മത്സ്യബന്ധനത്തൊഴിലാളി
ഒരു ജലസഞ്ചയത്തിൽ നിന്ന് മീനുകളെയോ മറ്റ് ജലജീവികളെയോ പിടിക്കുകയോ കക്ക ശേഖരിക്കുകയോ ചെയ്യുന്ന വ്യക്തിയെയാണ്[1] മീൻപിടുത്തക്കാരൻ എന്ന് വിളിക്കുന്നത്. ഇത് സ്ത്രീയാണെങ്കിൽ മീൻപിടുത്തക്കാരി എന്നു വിളിക്കാം. മത്സ്യബന്ധനത്തൊഴിലാളി എന്ന പദവും ഉപയോഗിക്കാറുണ്ട്.
Occupation | |
---|---|
Names | Fish-harvester |
Occupation type | Employment, self-employment |
Activity sectors | Commercial |
Description | |
Related jobs | fish farmer |
ചരിത്രം
തിരുത്തുക40,000 വർഷങ്ങൾക്കുമുൻപ് പ്രാചീനശിലായുഗത്തിൽ തന്നെ മത്സ്യബന്ധനം നിലവിലുണ്ടായിരുന്നു.[2] തിയാൻയുവാൻ മനുഷ്യന്റെ 40,000 വർഷം പഴക്കമുള്ള അസ്ഥി ഐസോട്ടോപ് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്ന് വ്യക്തമായത് അയാൾ സ്ഥിരമായി ശുദ്ധജലമത്സ്യങ്ങൾ ഭക്ഷിച്ചിരുന്നു എന്നാണ്.[3][4] പര്യവേഷണത്തിലൂടെ കണ്ടെത്തിയ കക്കത്തോടിന്റെ കൂനകൾ,[5] മീൻ മുള്ളുകൾ ഗുഹാചിത്രങ്ങൾ എന്നിവ കടൽ മത്സ്യങ്ങൾക്ക് ഭക്ഷണത്തിലുണ്ടായിരുന്ന പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു.
പുരാതനകാലത്ത് നൈൽ നദിക്കരയിൽ ജീവിച്ചിരുന്നവർ അപ്പോൾ പിടിച്ച മത്സ്യങ്ങളെക്കൂടാതെ ഉണക്കിയ മത്സ്യങ്ങളും കഴിച്ചിരുന്നു.[6] ഇന്ത്യയിൽ പാണ്ഡ്യന്മാർ ബി.സി. ഒന്നാം നൂറ്റാണ്ടിൽ തന്നെ മുത്ത് ശേഖരിച്ചിരുന്നു. തൂത്തുക്കുടിയിലെ ഇവരുടെ തുറമുഖം കടലിൽ മുങ്ങി മുത്ത് ശേഖരിക്കുന്നതിന് പ്രശസ്തമായിരുന്നു. കടൽ മത്സ്യങ്ങൾ ഗ്രീക്ക് സംസ്കാരത്തിന്റെയും പ്രധാന ഭാഗമായിരുന്നു.[7] കലയിൽ മത്സ്യബന്ധനം അധികം പ്രത്യക്ഷപ്പെടാത്തത് ഈ മേഖലയുടെ സാമൂഹിക സ്ഥിതി താഴ്ന്നതായിരുന്നു എന്ന് സൂചിപ്പിക്കുന്നു. റോമിലെ മത്സ്യബന്ധനം സംബന്ധിച്ച മൊസൈക്കുകൾ ലഭ്യമാണ്.[8] പെറുവിലെ മോച്ചെ ജനത മൺ പാത്രങ്ങളിൽ മീൻപിടുത്തക്കാരെ ചിത്രീകരിച്ചിരുന്നു.[9]
മത്സ്യബന്ധനത്തൊഴിലാളികൾ
തിരുത്തുകഎഫ്.എ.ഒ.യുടെ കണക്കനുസരിച്ച് 3.8 കോടി മത്സ്യത്തൊഴിലാളികളോ മത്സ്യക്കൃഷിക്കാരോ ആണ് 2002-ൽ ഉണ്ടായിരുന്നത്. 1970-ലെ സംഖ്യയുടെ മുന്നിരട്ടിയാണിത്. ഇതിൽ 74% പേർ മീൻ പിടുത്തത്തിലും 26% പേർ മത്സ്യക്കൃഷിയിലുമാണ് ഏർപ്പെട്ടിരുന്നത്.[10]
വിനോദത്തിനായി മീൻ പിടിക്കുന്നവർ
തിരുത്തുകആഹ്ലാദത്തിനോ മത്സരത്തിനോ മത്സ്യബന്ധനം നടത്താറുണ്ട്. ചൂണ്ട ഉപയോഗിച്ചാണ് സാധാരണഗതിയിൽ വിനോദത്തിനായി മത്സ്യബന്ധനം നടത്തുന്നത്.
സുരക്ഷാപ്രശ്നങ്ങൾ
തിരുത്തുകമത്സ്യബന്ധനം വളരെ അപകടം പിടിച്ച തൊഴിലാണ്. 1992-നും 1999-നും ഇടയിൽ അമേരിക്കയിലെ fishing vesselമത്സ്യബന്ധനനൗകകളിൽ ഒരുവർഷം ശരാശരി 78 ആൾക്കാർ മരണമടഞ്ഞിരുന്നു. അപകടത്തിനുള്ള പ്രധാന കാരണങ്ങൾ:[11]
- അടിയന്തരഘട്ടങ്ങൾക്കായി വേണ്ടരീതിയിൽ തയ്യാറെടുക്കാതിരിക്കുക
- നൗകകൾ ശരിയായ രീതിയിൽ അറ്റകുറ്റപ്പണി നടത്തതിരിക്കുകയും സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തതയും
- സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള അജ്ഞത
സുരക്ഷ വർദ്ധിപ്പിക്കാനുള്ള പല ശ്രമങ്ങളും മത്സ്യബന്ധനത്തൊഴിലാളികളുടെ എതിർപ്പുമൂലം പരാജയപ്പെടാറുണ്ട്.[11]
വിവിധതരം മീൻ പിടുത്തകാർ
തിരുത്തുക-
അഴീക്കൽ നിന്നുള്ള കാഴ്ച്ച. വല നെയ്യുന്ന മത്സ്യത്തൊഴിലാളി
-
ഐസ്ലാന്റിൽ നിന്നുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളി
-
ഇംഗ്ലണ്ട്.
-
ചിലി
-
ആലപ്പുഴയിലെ മീൻ പിടുത്തക്കാർ
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 45-3011 Fishers and Related Fishing Workers Archived 2009-03-02 at the Wayback Machine. US Department of Labor
- ↑ African Bone Tools Dispute Key Idea About Human Evolution National Geographic News article.
- ↑ Yaowu Hu Y, Hong Shang H, Haowen Tong H, Olaf Nehlich O, Wu Liu W, Zhao C, Yu J, Wang C, Trinkaus E and Richards M (2009) "Stable isotope dietary analysis of the Tianyuan 1 early modern human" Archived 2015-09-24 at the Wayback Machine. Proceedings of the National Academy of Sciences, 106 (27) 10971-10974.
- ↑ First direct evidence of substantial fish consumption by early modern humans in China PhysOrg.com, 6 July 2009.
- ↑ Coastal Shell Middens and Agricultural Origins in Atlantic Europe.
- ↑ Fisheries history: Gift of the NilePDF
- ↑ "Marine Fisheries and the Ancient Greek Economy by Ephraim Lytle, p.3&4". Archived from the original on 2013-06-16. Retrieved 2013-07-16.
- ↑ Image of fishing illustrated in a Roman mosaic Archived 2011-07-17 at the Wayback Machine..
- ↑ Berrin, Katherine & Larco Museum. The Spirit of Ancient Peru:Treasures from the Museo Arqueológico Rafael Larco Herrera. New York: Thames and Hudson, 1997.
- ↑ FAO: Fishing people. Retrieved 7 July 2008.
- ↑ 11.0 11.1 FAO Profile for the USA Archived 2012-11-13 at Archive-It
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Fields, Leslie Leyland (editor) (2002) Out On The Deep Blue: Women, Men, and the Oceans They Fish. St. Martin's Press. ISBN 978-0-312-27726-0
- Jones, Stephen (2001) Working Thin Waters: Conversations with Captain * Lawrence H. Malloy, Jr. University Press of New England. ISBN 978-1-58465-103-1
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Moore, Charles W (1998) Did fishermen discover the New World?
- For Those in Peril: Dangers at Sea for fishermen on the East Coast of Scotland Archived 2009-12-11 at the Wayback Machine. historyshelf.org
- Fisher Folk at Sea and Ashore North East Folklore Archive, Aberdeenshire Council. Retrieved 9 March 2011.