എഷെറിക്കീയ കോളി ബാക്റ്റീരിയ
ഉഷ്ണ രക്തമുള്ള ജീവികളുടെ വൻകുടലിനുള്ളിൽ കാണപ്പെടുന്ന ദണ്ഡിന്റെ ആകൃതിയിലുള്ള ഒരിനം ഗ്രാം നെഗറ്റീവ് ബാക്ടീരിയയാണ് എഷെറിക്കീയ കോളി. ഐഷറേഷ്യ കൊളായി എന്നും വിളിക്കുന്നു. മനുഷ്യന്റെ മാത്രമല്ല, പല ജന്തുക്കളുടെയും കുടലിനുള്ളിലും, വിസർജ്യത്തിലും , മലിന ജലത്തിലും ഇതിനെ കാണുക സാധാരണമാണ്. ബാക്റ്റീരിയം കോളി അഥവാ ഈ.കൊളായി എന്നും ഇതിനു പേരുണ്ട്. മലയാളത്തിൽ ഇ. കോളി എന്ന പേരിനാണ് പ്രചുരപ്രചാരം. കുടലിനുള്ളിൽനിന്ന് ആദ്യമായി ഇതിനെ 1885-ൽ വേർതിരിച്ചെടുത്ത, ബാക്റ്റീരിയോളജിസ്റ്റ് തിയോഡർ എഷെറിക് എന്ന ജർമൻ ശിശുരോഗ പ്രൊഫസ്സറുടെ പേരിൽ നിന്നാണ് ഇതിന് ഈ പേരു ലഭിച്ചത്.[1] .
എഷെറിക്കീയ കോളി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. coli
|
ഈ വിഭാഗത്തിലെ പല ബാക്ടീരിയ ഇനങ്ങളും ആതിഥേയജീവിക്ക് ഉപദ്രവകാരികളല്ല. എന്നാൽ , ഇതിന്റെ 0157 എന്ന സെരോ ഇനം (serotype) മാരകമായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകാറുണ്ട്.[2][3] ഉപദ്രവകരമാല്ലാത്ത ഇനങ്ങൾ, ആതിഥേയന്റെ ദഹനവ്യവസ്ഥയിൽ ഒരു പങ്കാളിയായി വസിച്ച് ജീവകം-കെ സംഭാവന ചെയ്യുന്നു.[4] അതോടൊപ്പം, രോഗകാരകങ്ങളായ മറ്റ് അണുക്കളുടെ വളർച്ചയെ തടയുകയും ചെയ്യുന്നു.[5][6]
കോശഘടന
തിരുത്തുക2 മില്ലി മൈക്രോൺ നീളവും 1 മില്ലി മൈക്രോൺ വീതിയുമുള്ള ഇവയ്ക്ക് ഫ്ലൂയിഡ് മൊസൈക്ക് മാതൃകയിലുള്ള പ്ലാസ്മാസ്തരമുണ്ട്. പ്ലാസ്മാസ്തരത്തിനുപുറമേയായി കട്ടിയുള്ള കോശഭിത്തിയുമുണ്ട്. കോശഭിത്തിയിലെ ബാഹ്യപാളിയ്ക്ക് നിരവധി പോറിൻ ചാനലുകളുള്ള ലിപ്പിഡ് ഇരട്ടപാളി സ്തരഘടനയാണ്. 6 മുതൽ 8 വരെ സബ്‌യൂണിറ്റുകളുള്ള പോറിൻ ചാനലിന് ഓരോന്നിനും മൂന്ന് ഹൈഡ്രോകാർബൺ ശൃംഖലയുണ്ട്. ഈ ബാഹ്യപാളിയ്ക്കും കോശസ്തരത്തിനും ഇടയിലുള്ള സ്ഥലമാണ് പെരിപ്ലാസ്മാറ്റിക് സ്പേയ്സ്. കോശസ്തരത്തിലെ പെർമിയേയ്സ് എന്ന മാംസ്യത്തിന് തൻമാത്രകളേയും അയോണുകളേയും കോശത്തിനകത്തേയ്ക്കും പുറത്തേയ്ക്കും കടത്തുവാനുള്ള ശേഷിയുണ്ട്. പഞ്ചസാര തൻമാത്രകളെ അവായുശ്വസന രീതിയിലും വായുശ്വസനരീതിയിലും ഇവയ്ക്ക് ഓക്സീകരിക്കാനുള്ള കഴിവുണ്ട്. ഇവയ്ക്ക് മൈറ്റോകോൺട്രിയയില്ലാത്തതിനാൽ സൈറ്റോക്രോം പോലുള്ള ശ്വസന ശൃംഖലാ രാസാഗ്നികളും ക്രെബ്സ് പരിവൃത്തിയിലെ രാസാഗ്നികളുമൊക്കെ പ്ലാസ്മാ സ്തരത്തിലാണ് കാണപ്പെടുന്നത്. രണ്ടിഴകളുള്ള വൃത്താകാര ഡി.എൻ.എയാണ് ഇവയ്ക്കുള്ളത്. കോശസ്തരത്തിലെ ന്യൂക്ലിയോയ്ഡ് എന്ന വ്യക്തമായ ഭാഗത്ത് ഇവ കാണപ്പെടുന്നു. 1300 മില്ലി മൈക്രോൺ നീളമുള്ള ഡി.എൻ.എയിൽ 4.7x106 ന്യൂക്ലിയോടൈഡ് ജോടികളുണ്ട്. ഇവയെ പൊതിഞ്ഞ് 20000 മുതൽ 30000 വരെ 70S റൈബോസോമുകളുണ്ട്. [7]
ഉപകാരിയും ഉപദ്രവകാരിയും
തിരുത്തുകകുടലിനുള്ളിൽ ആയിരിക്കുമ്പോൾ ഇത് ഉപദ്രവകാരിയല്ലെന്നു മാത്രമല്ല, പല രാസവസ്തുക്കളെയും വിഘടിപ്പിക്കുകവഴി പ്രയോജനകാരിയായി തീരകകൂടി ചെയ്യുന്നു. ചിലത് അത്യാവശ്യ ജീവകമായ കെ-യുടെ നിർമിതിയിലും സഹായിക്കുന്നു. എന്നാൽ മൂത്രനാള-വൃക്ക സംബന്ധിയായ രോഗങ്ങൾക്ക് എഷെറക്കീയ പലപ്പോഴും കാരണമാകാറുണ്ട്. പിത്തസഞ്ചി, അപ്പെൻഡിക്സ്, വൃക്ക, മലാശയം തുടങ്ങിയവയിൽ പഴുപ്പുണ്ടാകുന്നതിനും ഇതു കാരണമാകുന്ന സന്ദർഭങ്ങൾ വിരളമല്ല. ജന്തുക്കളുടെയോ മനുഷ്യന്റെയോ മലത്താൽ മലിനമാക്കപ്പെട്ട ജലത്തിൽ ഇവ കാണപ്പെടാറുണ്ട്. കൂടുതലായും ആശുപത്രി അന്തരീക്ഷത്തിൽ കാണപ്പെടാറുണ്ട്.[8]
പലവിധ രോഗങ്ങൾ
തിരുത്തുകഎന്ററോബാക്റ്റീരിയേസി കുടുംബത്തിൽ ഉൾപ്പെടുന്ന എഷറിക്കീയ ജീനസിലെ ഈ ബാക്റ്റീരിയ കുറുകി, തടിച്ച് അണ്ഡാകൃതിയുള്ളതാകുന്നു. ഒറ്റയൊറ്റയായോ, അഗ്രങ്ങൾ തമ്മിൽ തൊട്ട് ചെറുനാരുകൾ പോലെയോ ആണ് ഇത് കാണപ്പെടുന്നത്. ചലനശക്തിയുള്ള ഈ ബസിലസ്സുകൾ ഗ്രാം-നെഗറ്റീവ് ആണ്. കുടലിനുള്ളിലെ അതിന്റെ വാസസ്ഥാനത്തു നിന്നു മാറി എഷെറിക്കീയ മറ്റേതെങ്കിലും ശരീരഭാഗത്തേക്ക് കയറിപ്പറ്റുന്നതായാൽ പലപ്പോഴും അത് രോഗകാരണമായിത്തീരാറുണ്ട്. അപ്പെൻഡിസൈറ്റിസ്, കോളിസിസ്റ്റെറ്റിസ്, സിസ്റ്റെറ്റിസ് പോലെയുള്ള മൂത്രനാളരോഗങ്ങൾ, മുറിവുകളിൽ നിന്നാരംഭിക്കുന്ന രോഗങ്ങൾ, കുട്ടികളിലുണ്ടാകുന്ന ഗാസ്ട്രോ-എന്ററൈറ്റീസ് തുടങ്ങി പല രോഗങ്ങൾക്കും കാരണം എഷെറിക്കീയ കോളിയുടെ വിവിധ ഇനങ്ങൾ ആകുന്നു. കുട്ടികളിലുണ്ടാകുന്ന വയറിളക്കം പലപ്പോഴും പകർച്ചവ്യാധിയായാണ് പ്രത്യക്ഷപ്പെടുന്നത്.[9]
പരീക്ഷണശാലയിൽ
തിരുത്തുകശരിയായ ആഹാരം ലഭ്യമാകുകയും കൂടിക്കിടക്കുന്ന സ്വന്തം വിസർജ്യവസ്തുക്കൾ തന്നെ വളർച്ചയ്ക്കു പ്രതിബംന്ധമായി തീരാതിരിക്കുകയും ചെയ്യുന്ന പക്ഷം അതിശയകരമായ വേഗത്തിൽ വർദ്ധനവുണ്ടാകുന്ന ഒരിനമാണ് എ. കോളി. ബാക്റ്റീരിയോളജിസ്റ്റുകൾ ഏറ്റവുമധികം പഠനവിധേയമാക്കുന്ന ബാക്റ്റീരിയയും ഇതുതന്നെ പരീക്ഷണശാലയിൽ കൃത്രിമമായി ഇതിനെ വളർത്തിയെടുക്കാനുള്ള സൗകര്യമാണ് ഇതിനു കാരണം. ബാക്റ്റീരിയോളജിയിൽ പ്രധാനമായ പല അടിസ്ഥാന ധാരണകളും ഇതിൽ നടത്തിയ പഠനങ്ങളിൽ നിന്ന് രൂപംകൊടുത്തവയാണ്.[10]
അവലംബം
തിരുത്തുക- ↑ Feng P, Weagant S, Grant, M (2002-09-01). "Enumeration of Escherichia coli and the Coliform Bacteria". Bacteriological Analytical Manual (8th ed.). FDA/Center for Food Safety & Applied Nutrition. Archived from the original on 2009-05-19. Retrieved 2007-01-25.
{{cite web}}
: CS1 maint: multiple names: authors list (link) - ↑ "Escherichia coli O157:H7". CDC Division of Bacterial and Mycotic Diseases. Retrieved 2011-04-19.
- ↑ Vogt RL, Dippold L (2005). "Escherichia coli O157:H7 outbreak associated with consumption of ground beef, June–July 2002". Public Health Rep. 120 (2): 174–8. PMC 1497708. PMID 15842119.
- ↑ Bentley R, Meganathan R (1 September 1982). "Biosynthesis of vitamin K (menaquinone) in bacteria". Microbiol. Rev. 46 (3): 241–80. PMC 281544. PMID 6127606.
- ↑ Hudault S, Guignot J, Servin AL (2001). "Escherichia coli strains colonising the gastrointestinal tract protect germfree mice against Salmonella typhimurium infection". Gut. 49 (1): 47–55. doi:10.1136/gut.49.1.47. PMC 1728375. PMID 11413110.
{{cite journal}}
: Unknown parameter|month=
ignored (help)CS1 maint: multiple names: authors list (link) - ↑ Reid G, Howard J, Gan BS (2001). "Can bacterial interference prevent infection?". Trends Microbiol. 9 (9): 424–8. doi:10.1016/S0966-842X(01)02132-1. PMID 11553454.
{{cite journal}}
: Unknown parameter|month=
ignored (help)CS1 maint: multiple names: authors list (link) - ↑ Cell Biology, Molecular Biology, Genetics, Evolution and Ecology, PS Verma, VK garwal, S.Chand pub. pages: 50-52
- ↑ http://www.medicinenet.com/e_coli__0157h7/article.htm E. Coli 0157:H7.
- ↑ http://www.fda.gov/Food/ScienceResearch/LaboratoryMethods/BacteriologicalAnalyticalManualBAM/ucm064948.htm Archived 2013-03-08 at the Wayback Machine. Enumeration of Escherichia coli and the Coliform Bacteria
- ↑ http://www.ncbi.nlm.nih.gov/pubmed/12518059 Imaging whole Escherichia coli bacteria by using single-particle x-ray diffraction.
പുറംകണ്ണികൾ
തിരുത്തുക- http://www.eurekalert.org/pub_releases/2008-11/w-ecb112408.php Archived 2009-07-13 at the Wayback Machine.
- http://www.about-ecoli.com/
- http://www.mcspotlight.org/media/reports/e_coli_us.html
- http://www.huliq.com/11/73474/escherichia-coli-bacteria-transferring-between-humans-and-mountain-gorillas Archived 2009-05-31 at the Wayback Machine.