ജി.എം. ട്രെവെല്യൻ

(G. M. Trevelyan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇരുപതാം നൂറ്റാണ്ടിലെ ഒരു ഇംഗ്ലീഷ് ചരിത്രകാരനായിരുന്നു ജോർജ്ജ് മക്കാളെ ട്രെവെല്യൻ (ജനനം: 16 ഫെബ്രുവരി 1876 [1] – മരണം: 21 ജൂലൈ 1962[2]). ചരിത്രഗതിയെ ഉപരിവർഗ്ഗത്തേക്കാൾ അധികം സ്വാധീനിക്കുന്നത് സാധാരണജനങ്ങളാണെന്നും സമൂഹപുരോഗതിക്ക് കൂടുതൽ ഉതകുന്നത് ജനാധിപത്യഭരണം ആണെന്നുമുള്ള നിലപാടായിരുന്നു ട്രെവെല്യൻ പിന്തുടർന്ന 'ഉദാരവാദ' (liberal) ചരിത്രവീക്ഷണത്തിന്റെ മുഖമുദ്ര.[3] ചരിത്രരചനയിൽ 'നിഷ്പക്ഷത'-യെ പ്രതിബദ്ധതയില്ലായ്മ ആകാൻ അനുവദിക്കാതിരുന്ന അദ്ദേഹത്തിന്റെ രചനകൾ, ബ്രിട്ടണിലെ 'വിഗ്' കക്ഷിയുടെ നിലപാടുകളെ പിന്തുണക്കുന്നതായി കണക്കാക്കപ്പെട്ടു.[3] 'വിഗ്' പാരമ്പര്യത്തിൽ പെട്ട അവസാനത്തെ ചരിത്രകാരൻ എന്ന് മറ്റൊരു ചരിത്രകാരനായ ഇ.എച്ച് കാർ, ട്രെവെല്യനെ വിശേഷിപ്പിച്ചിട്ടുണ്ട്.[4]

ജോർജ്ജ് മക്കാളെ ട്രെവെല്യൻ
ജനനം(1876-02-16)16 ഫെബ്രുവരി 1876
വെൽക്കം ഹൗസ്, സ്ട്രാറ്റ്ഫോർഡ് അപ്പോൺ അവൻ
മരണം21 ജൂലൈ 1962(1962-07-21) (പ്രായം 86)
കേംബ്രിഡ്ജ്, ബ്രിട്ടൺ
അന്ത്യ വിശ്രമംകുംബ്രിയായിൽ ലാങ്ങ്ഡേലിന്റെ ഹോളി ട്രിനിറ്റ് പള്ളി
ദേശീയതബ്രിട്ടീഷ്
തൊഴിൽചരിത്രകാരൻ

തന്റെ ചരിത്രം "പ്രതിബദ്ധതയും പക്ഷപാതവും" ഉള്ളതാണെന്ന് ട്രെവെല്യൻ ഏറ്റുപറഞ്ഞു. ഇറ്റാലിയൻ ദേശീയവാദി ഗാരിബാൾഡിയെ സംബന്ധിച്ച് ട്രെവല്യൻ എഴുതിയ ഗ്രന്ഥത്രയത്തിൽ "പക്ഷപാതം" മണത്തവർക്ക്, "ചരിത്രത്തിലെ പക്ഷപാതം" എന്ന പേരിൽ എഴുതിയ ഒരു ലേഖനത്തിൽ അദ്ദേഹം ഇങ്ങനെ മറുപടി നൽകി:-

ചരിത്രസംഭവങ്ങളുടെ പൊതുവേ സ്വീകരിക്കപ്പെട്ട വിലയിരുത്തലുകളെ വ്യത്യസ്ത നിലപാടിൽ വിശകലനം ചെയ്യാനും പൊളിച്ചെഴുതാനും ട്രെവല്യൻ തയ്യാറായി. ഇസ്ലാമും പാശ്ചാത്യ ക്രിസ്തീയതയും തമ്മിലുള്ള മുഖാമുഖമായി കരുതപ്പെട്ട കുരിശുയുദ്ധങ്ങളെ അദ്ദേഹം വിലയിരുത്തിയത് ഇങ്ങനെയായിരുന്നു:-

  1. GRO Register of Births: June 1876 6d 641 Stratford – George Macaulay Trevelyan
  2. GRO Register of Deaths: September 1962 4a 179 Cambridge, aged 86
  3. 3.0 3.1 3.2 Hernon, Jr.; Joseph, M. (1976). "The Last Whig Historian and Consensus History: George Macaulay Trevelyan, 1876–1962". The American Historical Review. 81 (1): 66–97. doi:10.2307/1863741. JSTOR 1863741.
  4. E. H. Carr (2001). "The Historian and His Facts". What is History?. p. 17. ISBN 978033397701. {{cite book}}: Check |isbn= value: length (help)
  5. ജവഹർലാൽ നെഹ്രു, വിശ്വചരിത്രാവലോകനത്തിൽ ഉദ്ധരിച്ചിരിക്കുന്നത്: വിശ്വചരിത്രാവലോകനം(Glimpses of World History), അദ്ധ്യായം 62 (പുറം 196)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജി.എം._ട്രെവെല്യൻ&oldid=3775025" എന്ന താളിൽനിന്ന് ശേഖരിച്ചത്