ഫോർട്ടാലേസ
ബ്രസീലിലെ ഒരു മുഖ്യനഗരമാണ് ഫോർട്ടാലേസ. വടക്കുപടിഞ്ഞാറൻ ബ്രസീലിൽ സ്ഥിതിചെയ്യുന്ന സീറ സംസ്ഥാന തലസ്ഥാനമാണ് ഈ നഗരം. ബ്രസീൽ തലസ്ഥാനമായ ബ്രസീലിയയിൽ നിന്ന് 2285 കിലോമീറ്റർ അകലെയാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.
Fortaleza | |||
---|---|---|---|
Municipality | |||
Municipality of Fortaleza | |||
Clockwise from top: Panorama view of downtown Aratanha and Maranguape area, Theatro José de Alencar, Fortaleza Metropolitan Cathedral, A monument of the Guardian of Iracema in Iracema Beach, Meireles Beach, Ingleses Bridge in Iracema Beach, Dragão do Mar Center of Art and Culture | |||
| |||
Nickname(s): Fortal Miami Brasileira (Brazilian Miami) Terra da Luz (Land of Light) | |||
Motto(s): "Fortitudine" (Latin) | |||
Coordinates: 3°43′6″S 38°32′34″W / 3.71833°S 38.54278°W | |||
Country | Brazil | ||
State | Ceará | ||
Founded | April 13, 1726 | ||
• Mayor | Roberto Cláudio (PDT) | ||
• Vice Mayor | Gaudêncio Lucena (PSD) | ||
• Municipality | 314.93 ച.കി.മീ.(121.60 ച മൈ) | ||
• മെട്രോ | 7.440053 ച.കി.മീ.(2.872621 ച മൈ) | ||
ഉയരം | 21 മീ(69 അടി) | ||
(2016) | |||
• Municipality | 2,609,716 | ||
• റാങ്ക് | 5th | ||
• മെട്രോപ്രദേശം | 4,019,213 | ||
• മെട്രോ സാന്ദ്രത | 540.21/ച.കി.മീ.(1,399.1/ച മൈ) | ||
Demonym(s) | Portuguese: Fortalezense | ||
സമയമേഖല | UTC-3 (BST) | ||
Postal Code | 60000-000 | ||
ഏരിയ കോഡ് | +55 85 | ||
വെബ്സൈറ്റ് | Fortaleza, Ceará |
2013 ലെ കണക്കുകൾ പ്രകാരം ജിഡിപിയുടെ കാര്യത്തിൽ ബ്രസീലിലെ നഗരങ്ങളുടെ ഇടയിൽ പന്ത്രണ്ടാം സ്ഥാനവും, വടക്കുകിഴക്കൻ ബ്രസീലിലെ നഗരങ്ങളിൽ രണ്ടാം സ്ഥാനവും ഫോർട്ടാലേസ നേടി. ബ്രസീലിലെ ഒരു പ്രധാന വ്യവസായ വാണിജ്യ കേന്ദ്രമാണ് ഈ നഗരം. ടൂറിസം മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ ബ്രസീലിലെ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന നഗരങ്ങളുടെ ഇടയിൽ രണ്ടാം സ്ഥാനവും, ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന നാലാമത്തെ നഗരവുമാണ് ഫോർട്ടാലേസ.
നഗരത്തിന്റെ വടക്ക് ഭാഗത്ത് അറ്റ്ലാന്റിക്ക് സമുദ്രം സ്ഥിതിചെയ്യുന്നു; തെക്ക് ഭാഗത്ത് പക്കാടൂബ, യൂസിബിയോ, മരാക്കാനൂ, ഇട്ടൈറ്റിംഗ എന്നീ മുനിസിപ്പാലിറ്റികളാണ്. കിഴക്ക് അക്വിരാസ് നഗരവും അറ്റ്ലാന്റിക് സമുദ്രവുമാണ്; പടിഞ്ഞാറ് ഭാഗത്ത് കൗകായിയ മുനിസിപ്പാലിറ്റിയാണ്. നഗരത്തിലെ താമസക്കാരെ ഫോർട്ടാലസെൻസസ് എന്ന് വിളിക്കുന്നു. റെസിഫ്, സാൽവദോർ എന്നീ നഗരങ്ങൾക്കൊപ്പം വടക്കുകിഴക്കൻ മേഖലയിലെ മൂന്ന് പ്രമുഖ നഗരങ്ങളിൽ ഒന്നാണ് ഫോർട്ടാലേസ. 2014 ഫിഫ ലോകകപ്പിന്റെ ആതിഥേയ നഗരങ്ങളിൽ ഒന്നായിരുന്നു ഈ നഗരം.
സഹോദരി നഗരങ്ങൾ
തിരുത്തുകFortaleza is twinned with:
അവലംബം
തിരുത്തുക- ↑ "Pragmatismo marca gestão de Luizianne em Fortaleza". Clipping do Ministério do Planejamento. 17 April 2007. Retrieved July 14, 2008.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Sister City of Miami Beach — City Commission Meeting". City of Miami Beach. 26 May 2004. Archived from the original on 2013-06-27. Retrieved July 14, 2008.
- ↑ "Fortaleza se torna cidade irmã de Lisboa". Archived from the original on 2016-09-14. Retrieved December 10, 2016.
- ↑ "La Força Expedicionária Brasileira — F.E.B". MUSEO STORICO DI MONTESE. Retrieved July 14, 2008.
- ↑ "Lei 9083 Considera Cidade Irmã de Fortaleza a cidade de Natal" (PDF). Diário Oficial do Município de Fortaleza. 1 June 2006. Archived from the original (PDF) on July 3, 2007. Retrieved July 14, 2008.
- ↑ "Praia gemina-se com Fortaleza no seu 150º aniversário". Embaixador de Cabo Verde em Brasília. 29 April 2008. Archived from the original on 2015-04-10. Retrieved July 14, 2008.
- ↑ "Online Directory: Brazil, Americas". Sister Cities International. 2008. Archived from the original on April 16, 2008. Retrieved July 14, 2008.
- ↑ "O 1º Intercâmbio Econômico e Cultural Afro-Brasileiro possibilita negócios entre Senegal e Ceará". APRECE. 2006. Archived from the original on ജൂലൈ 6, 2011. Retrieved ജൂലൈ 14, 2008.