ആഫ്രിക്കൻ മല്ലി

ചെടിയുടെ ഇനം
(Eryngium foetidum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആഫ്രിക്കൻ മല്ലി വളരെ ചെറിയ ഒരൗഷധസസ്യമാണ് (ഇംഗ്ലീഷ്:Eryngium foetidum). തടിച്ചുകുറുകിയ കാണ്ഡത്തിന്റെ അഗ്രഭാഗത്ത് ഇലകൾ കൂട്ടമായി രൂപമെടുക്കുന്നു. വേരുകൾക്ക് ഗന്ധമില്ലെങ്കിലും ഇതിന്റെ ഇലകൾക്ക് മല്ലി ഇലയുടെ ഗന്ധമാണ്. കടുത്ത പച്ച നിറത്തൊടു കൂടിയ ഇലകൾക്ക് തിളങ്ങുന്ന പ്രതലമാണുള്ളത്. ഇലക്കൂട്ടത്തിന്റെ നടുക്കുനിന്ന് പൂങ്കുലത്തണ്ട് ഉത്ഭവിക്കുന്നു. ചെറിയവെളുത്ത പൂക്കൾക്കു താഴെയായി ചെറിയ ഇലകൾ എന്നു തോന്നിപ്പിക്കുന്ന ഒരു കൂട്ടം ബ്രാക്റ്റുകൾ കാണപ്പെടുന്നു. പ്രത്യുത്പാദനം വിത്തുകൾവഴിയാണ്.

ആഫ്രിക്കൻ മല്ലി
Eryngium foetidum leaves
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
E. foetidum
Binomial name
Eryngium foetidum

ഭാഗിക തണലിലും നല്ലവെയിലത്തും വളരാൻ അവയ്ക്കു കഴിയും. വെയിലത്തു വളരുമ്പോൾ പെട്ടെന്നു പൂക്കുന്നതിനാൽ ഇലകൾ കട്ടിയുള്ളതും ചെറുതും സുഗന്ധം കുറഞ്ഞതുമായിത്തീരുന്നു. അതിനാൽ ഭാഗിക തണലിൽ ഇവയെ വളർത്തുകയാണ് ദീർഘകാലം ഇലപറിക്കാൻ സഹായിക്കുന്നത്.

മല്ലിയിലക്കു പകരമായി, ഭക്ഷ്യവസ്തുക്കൾക്കു ഹൃദ്യമായ സുഗന്ധമേകാൻ ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നു. ഇരുമ്പ് റൈബോഫ്ലേവിൻ എന്നിവയുടെ ഉറവിടമാണ് ആഫ്രിക്കൻ മല്ലിയുടെ ഇലകൾ. ഇലകളും വേരുമിട്ട് തിളപ്പിച്ച വെള്ളം, പനി, വയറിളക്കം, ഡയബറ്റിസ്, മലബന്ധം, ന്യൂമോണിയ, ഛർദ്ദി എന്നിവയ്ക്കുള്ള ഔഷധമായി ഉപയോഗിക്കുന്നു.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആഫ്രിക്കൻ_മല്ലി&oldid=3203032" എന്ന താളിൽനിന്ന് ശേഖരിച്ചത്