ഫ്ലോറൻസ് നൈറ്റിൻഗേൽ
ആധുനിക നേഴ്‌സിങ്ങിന് അടിത്തറപാകിയ ഫ്ലോറൻസ് നൈറ്റിങ്ഗേൽ (1820 മെയ് 12 - 1910 ഓഗസ്റ്റ് 13) വിളക്കേന്തിയ വനിത എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഒരു എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്നു അവർ. ക്രീമിയൻ യുദ്ധകാലത്ത് (1853–1856) പരിക്കേറ്റ പട്ടാളക്കാർക്കു നൽകിയ പരിചരണമാണ് അവരെ പ്രശസ്തയാക്കിയത്.
ഫ്ലോറൻസ് നൈറ്റിൻഗേൽ | |
---|---|
ജനനം | |
മരണം | 13 ഓഗസ്റ്റ് 1910 | (പ്രായം 90)
അറിയപ്പെടുന്നത് | ആധുനിക നേഴ്‌സിങ്ങിന്റെ സ്ഥാപക |
ജീവിതരേഖ
തിരുത്തുകഇറ്റലിയിൽ ടാസ്കാനിയിലെ ഫ്ലോറൻസ് നഗരത്തിൽ ഒരു ബ്രിട്ടീഷ് ധനികകുടുംബത്തിലാണ് അവർ ജനിച്ചത്, ഫ്ലോറൻസ് എന്ന നഗരത്തിന്റെ പേരുതന്നെയാണ് അവർക്ക് നൽകിയത്. പിതാവ് വില്ല്യം എഡ്‌വേർഡ് നൈറ്റിംഗേൽ (1794?-1875), മാതാവു ഫ്രാൻസിസ് നീ സ്മിത്(1789-1880) 1850-ൽ കൈസർവർത്തിലെ ലൂഥറൻ പാസ്റ്ററായ തിയോഡർ ഫ്ലേയ്‌ൻഡറ്രിന്റെ നേതൃത്വത്തിൽ പാവപ്പെട്ടവരെ ശൂശ്രൂഷിക്കന്നത് കണ്ടത് അവരുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. 1853 ഓഗസ്റ്റ് 22-നു ലണ്ടനിലെ അപ്പർ ഹാർലി സ്റ്റ്രീറ്റിൽ സ്ഥിതിചെയ്റ്റിരുന്ന ഇൻസ്റ്റിറ്റിയൂട്ട്ട് ഒഫ് കെയറിംഗ് സിക്ക് ജെന്റിൽവുമൺ എന്ന സ്ഥാപനത്തിൽ സൂപ്രണ്ടായി ജോലിചെയ്യാൻ ആരംഭിച്ചു.
ക്രിമിയൻ യുദ്ധം
തിരുത്തുകക്രിമിയൻ യുദ്ധകാലത്തെ പ്രവർത്തനമാണ് നൈറ്റിങ്ഗേലിനെ പ്രശസ്തയാക്കിയത്. യുദ്ധത്തിൽ മുറിവേറ്റ പട്ടാളക്കാരുടെ ദയനീയാവസ്ഥയെക്കുറിച്ചറിഞ്ഞ അവർ, താൻ തന്നെ പരിശീലനം നൽകിയ, 38 നേഴ്‌സുമാരോടൊന്നിച്ച് 1854 ഒക്ടോബർ 21-നു ടർക്കിയിലേക്ക് പുറപ്പെട്ടു.[1] നവംബർ ആദ്യം അവർ ടർക്കിയിൽ, സ്കട്ടറിയിലെ സലിമിയ ബരാക്കുകളിൽ (ഇന്നത്തെ ഇസ്താംബുളിൽ) എത്തിച്ചേർന്നു. അമിതമായി ജോലിചെയ്യാൻ നിർബന്ധിതരായിരുന്ന ആരോഗ്യപ്രവർത്തകരാൽ, വേണ്ടത്ര പരിചരണം കിട്ടാതെ കഴിയുന്ന, മുറിവേറ്റ പട്ടാളക്കാരെയാണ് അവിടെ കണ്ടത്. മരുന്നുകളുടെ ദൗർബല്യവും ശുചിത്വപരിപാലനത്തിലുള്ള അശ്രദ്ധയും കാരണം, പട്ടാളക്കാരുടെ പരിക്കുകൾ പലപ്പോളും മരണത്തിൽവരെ കലാശിക്കുന്ന അവസ്ഥയായിരുന്നു അവിടെ.
ഫ്ലോറൻസ് നൈറ്റിംഗേലും നേഴ്സുമാരും ആശുപത്രിയും ഉപകരണങ്ങളും വൃത്തിയാക്കിയും രോഗികളുടെ പരിചരണം പുന:ക്രമീകരിക്കുകയും ചെയ്തു. ഇത്രയൊക്കെ ചെയ്തിട്ടും, മുറിവേറ്റവരുടെ മരണനിരക്ക് കുറയുന്നതിനുപകരം കൂടുന്ന കാഴ്ചയാണ് അവർ കണ്ടത്. സ്കട്ടറിലുണ്ടായിരുന്ന ആദ്യത്തെ ശൈത്യകാലത്ത് 4077 പട്ടാളക്കാരാണ് മരണമടഞ്ഞത്, മുറിവുകളാൽ മരണമടഞ്ഞവരുടെ പത്തിരട്ടി മരണനിരക്കായിരുന്നു ടൈഫോയിഡ്, കോളറ തുടങ്ങിയ സാംക്രമികരോഗങ്ങൾ വന്നവരുടെത്. രോഗികളുടെ എണ്ണത്തിലുള്ള ബാഹുല്യവും വായുസഞ്ചാരത്തിലും അശുദ്ധജലനിർമ്മാർജ്ജനത്തിലുമുണ്ടായ പോരായ്മകളുമായിരുന്നു ഇതിനുള്ള പ്രധാന കാരണങ്ങൾ. 1855 മാർച്ചിൽ ബ്രിട്ടീഷ് ഗവൺമന്റ് ശുചിത്വപാലനത്തിനായി ഒരു കമ്മീഷനെ നിയോഗിക്കുകയും തുടർന്ന് ഓടകൾ വൃത്തിയാക്കിയതും വായുസഞ്ചാരം മെച്ചപ്പെടുത്തിയതും മരണനിരക്കിൽ കാര്യമായ കുറവുണ്ടാക്കി.
ക്രിമിയൻ യുദ്ധത്തിനു ശേഷം
തിരുത്തുകഓഗസ്റ്റ് 7 1857-നു അവർ ബ്രിട്ടണിലേക്ക് തിരിച്ചുവന്നു - ആ കാലഘട്ടത്തിൽ ( വിക്റ്റോറിയൻ കാലഘട്ടം), വിക്റ്റോറിയ രാജ്ഞി കഴിഞ്ഞാൽ ഏറ്റവും പ്രശസ്തയായ വനിത ഫ്ലോറൻസ് ആണെന്ന് കണക്കാക്കപ്പെടുന്നു. യുദ്ധകാലത്ത് പിടിപെട്ട ബ്രൂസെല്ലോസിസ് (ക്രിമിയൻ ഫീവർ) എന്ന അസുഖം മൂർച്ചിച്ചതിനെത്തുടർന്ന് അവർ ഒറ്റക്കാണ് കഴിഞ്ഞിരുന്നതെങ്കിലും വിക്റ്റോറിയ രാജ്ഞിയുടെ ആവശ്യപ്രകാരം, റോയൽ കമ്മീഷൺ ഒഫ് ഹെൽത്ത് ഒഫ് ദ ആർമിയുടെ രൂപവത്കരണത്തിൽ ഫ്ലോറൻസ് സുപ്രധാന പങ്ക് വഹിച്ചു. ഒരു വനിതയായതിനാൽ കമ്മീഷനിൽ അംഗമാവാൻ സാധിച്ചില്ലെങ്കിലും വിശദമായ സ്ഥിതിവിവരക്കണക്കുകൾ ഉൾപ്പെടുത്തിയ ആയിരത്തിലധികം പേജുകളുള്ള റിപ്പോർട്ട് എഴുതിയത് ഫ്ലോരൻസായിരുന്നു. കമ്മീഷന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലും അവർ പ്രധാനപങ്ക് വഹിക്കുകയുണ്ടായി.
ടർക്കിയിലായിരുന്ന കാലത്ത് അവരുടെ സേവനങ്ങളെ ആദരിക്കാനായി 1855 നവംബർ 29-ന് ഒരു സമ്മേളനം നടക്കുകയും ഇത് നേഴ്സുമാരുടെ പരിശീലനത്തിനായി 'നൈറ്റിംഗേൽ ഫണ്ട്' രൂപവത്കരിക്കുവാൻ കാരണമായിത്തീരുകയും ചെയ്തു. 1859 ആയപ്പ്പ്പോഴേക്കും ഏകദേശം 45,000 പൗണ്ട് ഉണ്ടായിരുന്ന ഈ ഫണ്ടുപയോഗിച്ച് സെയ്ന്റ് തോമസ് ഹോസ്പിറ്റലിൽ 1860 ജൂലൈ 9-നു നൈറ്റിംഗേൽ ട്രെയിനിംഗ് സ്കൂൾ സ്ഥാപിക്കപ്പെട്ടു. ഇപ്പോൾ ഫ്ലോറൻസ് നൈറ്റിംഗേൽ സ്കൂൾ ഒഫ് നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്ഥാപനം ലണ്ടനിലെ കിംഗ് കോളേജിന്റെ ഭാഗമാണ്. നൈറ്റിംഗേൽ 1860-ൽ പ്രസിധീകരിച്ച "നോട്ട്‌സ് ഓൺ നഴ്‌സിംഗ്" എന്ന പുസ്തകം, നൈറ്റിംഗേൽ ട്രെയിനിംഗ് സ്കൂളിലെയും മറ്റു നഴ്‌സിംഗ് സ്കൂളുകളിലെയും അടിസ്ഥാനപാഠ്യവിഷയമായിരുന്നു.
ഇന്ത്യയിലെ ഗ്രാമങ്ങളിലെ ശുചീകരണത്തെക്കുറിച്ച് സമഗ്രമായ പഠനം നടത്തിയ അവർ, ഇന്ത്യയിലെ വൈദ്യപരിചരണവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്തുവാൻ ശ്രമം നടത്തി.
ബഹുമതികൾ
തിരുത്തുക1859-ൽ റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റിയിലെക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയായിത്തീർന്നു. പിന്നീട് ഫ്ലോറൻസ് നൈറ്റിംഗേലിനു അമേരിക്കൻ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റിയിൽ ഹോണററി മെംബർഷിപ്പും ലഭിക്കുകയുണ്ടായി.
1883-ൽ, വിക്റ്റോറിയ രാജ്ഞി ഫ്ലോറൻസിന് റോയൽ റെഡ് ക്രോസ്സ് സമ്മാനിച്ചു. 1907-ൽ ഫ്ലോറൻസ് നൈറ്റിംഗേൽ, 'ഓർഡർ ഒഫ് മെറിറ്റ്' നേടുന്ന ആദ്യത്തെ വനിതയായിത്തീർന്നു.
മരണം
തിരുത്തുക1896 ആയപ്പോഴേക്കും അവർ രോഗശയ്യയിലായി, ഇന്ന് ക്രോണിക് ഫാറ്റിഗ് സിൻഡ്രോമെന്ന് വിളിക്കുന്ന അസുഖമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. 1910 ഓഗസ്റ്റ് 13-ൻ തൊണ്ണൂറാമത്തെ വയസ്സിൽ അവർ അന്തരിച്ചു.[2] ഹാംഷെയറിലെ ഈസ്റ്റ് വെല്ലോ സെയിന്റ് മാർഗരറ്റ് ചർച്ചിലാണ് അവർ അന്ത്യവിശ്രമം കൊള്ളുന്നത്.
അവലംബം
തിരുത്തുക- ↑ Gill, Christopher J. (2005). "Nightingale in Scutari: Her Legacy Reexamined". Clinical Infectious Diseases. 40: 1799–1805. Retrieved 2008-06-06.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ http://www.nytimes.com/learning/general/onthisday/bday/0512.html