ആരാച്ചാർ
നിയമാനുസൃതമായി വധശിക്ഷ നടപ്പാക്കുന്ന ആൾക്കാരെയാണ് ആരാച്ചാർ എന്നു വിളിക്കുന്നത്.[1] തൂക്കിലേറ്റപ്പെടുന്നവരുടെ മുഖം കറുത്ത തുണികൊണ്ടു മറയ്ക്കുന്നതും കഴുത്തിൽ കയറിടുന്നതും തൂക്കിലിടുന്നതും ആരാച്ചാരന്മാരുടെ ജോലിയായിരുന്നു.[2]
കേരളത്തിൽ
തിരുത്തുകതിരുവിതാംകൂറിന്റെ രാജഭരണകാലത്ത് വളരെ ശക്തനായ ഒരു ഉദ്യോഗസ്ഥനായിരുന്നു അരാച്ചാർ എന്നത്. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലഘട്ടത്തിലെ മതിലകം രേഖകളിൽ മുതൽ ആരാച്ചാരന്മാരെ പറ്റിയുള്ള രേഖകൾ ലഭ്യമാണ്. വട്ടിയൂർക്കാവിലും ചാലയിലുമായിരുന്നു ആരാച്ചരന്മാർ താമസിച്ചിരുന്നത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളികളെ വിലങ്ങിട്ടു സൂക്ഷിക്കാനും മറ്റും സ്വന്തം വീട്ടിനോടനുബന്ധിച്ചു തന്നെ അവർക്കു സൗകര്യങ്ങളുണ്ടായിരുന്നു. തൂക്കിലേറ്റലുകൾ ആദ്യകാലങ്ങളിൽ കാടുകളിൽ നടത്തപ്പെട്ടിരുന്നെങ്കിലും ജയിലുകളുടെ വരവോടു കൂടി തൂക്കിലിടലും ജയിലുകൾക്കുള്ളിലേക്കു മാറി.
അരാച്ചാരന്മാരുടെ യാത്ര കറുത്ത വില്ലുവണ്ടിയിൽ ഉടുക്കും കൊട്ടിയായിരുന്നെന്നു പറയപ്പെടുന്നു. യമധർമ്മന്റെ പ്രതിരൂപമായി കണക്കാക്കപ്പെട്ടിരുന്ന അക്കാലത്തെ ആരാച്ചാരന്മാരുടെ ജയിലിലേക്കുള്ള വരവു പോക്കുകൾ വളരെ ഭീതിദമായി ആൾക്കാർക്കു തോന്നിയിരുന്നതായും; അവരെ കാണുന്നതു പോലും ഭയമുളവാക്കുന്നതിനാൽ സ്ത്രീകളും കുട്ടികളും അവരെ കാണാൻ കൂട്ടാക്കിയിരുന്നില്ലന്നും ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. 1944 നവംബർ 11-ന് മഹാരാജാവ് ചിത്തിര തിരുനാൾ ബാലരാമവർമ്മ തിരുവിതാംകൂറിൽ വധശിക്ഷനിർത്തലാക്കിയപ്പോൾ ആരാച്ചാർന്മാരുടെ തസ്തിക നിർത്തലായി. സ്വാതന്ത്ര്യാനന്തരം വീണ്ടും വധശിക്ഷ ഇന്ത്യയിൽ നിലവിൽ വരുകയും ആരാച്ചാരന്മാരുടെ തസ്തികവീണ്ടും ഉണ്ടാകുകയും ചെയ്തു.[2] ഇപ്പോൾ ആരാച്ചാർ എന്നത് ജയിലിലെ ഒരു പ്രത്യേക തസ്തിക അല്ല. വധശിക്ഷ നടപ്പിലാക്കുന്നതാരായാലും അവരെയാണ് ആരാച്ചാർ എന്ന് വിളിക്കപ്പെടുന്നത്. ജയിലിലെ സ്ഥിരം ജീവനക്കാർ വധശിക്ഷനടപ്പാക്കാൻ വൈമനസ്യം കാണിച്ചാൽ പുറത്തുനിന്നുള്ള-ഇതിനു തയാറുള്ള ആരെയെങ്കിലും ഇതിനായി നിയോഗിക്കുകയാണ് പതിവ്. [1]
വധശിക്ഷ നടപ്പാക്കുന്നയാൾക്ക് 500 ഇന്ത്യൻ രൂപ മാത്രമായിരുന്നു 2014 വരെ പ്രതിഫലം ഇത് വളരെ അനാകർഷകമായതിനാൽ വധശിക്ഷനടപ്പാക്കാൻ ആളെ കിട്ടുക ബുദ്ധിമുട്ടായിരുന്നു. എന്നാൽ 2014 ജൂലൈയിലെ വരുത്തിയ ഒരു ചട്ട-ഭേദഗതി പ്രകാരം ഇതിന് 2 ലക്ഷം രൂപ പ്രതിഫലമായി നിശ്ചയിക്കപ്പെട്ടു.[1][3]
ചിത്രശാല
തിരുത്തുക-
കടൽക്കൊള്ളക്കാരുടെ വധശിക്ഷ, ഹാംബർഗ്, 1573
-
ആനയെക്കൊണ്ട് തലചവിട്ടിത്തകർക്കൽ
-
തലവെട്ടി മാറ്റുന്നു
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 1.2 "ആരാച്ചാരാവാൻ ആൾത്തിരക്ക്" (പത്രലേഖനം). മാതൃഭൂമി ദിനപത്രം. 21 ജൂലൈ 2014. Archived from the original on 2014-07-21. Retrieved 21 ജൂലൈ 2014.
{{cite news}}
: Cite has empty unknown parameter:|10=
(help) - ↑ 2.0 2.1 "പൂജപ്പുര ജയിലിലെ തൂക്കുമരം ചരിത്രസ്മാരകമാകുമോ?". മാതൃഭൂമി. Archived from the original (ലേഖനം) on 2014-04-10 17:21:40. Retrieved 11 ഏപ്രിൽ 2014.
{{cite news}}
: Check date values in:|archivedate=
(help) - ↑ ബിജു പരവത്ത് (19 ജൂലൈ 2014). "ആരാച്ചാരാകാൻ ഇനി ആളെക്കിട്ടും; കൂലി രണ്ടുലക്ഷം രൂപ" (പത്രലേഖനം). മാതൃഭൂമി ദിനപത്രം. Archived from the original on 2014-07-21. Retrieved 21 ജൂലൈ 2014.