ഫോർട്ട് വില്യെം

(Fort William, India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊൽക്കത്തയിലെ (കൊൽക്കത്ത) ഹേസ്റ്റിംഗ്സിലെ ഒരു കോട്ടയാണ് ഫോർട്ട് വില്യം. ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയുടെ ആദ്യ വർഷങ്ങളിലാണ് ഇത് നിർമ്മിച്ചത്. ഗംഗാ നദി]യുടെ പ്രധാന കൈവഴിയായ ഹൂഗ്ലി നദിയുടെ കിഴക്കൻ തീരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. കൊൽക്കത്തയിലെ ഏറ്റവും നീണ്ടുനിന്ന ബ്രീട്ടീഷ് രാജ് കാലഘട്ടത്തിലെ കെട്ടിടങ്ങളിലൊന്നായ ഇത് 70.9 ഹെക്ടർ വിസ്തൃതിയുണ്ട്.

Fort William
Kolkata, India
Fort William, a view from the inside, c. 1828
Fort William is located in Kolkata
Fort William
Fort William
Coordinates 22°33′28″N 88°20′17″E / 22.5577°N 88.3380°E / 22.5577; 88.3380
തരം Fortress, garrisoned and armoured Army Headquarters.
Site information
Controlled by British East India Company
Siraj Ud Daulah
Indian Army (Current)
Site history
Built 1696-1702
In use 1781 - present
Battles/wars Battle of Plassey
Garrison information
Garrison Eastern Command

വില്യം മൂന്നാമൻ രാജാവിന്റെ പേരിലാണ് ഈ കോട്ട അറിയപ്പെടുന്നത്. [1] കോട്ടയ്ക്ക് മുന്നിൽ നഗരത്തിലെ ഏറ്റവും വലിയ പാർക്കായ മൈതാൻ ഉണ്ട്. ഒരു ആന്തരിക ഗാർഡ് റൂം കൊൽക്കത്തയിലെ ബ്ളാക്ക് ഹോൾ[2] ആയി മാറി.

ചരിത്രം

തിരുത്തുക
 
A view of Calcutta from Fort William (1807)
 
Plan (top-view) of Fort William, c. 1844

രണ്ട് ഫോർട്ട് വില്യംസ് ഉണ്ട്. സർ ജോൺ ഗോൾഡ്‌സ്ബറോയുടെ നിർദേശപ്രകാരം 1696 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് യഥാർത്ഥ കോട്ട പണിതത്. മുഗൾ ചക്രവർത്തിയായ ഔറംഗസീബാണ് അനുമതി നൽകിയത്.[3][4] ഹൂഗ്ലി നദിയുടെ തീരത്ത് തെക്ക്-കിഴക്കൻ കൊട്ടാരവും സമീപത്തെ മതിലുകളും നിർമ്മിച്ച് സർ ചാൾസ് ഐർ നിർമ്മാണം ആരംഭിച്ചു. 1700-ൽ വില്യം മൂന്നാമൻ രാജാവിന്റെ പേരിൽ നിന്നാണ് ഇതിന് പേര് ലഭിച്ചത്. ഐറിന്റെ പിൻഗാമിയായ ജോൺ ബിയേർഡ് 1701-ൽ നോർത്ത് ഈസ്റ്റ് കോട്ട കൂട്ടിച്ചേർത്തു. 1702-ൽ കോട്ടയുടെ മധ്യഭാഗത്ത് സർക്കാർ ഭവനത്തിന്റെ നിർമ്മാണം ആരംഭിച്ചു. 1706-ൽ നിർമ്മാണം അവസാനിച്ചു. യഥാർത്ഥ കെട്ടിടത്തിന് രണ്ട് നിലകളും മുന്നോട്ടു തള്ളി നിൽക്കുന്ന പാർശ്വഘടനകളും ഉണ്ടായിരുന്നു. 1756-ൽ ബംഗാളിലെ നവാബ് സിറാജ് ഉദ് ദൗള കോട്ടയെ ആക്രമിക്കുകയും നഗരം താൽക്കാലികമായി കീഴടക്കുകയും അതിന്റെ പേര് അലിനഗർ എന്ന് മാറ്റുകയും ചെയ്തു. ഇത് ബ്രിട്ടീഷുകാർക്ക് മൈതാനിൽ ഒരു പുതിയ കോട്ട പണിയാൻ കാരണമായി. 1773 ൽ ബ്രിറ്റീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി ബംഗാളിന്റെ ഭരണം ഏറ്റെടുത്തപ്പോൾ ഫോർട്ട്‌ വില്യം ആയിരുന്നു ഭരണ സിരാ കേന്ദ്രം.. ആദ്യത്തെ സുപ്രീം കോടതിയും ഈ കോട്ടയിൽ പ്രവർത്തിച്ചു..

  1. Krishna Dutta (2003). Calcutta: A Cultural and Literary History. p. 71. ISBN 9781902669595.
  2. Brejen K. Gupta, Sirajuddaullah and the East India Company, 1756-1757 (Leiden: E. J. Brill, 1962), 76, {{|title=Sirajuddaullah and the East India Company, 1756-1757 |url=https://books.google.com/books?id=o-MUAAAAIAAJ&pg=PA76&dq=Gupta+%22the+whole+night,+which+claimed+the+lives+of+123+persons,+if+Holwell+is+to+be+relied+on%22&hl=en&newbks=1&newbks_redir=0&sa=X&ved=2ahUKEwiEu8nuzePoAhUkneAKHSHRAN4Q6AEwAHoECAAQAg#v=onepage&q=Gupta%20%22the%20whole%20night%2C%20which%20claimed%20the%20lives%20of%20123%20persons%2C%20if%20Holwell%20is%20to%20be%20relied%20on%22&f=false accessdate=12 April 2020}}; Joseph Cummins, The World's Bloodiest History: Massacre, Genocide, and the Scars They Left on Civilization (New York: Crestline, 2013), 58, {{|title=The World's Bloodiest History |url=https://books.google.com/books?id=BaqmFQtvC-oC&pg=PA58&dq=%22then+came+the+night+when+146+people%22+%22the+next+morning%22&hl=en&newbks=1&newbks_redir=0&sa=X&ved=2ahUKEwis95z80ePoAhWqVt8KHZBuC-EQ6AEwAHoECAAQAg#v=onepage&q=%22then%20came%20the%20night%20when%20146%20people%22%20%22the%20next%20morning%22&f=false accessdate=12 April 2020}}
  3. Sudip Bhattacharya, Unseen Enemy: The English, Disease, and Medicine in Colonial Bengal, 1617 – 1847, Cambridge Scholars Publishing, 30 Jun 2014, p.54
  4. "Fort William Kolkata India - History of Fort William". www.makemytrip.com. Archived from the original on 2019-04-10. Retrieved 2018-12-27.
"https://ml.wikipedia.org/w/index.php?title=ഫോർട്ട്_വില്യെം&oldid=3956452" എന്ന താളിൽനിന്ന് ശേഖരിച്ചത്