എരുമനാക്ക്
മോറേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന, ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ കാണപ്പെടുന്ന ഒരു ചെറിയ വൃക്ഷമാണ് കാട്ടത്തി. എരുമനാക്ക്, പാറകം എന്നും വിളിക്കുന്നു. കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്നു. (ശാസ്ത്രീയനാമം: Ficus hispida). കല്ലടരുകളിലും കിണറിൻ പടവുകളിലും ഇവ സർവ്വസാധാരണമായി തഴച്ചുവളരുന്നു. Common name: Hairy Fig, devil fig, opposite leaves fig, rough leaved fig, സംസ്കൃതം : കാകോദുംബരിക काकोदुम्बरिका. പൊള്ളയായ ശാഖകളോടു കൂടിയ ഈ മരത്തിൽ നിറയെ ചെറിയ അത്തിപ്പഴങ്ങൾ ഉണ്ടാവുന്നു. കാക്കകളും മറ്റ് പക്ഷികളും ഇതു പാകമാകുമ്പോൾ യഥേഷ്ടം ഭക്ഷിക്കുന്നു.[1] പശുക്കൾക്ക് നല്ല ഇഷ്ടമുള്ള ഒരു ഇലയാണ്. മദി ലക്ഷണം കാണിക്കാത്ത പശുക്കൾക്ക് പ്രതിവിധിയായി കൊടുക്കുന്നത് കണ്ടിട്ടുണ്ട്. പിന്നെ ഗർഭശേഷം മറുപിള്ള വീഴാൻ വേണ്ടിയും ഈ ഇല തീറ്റിയ്ക്കാറുണ്ട്.
എരുമനാക്ക് Ficus hispida | |
---|---|
മരം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | F. hispida
|
Binomial name | |
Ficus hispida L.f.
| |
Synonyms | |
|
പ്രത്യേകതകൾ
തിരുത്തുകപാറോത്ത് (തേരകം) എന്ന മരത്തിൻറെ ഇലകളുമായി ഇതിന് ഒരു വിദൂര സാമ്യം ഉള്ളതുകൊണ്ട് പലപ്പോഴും ഇവ രണ്ടു ഒന്നാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. താരതമ്യേന പരുക്കൻ ഇലകളുള്ള പാറോത്ത് പണ്ടുകാലങ്ങളിൽ ഫർണിച്ചർ ഉപകരണങ്ങൾ കഴുകി വൃത്തിയാക്കാൻ ഉപയോഗിച്ചിരുന്നു. എന്നാൽ അതിനെ അപേക്ഷിച്ച് എരുമ നാക്കിന്റെ ഇലകൾക്ക് പരുപരുപ്പ് കുറവാണ്.
വിതരണം
തിരുത്തുകതെക്ക്-കിഴക്കൻ ഏഷ്യ, മലേഷ്യ, പപ്പുവ ന്യൂ ഗ്വിനിയ, ഓസ്‌ട്രേലിയ (ക്വീൻസ്‌ലാന്റ്, നോർത്തേൺ ടെറിട്ടറി, വെസ്റ്റേൺ ഓസ്‌ട്രേലിയ).
രസാദി ഗുണങ്ങൾ
തിരുത്തുകരസം :കഷായം, മധുരം
ഗുണം :രൂക്ഷം, ഗുരു
വീര്യം :ഉഷ്ണം
വിപാകം :മധുരം [2]
ഔഷധയോഗ്യ ഭാഗം
തിരുത്തുകഫലം, പട്ട, വേര്. [2]
ഇതും കാണുക
തിരുത്തുക
ചിത്രശാല
തിരുത്തുക-
പാറയിടുക്കിൽ വളർന്ന എരുമനാക്ക്
-
എരുമനാക്ക് കായ ഉൾഭാഗം
-
എരുമനാക്ക് കായ ചെടിയിൽ
-
എരുമനാക്കിന്റെ കായകൾ
-
എരുമനാക്കിന്റെ ഇലകൾ
അവലംബം
തിരുത്തുക- ↑ http://www.flowersofindia.net/catalog/slides/Hairy%20Fig.html
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ഔഷധ സസ്യങ്ങൾ-2 -ഡോ.എസ്. നേശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.biotik.org/india/species/f/ficuhisp/ficuhisp_en.html Archived 2010-07-25 at the Wayback Machine.
- ചിത്രങ്ങൾ