ഫ്രാങ്ക് ഷെർവുഡ് റൗലൻഡ്
(Frank Sherwood Rowland എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭൂമിയുടെ സംരക്ഷണ കവചമായ ഓസോൺപാളിക്ക് മനുഷ്യനിർമിത പദാർഥങ്ങൾ മൂലം ക്ഷയം സംഭവിക്കുന്നുണ്ടെന്ന വിവരം ലോകത്തെ അറിയിച്ച അമേരിക്കൻ ഗവേഷകനാണ് ഫ്രാങ്ക് ഷെർവുഡ് റൗലൻഡ് (28 ജൂൺ, 1927 – 10 മാർച്ച് 2012).
ഫ്രാങ്ക് ഷെർവുഡ് റൗലൻഡ് | |
---|---|
ജനനം | |
മരണം | മാർച്ച് 10, 2012 | (പ്രായം 84)
ദേശീയത | അമേരിക്ക |
കലാലയം | Ohio Wesleyan University (B.A.), University of Chicago (Ph.D.) |
അറിയപ്പെടുന്നത് | Ozone depletion research |
പുരസ്കാരങ്ങൾ | 1995 Nobel Prize in Chemistry 1989 Japan Prize |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | രസതന്ത്രം |
സ്ഥാപനങ്ങൾ | കാലിഫോർണിയ യൂണിവേഴ്സിറ്റി |
ഡോക്ടർ ബിരുദ ഉപദേശകൻ | Willard Libby |
റഫ്രിജറേറ്ററിലും മറ്റുമുപയോഗിക്കുന്ന ക്ലോറോഫ്‌ളൂറോ കാർബൺ (സി.എഫ്.സി.) എന്ന വാതകമുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് പ്രൊഫ. റൗലൻഡ് 1974-ൽ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ ആശയങ്ങൾ മറ്റ് ശാസ്ത്രജ്ഞരും രസതന്ത്ര ലോകവും പുച്ഛിച്ച് തള്ളി, എങ്കിലും 20 വർഷത്തിനുശേഷം ശാസ്ത്രലോകം അദ്ദേഹത്തെ നോബേൽ സമ്മാനം നൽകി ആദരിച്ചു. ഈ കണ്ടെത്തൽ സി.എഫ്.സി.ക്ക് കാരണമാകുന്ന റെഫ്രിജറേറ്ററുകൾ പോലുള്ള ഉത്പന്നങ്ങളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്താൻ വഴിതെളിച്ചു. 1985 ഓടെ സി.എഫ്.സി. മൂലം അന്റാർട്ടിക്കയ്ക്ക് മുകളിലെ ഓസോൺ പാളിയിൽ തുള വീണ കാര്യം കണ്ടെത്തുകയും ചെയ്തു.[1]
പുരസ്കാരങ്ങൾ
തിരുത്തുക- ടോൾമാൻ മെഡൽ, 1976
- ടെയ്ലർ പ്രൈസ് ഫോർ എൻവയോൺമെന്റ് അച്ചീവ്മെന്റ്, 1983
- ജപ്പാൻ പ്രൈസ്, 1989
- പീറ്റർ ദെബ്യെ അവാർഡ്, 1993
- റോജർ റെവല്ലെ അവാർഡ്, 1994
- നോബൽ പ്രൈസ്, രസതന്ത്രം 1995
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-13. Retrieved 2012-03-13.
പുറം കണ്ണികൾ
തിരുത്തുക- CFCs, Ozone Depletion and Global Warming Freeview video interview with F.Sherwood Rowland provided by the Vega Science Trust.
- MJ Molina and FS Rowland "Stratospheric Sink for Chlorofluoromethanes: Chlorine Atom-Catalysed Destruction of Ozone" Nature 249 (28 June 1974):810-2 doi:10.1038/249810a0
- UCI Nobel winner F. Sherwood 'Sherry' Rowland dies at 84 Orange County
- Ozone layer scientist who 'saved the world' dies Guardian