തേരകം

ചെടിയുടെ ഇനം
(Ficus exasperata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇലകൊഴിയും മരങ്ങളുടെ ഗണത്തിൽപ്പെടുന്ന (പ്രപർണ്ണ വൃക്ഷങ്ങൾ) മൊറേസി (Moraceae) സസ്യകുടുംബത്തിൽപ്പെട്ട ഒരു തരം മരമാണ്‌ പാറോത്ത് അഥവാ തേരകം'. (ശാസ്ത്രീയനാമം: Ficus exasperata). 18 മീറ്റർ വരെ ഉയരം വയ്ക്കും[1].

തേരകം
Ficus exasperata, fruits
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
F. exasperata Vahl
Binomial name
Ficus exasperata
Vahl
Synonyms
  • Ficus asperrima Roxb.
  • Ficus hispidissima Wight ex Miq.
  • Ficus politoria Moon
  • Ficus punctifera Warb.
  • Ficus scabra Willd.
  • Ficus serrata Forssk.
  • Ficus silicea Sim
  • Synoecia guillielmi-primi de Vriese

പേര്‌ തിരുത്തുക

ശാസ്തീയ വിവരണങ്ങൾ തിരുത്തുക

Botanical name : Ficus exasperata Family : Moraceae (Mulberry family) Synonyms: Ficus asperrima, Ficus punctifera

മറ്റു പേരുകൾ തിരുത്തുക

പെരും തേരകം, പെരും പാറോത്ത്, പാറകം എന്ന പേരുകളിൽ അറിയപ്പെടുന്ന ഈ മരത്തിനെ, സാന്റ്പേപ്പർ മരം, ബ്രഹ്മാസ് ബൻയൻ (Brahma's Banyan), ഫോറസ്റ്റ് സാന്റ്പേപ്പർ (forest sandpaper) , റഫ് ബൻയൻ (rough banyan), എന്നൊക്കെയുള്ള ഇംഗ്ളീഷ് പേരുകളിലും അറിയപ്പെടുന്നു. സംസ്‌കൃതം : करपत्र കരപത്ര

മറ്റു വിവരങ്ങൾ തിരുത്തുക

ഇലയുടെ സവിശേഷത തിരുത്തുക

6 സെന്റീമീറ്റർ മുതൽ 17 സെന്റീമീറ്റർ വരെ നീളമുള്ളതും അഞ്ച് സെന്റീമീറ്ററോളം നീളമുള്ളതുമായ ഇതിന്റെ ഇലകൾ തടികൊണ്ടുണ്ടാക്കിയ ഉരുപ്പടികളും, ജനൽ, വാതിൽ തുടങ്ങിയവയും മറ്റും വൃത്തിയാക്കാൻ ഉപയോഗിക്കാറുണ്ട്. ഉരക്കടലാസുപോലെ (sandpaper) പരുപരുത്ത ഇലകളായതിനാലാണ്‌ വെള്ളമൊഴിച്ച് ഇതിന്റെ ഇലകൾ ഉപയോഗിച്ച് ഉരസിയാൽ മര ഉരുപ്പടികൾ വൃത്തിയാകുന്നത്. സാധാരണ ഇലകളുടെ രൂപമാണെങ്കിലും ചില ഇലകൾ അപൂർവ്വമായി മൂന്ന് ഏണുകളോടു കൂടിയുള്ളതായും കാണാറുണ്ട്, ഓസ്ട്രേലിയയിലും അമേരിക്കയിലും കാണുന്ന മറ്റൊരു ജനുസ്സില്പ്പെട്ട ഇത്തരം മരത്തിന്റെ ഇലകൾ വളരെ വലുതായും കാണാറുണ്ടെങ്കിലും ഇന്ത്യയിൽ കാണപ്പെടുന്നത് മേല്പ്പറഞ്ഞ അളവുകളിലുള്ളവയാണ്‌. ഇതിന്റെ തണ്ടുകൾക്ക് ഇളം പച്ച നിറമാണ്‌. ഇലകൾ ഔഷധഗുണമുള്ളവയാണ്.[2]

ആവാസമേഖലകൾ തിരുത്തുക

സമുദ്രനിരപ്പിൽ നിന്ന് 1200 മീറ്റർ വരെ ഉയരമുള്ള മലമേഖലകളിൽ തേരകം കാണപ്പെടാറുണ്ട്. ഏഷ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ച് ഇന്ത്യ, അറേബ്യൻ നാടുകൾ എന്നിവിടങ്ങളിൽ ധാരാളമായും കൂടാതെ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ ശ്രീലങ്ക എന്നിവിടങ്ങളിലും ഈ മരം കണ്ടുവരുന്നു.

പുഷ്പ, ഫല വിവരങ്ങൾ തിരുത്തുക

വെളുത്ത നിറത്തിലുള്ള ഏകലിംഗവിഭാഗത്തിൽപ്പെടുന്ന (Unisexual) പുഷ്പങ്ങളാണ്‌ സാധാരണയായി കണ്ടുവരാറുള്ളത്. മൂത്ത കായ്കൾക്ക് ചുവപ്പു കലർന്ന മഞ്ഞ നിറമായിരിക്കും. പൂവിനും ഫലത്തിനും ഏകദേശം ഒന്നര സെന്റീമീറ്റർ വരെ നീളമുണ്ടാകും

 
തേരകത്തിന്റെ ഇലകൾ
 
തേരകത്തിന്റെ തടിയും ഇലകളും

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-02-01.
  2. http://www.ncbi.nlm.nih.gov/pubmed/23266275

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=തേരകം&oldid=3929197" എന്ന താളിൽനിന്ന് ശേഖരിച്ചത്