m2 (3.9678×109 sq ft)
Established1974
  1. "Gandhi Sagar Sanctuary". protectedplanet.net. Archived from the original on 2013-12-12. Retrieved 2023-05-30.
  2. "Khathiar-Gir dry deciduous forests". Terrestrial Ecoregions. World Wildlife Fund. Retrieved 2017-01-29.