ഗണപതി ഭാസ്കരൻ
കണ്ടൻസ്ഡ് മാറ്റർ ഫിസിക്സിലെയും ശക്തമായി പരസ്പരബന്ധിതമായ ക്വാണ്ടം പദാർത്ഥങ്ങളുമായി (Strongly correlated materials) ബന്ധപ്പെട്ട ഗവേഷണങ്ങളുടെയും പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനാണ് ഗണപതി ഭാസ്കരൻ.[1] ഇന്ത്യയിലെ ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിൽ ഫിസിക്‌സ് എമെറിറ്റസ് പ്രൊഫസറും കാനഡയിലെ വാട്ടർലൂവിലുള്ള പെരിമീറ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തിയറിറ്റിക്കൽ ഫിസിക്സിൽ വിശിഷ്ട ഗവേഷണ ചെയറുമാണ് ഭാസ്കരൻ.[2]
ഗണപതി ഭാസ്കരൻ | |
---|---|
ദേശീയത | ഇന്ത്യ |
കലാലയം | Indian Institute of Science The American College in Madurai |
അറിയപ്പെടുന്നത് | Resonating valence bond theory |
ജീവിതപങ്കാളി(കൾ) | Whiterose |
പുരസ്കാരങ്ങൾ | ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം (1990) ICTP Prize (1983) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Condensed matter theory, Strongly correlated materials |
സ്ഥാപനങ്ങൾ | Institute of Mathematical Sciences Perimeter Institute |
ഇന്ത്യയിലെ മധുരയിലെ ത്യാഗരാജർ കോളേജിലും അമേരിക്കൻ കോളേജിലുമായി ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഭാസ്കരൻ, 1975 [3] ൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ പിഎച്ച്ഡി നേടി.
1987-88-ൽ, പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പി.ഡബ്ല്യു ആൻഡേഴ്സണുമായി ചേർന്ന് ഭാസ്കരൻ ഉയർന്ന താപനിലയുള്ള സൂപ്പർകണ്ടക്ടറുകളുടെ സ്വഭാവം വിവരിക്കുന്നതിനായി റെസോണേറ്റിങ് വാലൻസ് ബോണ്ട് സിദ്ധാന്തം വികസിപ്പിച്ചെടുത്തു.[3] ശക്തമായ പരസ്പര ബന്ധമുള്ള സിസ്റ്റങ്ങളിൽ ഉയർന്നുവരുന്ന ഗേജ് ഫീൽഡുകളുടെ കണ്ടുപിടുത്തത്തിനും, സ്ട്രോൺഷ്യം റുഥനേറ്റിലെ പി-വേവ് സൂപ്പർകണ്ടക്റ്റിവിറ്റി, ഗ്രാഫീനിലെ ഉയർന്ന താപനിലയുള്ള സൂപ്പർകണ്ടക്റ്റിവിറ്റി എന്നിവയുടെ പ്രവചനങ്ങൾക്കും ഭാസ്കരൻ അറിയപ്പെടുന്നു. പ്രവചനങ്ങൾ പിന്നീട് പരീക്ഷണാടിസ്ഥാനത്തിൽ പരിശോധിച്ചു.[2] 1983-ൽ, വികസ്വര രാജ്യങ്ങളിലെ യുവ ശാസ്ത്രജ്ഞർക്ക് ഭൗതികശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും പ്രവർത്തിക്കുന്നതിനായി ഇന്റർനാഷണൽ സെന്റർ ഫോർ തിയറിറ്റിക്കൽ ഫിസിക്‌സ് ട്രൈസ്റ്റെ നൽകുന്ന ഐസിടിപി പുരസ്‌കാരം ആദ്യമായി നേടിയത് ഭാസ്‌കരനായിരുന്നു.[4] 1996-ലെ വേനൽക്കാലത്ത് അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് [5] അഡ്വാൻസ്ഡ് സ്റ്റഡിയിൽ വിസിറ്റിംഗ് സ്കോളർ ആയിരുന്നു. 1990 -ൽ ഇന്ത്യാ ഗവൺമെന്റിന്റെ ശാന്തി സ്വരൂപ് ഭട്‌നാഗർ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു.
അവലംബങ്ങൾ
തിരുത്തുക- ↑ "Excitements in Condensed Matter Physics". Indian Institute of Technology, Kanpur. Archived from the original on 11 September 2005. Retrieved 25 April 2012.
- ↑ 2.0 2.1 Lambert, Lisa. "Eight New Distinguished Research Chairs Join PI". Perimeter Institute. Archived from the original on 22 May 2012. Retrieved 25 April 2012.
- ↑ 3.0 3.1 "Prof. G. Baskaran's Brief Profile". Jamia Millia Islamia. Retrieved 17 October 2012.
- ↑ "Abdus Salam ICTP Timeline" (PDF). International Center for Theoretical Physics. Archived from the original (PDF) on 2016-03-04. Retrieved 25 April 2012.
- ↑ Institute for Advanced Study: A Community of Scholars Archived 2013-01-06 at the Wayback Machine.