ഗാന്ധി (ചലച്ചിത്രം)

റിച്ചാര്‍ഡ് ആറ്റെന്‍ബോറഫിന്റെ 1982 ജീവിചരിത്ര സിനിമ
(Gandhi (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി റിച്ചർഡ് ആറ്റൻബറോയുടെ സം‌വിധാനത്തിൽ 1982 ൽ ഇറങ്ങിയ ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ്‌ ഗാന്ധി. ഇതു നിർമ്മിക്കാനുള്ള ശ്രമം ഏതാണ്ട് 20 കൊല്ലം മുമ്പുതന്നെ അറ്റൻബറോ ആരംഭിച്ചിരുന്നു. ജോൺ ബ്രെയ്ലി തിരക്കഥാരചനയും പണ്ഡിറ്റ് രവിശങ്കർ സംഗീത സംവിധാനവും നിർവഹിച്ച 'ഗാന്ധി'യിൽ മഹാത്മാഗാന്ധിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് പ്രശസ്ത ബ്രിട്ടീഷ് നാടകനടനായ ബെൻ കിംഗ്സ്ലിയാണ്‌. കസ്തൂർബായെ രോഹിണി ഹാത്തങ്ങാടിയും, ജവഹർലാൽ നെഹ്റുവിനെ റോഷൻ സേത്തും, സർദാർ പട്ടേലിനെ സയ്യദ് ജാഫ്രിയും, ആസാദിനെ വീരേന്ദ്ര റസ്ദാനും അവതരിപ്പിച്ചു. 1982 നവംബർ 30 ന്‌ ഡൽഹിയിൽ പ്രാരംഭപ്രദർശനം നടന്നു. പതിനൊന്ന് അക്കാദമി അവാർഡുകൾക്ക് ഈ ചിത്രം ശുപാർശചെയ്യപ്പെട്ടു. മികച്ച ചിത്രത്തിനുൾപ്പെടെ മൊത്തം എട്ട് അക്കാദമി പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു. റിച്ചാർഡ് ആറ്റൻബറോ മികച്ച സംവിധായകനും ബെൻ കിംഗ്സ്‌ലി മികച്ച നടനുമുള്ള അക്കാദമി പുരസ്കാരം ഈ സിനിമയിലൂടെ കരസ്ഥമാക്കി. ഈ ചിത്രത്തിലെ വസ്ത്രാലങ്കാരം നിർവഹിച്ചതിലൂടെ ഭാനു അത്തയ്യ ഓസ്കാർ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി[അവലംബം ആവശ്യമാണ്].

ഗാന്ധി
സംവിധാനംറിച്ചാർഡ് ആറ്റൻബറോ
നിർമ്മാണംറിച്ചാർഡ് ആറ്റൻബറോ
രചനജോൺ ബ്രൈലി
അഭിനേതാക്കൾബെൻ കിംഗ്സ്ലി
രോഹിണി ഹറ്റങ്ങടി
കാൻഡിസ് ബെർഗൻ
മാർട്ടിൻ ഷീൻ
റോഷൻ സേട്ട്
സംഗീതംരവി ശങ്കർ
ജോർജ്ജ് ഫെണ്ടൻ
ഛായാഗ്രഹണംബില്ലി വില്ല്യംസ്
റോണി ടെയ്ലർ
ചിത്രസംയോജനംജോൺ ബ്ലൂം
വിതരണംകൊളംബിയ പിക്ചേർസ്
റിലീസിങ് തീയതിഇന്ത്യ:
30 നവംബർ 1982
യുണൈറ്റഡ് കിംഗ്ഡം:
3 ഡിസംബർ 1982
യുണൈറ്റഡ് സ്റ്റേറ്റ്സ്:
8 ഡിസംബർ 1982
ഓസ്ട്രേലിയ:
16 മാർച്ച് 1983
ബജറ്റ്$22,000,000
സമയദൈർഘ്യം188 മിനുട്ട്

ഇന്ത്യയിലേയും ബ്രിട്ടണിലേയും കമ്പനികൾ സം‌യുക്തമായി സഹകരണാടിസ്ഥാനത്തിൽ നിർമ്മിച്ച ചിത്രമായിരുന്നു ഇത്. നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ വഴി ആറുകോടിയോളം രൂപയാണ് ഇന്ത്യ മുതൽമുടക്കിയത്. 18 കോടി രൂപയിലേറെയാണ് 'ഗാന്ധി'യുടെ മൊത്തം നിർമ്മാണച്ചെലവ്.

1948 ജനു. 30-ന് ബിർലാ മന്ദിരത്തിൽ നടന്ന പ്രാർഥനായോഗത്തിൽ സംബന്ധിക്കാനായി പുറപ്പെട്ട ഗാന്ധിജിയുടെ നേർക്ക് ഗോഡ്സേ വെടിവയ്ക്കുന്നതും ചുണ്ടിൽ രാമമന്ത്രവുമായി അദ്ദേഹം നിലംപതിക്കുന്നതുമാണ് ചിത്രത്തിലെ ആദ്യരംഗം. തുടർന്ന് ഫ്ളാഷ് ബാക്കിലൂടെ ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളല്ലാം അവതരിപ്പിക്കുന്നത്.

പുരസ്കാരങ്ങൾ

തിരുത്തുക
പുരസ്കാരം വിഭാഗം പുരസ്കാരം ലഭിച്ചവർ ഫലം
55th Academy Awards[1] മികച്ച ചലച്ചിത്രത്തിനുള്ള അക്കാദമി അവാർഡ് റിച്ചാർഡ് ആറ്റൻബറോ വിജയിച്ചു
മികച്ച സംവിധായകനുള്ള അക്കാദമി അവാർഡ് റിച്ചാർഡ് ആറ്റൻബറോ വിജയിച്ചു
മികച്ച നടനുള്ള അക്കാദമി അവാർഡ് ബെൻ കിംഗ്സ്ലി വിജയിച്ചു
മികച്ച തിരക്കഥയ്ക്കുള്ള അക്കാദമി അവാർഡ് ജോൺ  ബ്രെയ്‌ലി വിജയിച്ചു
മികച്ച സംഗീതത്തിനുള്ള അക്കാദമി അവാർഡ് പണ്ഡിറ്റ് രവിശങ്കർ, ജോർജ്ജ് ഫെന്റൺ നാമനിർദ്ദേശം
മികച്ച ശബ്ദമിശ്രണത്തിനുള്ള അക്കാദമി അവാർഡ് Gerry Humphreys, Robin O'Donoghue, Jonathan Bates, Simon Kaye നാമനിർദ്ദേശം
മികച്ച കലാസംവിധാനത്തിനുള്ള അക്കാദമി അവാർഡ് Stuart Craig, Robert W. Laing, Michael Seirton വിജയിച്ചു
മികച്ച ഛായാഗ്രഹണത്തിനുള്ള അക്കാദമി അവാർഡ് Billy Williams, Ronnie Taylor വിജയിച്ചു
മികച്ച ചമയത്തിനുള്ള അക്കാദമി അവാർഡ് Tom Smith നാമനിർദ്ദേശം
മികച്ച വസ്ത്രാലങ്കാരത്തിനുള്ള അക്കാദമി അവാർഡ് John Mollo, Bhanu Athaiya വിജയിച്ചു
മികച്ച എഡിറ്റിംഗിത്തിനുള്ള അക്കാദമി അവാർഡ് John Bloom വിജയിച്ചു
American Cinema Editors American Cinema Editors Award for Best Edited Feature Film – Dramatic John Bloom വിജയിച്ചു
36th British Academy Film Awards BAFTA Award for Best Film Richard Attenborough വിജയിച്ചു
BAFTA Award for Best Direction
BAFTA Award for Best Actor in a Leading Role Ben Kingsley വിജയിച്ചു
BAFTA Award for Best Original Screenplay John Briley നാമനിർദ്ദേശം
BAFTA Award for Best Actor in a Supporting Role Edward Fox നാമനിർദ്ദേശം
Roshan Seth നാമനിർദ്ദേശം
BAFTA Award for Best Actress in a Supporting Role Candice Bergen നാമനിർദ്ദേശം
Rohini Hattangadi വിജയിച്ചു
BAFTA Award for Best Newcomer Ben Kingsley വിജയിച്ചു
BAFTA Award for Best Cinematography Billy Williams, Ronnie Taylor നാമനിർദ്ദേശം
BAFTA Award for Best Costume Design John Mollo, Bhanu Athaiya നാമനിർദ്ദേശം
BAFTA Award for Best Editing John Bloom നാമനിർദ്ദേശം
BAFTA Award for Best Makeup Tom Smith നാമനിർദ്ദേശം
BAFTA Award for Best Production Design Stuart Craig നാമനിർദ്ദേശം
BAFTA Award for Best Film Music Ravi Shankar, George Fenton നാമനിർദ്ദേശം
BAFTA Award for Best Sound Gerry Humphreys, Robin O'Donoghue, Jonathan Bates, Simon Kaye നാമനിർദ്ദേശം
British Society of Cinematographers Billy Williams, Ronnie Taylor വിജയിച്ചു
David di Donatello Awards David di Donatello for Best Foreign Film Richard Attenborough വിജയിച്ചു
David di Donatello for Best Foreign Producer
David di Donatello European David
Directors Guild of America Award Directors Guild of America Award for Outstanding Directing – Feature Film Richard Attenborough വിജയിച്ചു
Evening Standard British Film Awards Best Actor Ben Kingsley വിജയിച്ചു
40th Golden Globe Awards Golden Globe Award for Best Director Richard Attenborough വിജയിച്ചു
Golden Globe Award for Best Actor – Motion Picture Drama Ben Kingsley വിജയിച്ചു
Golden Globe Award for Best Foreign Film Richard Attenborough വിജയിച്ചു
Golden Globe Award for Best Screenplay John Briley വിജയിച്ചു
Golden Globe Award for New Star of the Year – Actor Ben Kingsley വിജയിച്ചു
26th Grammy Awards Grammy Award for Best Score Soundtrack for Visual Media Ravi Shankar, George Fenton നാമനിർദ്ദേശം
Kansas City Film Critics Circle Awards 1982 Kansas City Film Critics Circle Award for Best Actor Ben Kingsley വിജയിച്ചു
London Film Critics' Circle London Film Critics Circle Award for Actor of the Year Ben Kingsley വിജയിച്ചു
Los Angeles Film Critics Association Awards 1982 Los Angeles Film Critics Association Award for Best Film Richard Attenborough 2nd place
Los Angeles Film Critics Association Award for Best Director
Los Angeles Film Critics Association Award for Best Actor Ben Kingsley വിജയിച്ചു
National Board of Review Awards 1982 National Board of Review Award for Best Film Richard Attenborough വിജയിച്ചു
National Board of Review: Top Ten Films വിജയിച്ചു
National Board of Review Award for Best Actor Ben Kingsley വിജയിച്ചു
National Society of Film Critics Award for Best Actor Ben Kingsley 2nd place
1982 New York Film Critics Circle Awards New York Film Critics Circle Award for Best Film Richard Attenborough വിജയിച്ചു
New York Film Critics Circle Award for Best Actor Ben Kingsley വിജയിച്ചു


  1. "The 55th Academy Awards (1983) Nominees and Winners". oscars.org. Retrieved 2011-10-09.
"https://ml.wikipedia.org/w/index.php?title=ഗാന്ധി_(ചലച്ചിത്രം)&oldid=2468936" എന്ന താളിൽനിന്ന് ശേഖരിച്ചത്