ഗംഭീരനാട്ട
കർണാടകസംഗീതത്തിലെ ജന്യരാഗം
(Gambhiranata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടകസംഗീതത്തിലെ ഒരു രാഗമാണ് ഗംഭീരനാട്ട. പൊതുവിൽ 36ആം മേളകർത്താരാഗമായ ചലനാട്ടയുടെ ജന്യരാഗമായി കണക്കാക്കുന്നു.
ഘടന,ലക്ഷണം
തിരുത്തുകഋഷഭം, ധൈവതം എന്നീ സ്വരങ്ങൾ ഇല്ലാത്ത രാഗമാണ് ഗംഭീരനാട്ട. ഔഡവ - ഔഡവ രാഗമായ ഗംഭീരനാട്ടയുടെ ആരോഹണ - അവരോഹണങ്ങൾ:
ഷഡ്ജം, അന്ധര ഗാന്ധാരം, ശുദ്ധ മധ്യമം, പഞ്ചമം, കാകളി നിഷാദം എന്നീ സ്വരങ്ങളാണ് ഗംഭീരനാട്ടയിൽ ഉപയോഗിച്ചിട്ടുള്ളത്. [1][2] ജനകരാഗമായ ചലനാട്ടയുടെ സ്വരങ്ങളിൽ നിന്നും ഋഷഭം, ധൈവതം എന്നിവയാണ് ഗംഭീരനാട്ടയിൽ ഒഴിവാക്കിയിട്ടുള്ളത്.