ജപ്പാന്റെ ദേശീയപതാക

ചതുരാകൃതിയിലുള്ള വെളുത്ത പശ്ചാത്തലത്തിൽ ചുവന്ന വൃത്തത്തോടുകൂടിയ പതാക
(Flag of Japan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചതുരാകൃതിയിലുള്ള വെളുത്ത പശ്ചാത്തലത്തിൽ ചുവന്ന വൃത്തത്തോടുകൂടിയ പതാകയാണ് ജപ്പാന്റെ ദേശീയപതാക (ഇംഗ്ലീഷ്: flag of Japan). നിഷോക്കി ( Nisshōki (日章旗?, "sun-mark flag")) എന്നാണ് ഇത് ജാപ്പനീസ് ഭാഷയിൽ ഔദ്യോഗികമായി അറിയപ്പെടുന്നത്. ഹിനോമാരു ( Hinomaru (日の丸?, "circle of the sun") എന്നപേരിലും ഈ പതാക അറിയപ്പെടുന്നു. ഉദയസൂര്യന്റെ നാട് എന്ന ജപ്പാന്റെ അപരനാമത്തെ മൂർത്തമായ് അവതരിപ്പിക്കുന്നവിധത്തിലാണ് ജപ്പാന്റെ ദേശീയ പതാകയുടെ രൂപകൽപ്പന.

ജപ്പാൻ
പേര്നിഷോക്കി[1] or ഹിനോമാരു[2]
അനുപാതം2:3[1]
സ്വീകരിച്ചത്February 27, 1870 (as the civil ensign by Proclamation No. 57);
August 13, 1999 (as the national flag and slight modifications to the design of the flag)
മാതൃകA red sun-disc centered on a white rectangular field

ജപ്പാൻ സർക്കറിന്റെ ദേശീയപതാക ദേശീയഗാന നിയമം പ്രകാരം, നിഷോക്കി പതാകയെ ദേശീയപതാകയായി അംഗീകരിച്ചിട്ടുണ്ട്. 1999 ആഗസ്ത് 13-നാണ് ഈ ഔദ്യോഗികനിയമം പ്രഖ്യാപിച്ച് പ്രാബല്യത്തിൽ വന്നത്. മുൻ സർക്കാരുകൾ ദേശീയപതാക നിയമപരമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും, സൂര്യഗോളത്തോടുകൂടിയ ഈ പതാക മുൻപേ തന്നെ ജപ്പാന്റെ പതാകയായി കരുതിയിരുന്നു.

ചരിത്രം

തിരുത്തുക

ഹിനോമാരുവിന്റെ ഉദ്ഭവത്തെകുറിച്ച് കൃത്യമായ വിവരങ്ങളില്ല.[3] ഏതാണ്ട് 7-ആം നൂറ്റാണ്ടിന്റെ ആരംഭം മുതൽക്കേ ഉദയസൂര്യന് ജപ്പാനിൽ ചില പ്രതീകാത്മക അർഥങ്ങൾ ഉണ്ടായിരുന്നതായി കരുതുന്നു.[4] ജാപ്പനീസ് വിശ്വാസപ്രകാരം ജപ്പാനിലെ രാജകുടുംബപരമ്പര സൂര്യദേവനായ അമതേരസുവിന്റെ വംശജരാണ് എന്നാണ് കരുതിയിരുന്നത്.[5][6]

രൂപകല്പന

തിരുത്തുക
 
നിർമ്മാണ ചിത്രം

1870-ൽ പാസാക്കിയ, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നം. 57- ൽ ദേശീയപതാകയെ സംബന്ധിക്കുന്ന രണ്ട് നിബന്ധനകൾ സൂചിപിച്ചിട്ടുണ്ട്. അതിൽ ഒന്നാമത്തേത് ആർക്കെല്ലാം പതാക പറത്താം എങ്ക്ങ്കിനെ പതാക ഉപയോഗിക്കണം എന്നതിനെകുറിച്ച് പരാമശിക്കുന്നു; രണ്ടാമത്തെ പ്രഖ്യാപനം എങ്ങനെ പതാക നിർമ്മിക്കണം എന്നുള്ളതാണ്.[7] 7യൂണിറ്റ് വീതിയും 10യൂണിറ്റ് ഉയരവുമാണ് പതാകയുടെ അനുപാതം (7:10). സൂര്യനെ പ്രതീകവൽക്കരിക്കുന്ന ചുവന്ന ഗോളത്തിന്റെ വലിപ്പം, ഹോയിസ്റ്റ് വീതിയുടെ 5-ൽ മൂന്നായി നിജപ്പെടുത്തിയിരിക്കുന്നു. നിയമപ്രകാരം ചുവന്ന ഗോളം പതാകയുടെ ഒത്ത മദ്ധ്യത്തിൽ വരണം, എന്നാൽ ഇതിൽ 1% ത്തോളം വ്യതിയാനം (1100) സാധാരണമാണ്.[8][9] ഇതേ വർഷം ഒക്ടോബർ 3-ന് സിവിൽ എൻസൈൻ മറ്റു നാവിക പതാകകൾ എന്നിവയുടെ രൂപകല്പനയെ സംബന്ധിച്ച വ്യവസ്ഥാപനങ്ങൾ പാസാക്കിയിരുന്നു[10] മെർക്കന്റ് പതാകയുടെ അനുപാതം 2:3 എന്നാണ്. ഗോളത്തിന്റെ വലിപ്പം വീതിയുടെ 3/5 ആയിത്തന്നെ നിൽക്കുന്നു. എങ്കിലും ഇത് ഹൊയിസ്റ്റിന്റെ ദിശയിലേക്കായി ഇരുപതിൽ ഒന്ന് (120) എന്ന അനുപാതത്തിൽ സ്ഥാനം മാറിയിരിക്കുന്നു.[11]

എന്നാൽ ജപ്പാന്റെ ദേശീയ പതാക ദേശീയ ഗാനം നിയമം പാസാക്കിയതോട്, ഈ അളവുകളിൽ വ്യത്യാസം വന്നു.[1] പതാകയുടെ വീതി നീളം അനുപാതം 2:3 ആയി. ചുവന്ന ഗോളത്തിന്റെ സ്ഥാനം പതാകയുടെ ഒത്തമദ്ധ്യത്തിലേക്കാകി, ഗോളത്തിന്റെ വലിപ്പം പഴയപോലെത്തന്നെ തുടർന്നു.[2] പശ്ചാത്തല നിറം വെള്ളയും ഗോളത്തിന്റെ നിറം ചുവപ്പും (紅色 beni iro?) ആണ്, എന്നിരുന്നാലും 1999-ലെ ഈ നിയമത്തിൽ ചുവപ്പ്, വെള്ള എന്നിവയുടെ ഏത് ഷേഡ് ആണ് ഉപയോഗിക്കേണ്ടത് എന്നതിൽ കൃത്യത ഉണ്ടായിരുന്നില്ല.[1] ചുവപ്പ് "കടും വർണ്ണത്തിൽ" ആയിരിക്കണം എന്നൊരു സൂചനമാത്രമേ ഇത് നൽകിയിരുന്നുള്ളൂ.[12]

ഔദ്യോഗിക നിറം (വെളുപ്പ്) ഔദ്യോഗിക നിറം (ചുവപ്പ്) വർണ്ണ സമ്പ്രദായം അവലംബം വർഷം യു.ആർ. എൽ
     N9 [13]      5R 4/12 [13] Munsell DSP Z 8701C 973 [14]
N/A      156 [15] DIC ODA Symbol Mark Guidelines 1995 [16]
N/A      0-100-90-0 CMYK ODA Symbol Mark Guidelines 1995 [16]
N/A      186 Coated [17] Pantone Album des pavillons nationaux et des marques distinctives 2000 [18]
N/A      0-90-80-5[17] CMYK Album des pavillons nationaux et des marques distinctives 2000 [18]
     N9.4 (Acrylic) [13]      5.7R 3.7/15.5 (Acrylic) [13] Munsell DSP Z 8701E 2008 [14]
     N9.2 (Nylon) [13]      6.2R 4/15.2 (Nylon) [13] Munsell DSP Z 8701E 2008 [14]
N/A      032 Coated[17] Pantone 2008 Summer Olympics Protocol Guide – Flag Manual 2008 [19]

അനുബന്ധ പതാകകൾ

തിരുത്തുക
  1. 1.0 1.1 1.2 1.3 国旗及び国歌に関する法律
  2. 2.0 2.1 Consulate-General of Japan in San Francisco. Basic / General Information on Japan; 2008-01-01 [archived 2012-12-11; Retrieved 2009-11-19].
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; webjapanen2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Edgington 2003, pp. 123–124
  5. Ashkenazi 2003, pp. 112–113
  6. Hall 1996, p. 110
  7. Web Japan. Japanese Ministry of Foreign Affairs. National Flag and Anthem [PDF]; 2000 [Retrieved 2009-12-11].
  8. 明治3年太政官布告第57号
  9. Takenaka 2003, pp. 68–69
  10. 明治3年太政官布告第651号
  11. Takenaka 2003, p. 66
  12. Cabinet Office, Government of Japan. National Flag & National Anthem; 2006 [Retrieved 2010-01-02].
  13. 13.0 13.1 13.2 13.3 13.4 13.5 Hexadecimal obtained by placing the colors in Feelimage Analyzer Archived 2010-01-25 at the Wayback Machine.
  14. 14.0 14.1 14.2 Ministry of Defense. Defense Specification Z 8701C (DSPZ8701C) [PDF]; 1973-11-27 [Retrieved 2009-07-09]. (in Japanese).
  15. DIC Corporation. DICカラーガイド情報検索 (ver 1.4) [DIC Color Guide Information Retrieval (version 1.4)] [Retrieved 2009-09-15]. (in Japanese).
  16. 16.0 16.1 Office of Developmental Assistance. 日章旗のマーク、ODAシンボルマーク [National flag mark, ODA Symbol] [PDF]; 1995-09-01 [archived 2011-09-28; Retrieved 2009-09-06]. (in Japanese).
  17. 17.0 17.1 17.2 Find a PANTONE color. Pantone LLC. Pantone Color Picker [Retrieved 2009-12-09].
  18. 18.0 18.1 Album des pavillons nationaux et des marques distinctive. France: Service Hydrographique et Océanographique de la Marine; 2000. ISBN 2-11-088247-6. p. JA 2.1.
  19. Flag Manual. Beijing, China: Beijing Organizing Committee for the Games of the XXIX Olympiad – Protocol Division; 2008. p. B5.

{{

"https://ml.wikipedia.org/w/index.php?title=ജപ്പാന്റെ_ദേശീയപതാക&oldid=4029580" എന്ന താളിൽനിന്ന് ശേഖരിച്ചത്