പരിസ്ഥിതി നയം
നിയമങ്ങൾ, നിയന്ത്രണങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങളെ സംബന്ധിക്കുന്ന മറ്റ് നയരീതികൾ എന്നിവയോട് ഒരു സംഘടനയ്ക്കുള്ള പ്രതിബദ്ധതയാണ് പരിസ്ഥിതി നയം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ഈ പരിസ്ഥിതി പ്രശ്നങ്ങളിൽ വായു മലിനീകരണം, ജലമലിനീകരണം, മാലിന്യസംസ്ക്കരണം, ആവാസവ്യവസ്ഥാപരിപാലനം, ജൈവവൈവിധ്യത്തിന്റെ സംരക്ഷണം, പ്രകൃതിവിഭവങ്ങളുടേയും വന്യജീവിസമ്പത്തിന്റേയും വംശനാശം നേരിടുന്ന ജീവികളുടേയും പരിരക്ഷണം എന്നിവ പൊതുവേ ഉൾപ്പെടുന്നു. [1] ഊർജ്ജത്തേയോ അല്ലെങ്കിൽ കീടനാശിനികൾ അനേകം തരം വ്യാവസായിക മാലിന്യങ്ങൾ ഉൾപ്പെടെയുള്ള വിഷവസ്തുക്കളേയോ സംബന്ധിക്കുന്ന നയങ്ങൾ പരിസ്ഥിതി നയത്തിന്റെ ഭാഗങ്ങളാണ്. മനുഷ്യന്റെ പ്രവൃത്തികളെ നിയന്ത്രിക്കാനും പരിശോധിക്കാനും ആവഴിക്ക് ജൈവഭൗതിക പരിസ്ഥിതിയിലേയും പ്രകൃതിവിഭവങ്ങളിലേയും ദോഷകരമായ മാറ്റങ്ങളെ തടയാനും അതോടൊപ്പം പരിസ്ഥിതിയിലെ മാറ്റങ്ങൾ മനുഷ്യരിൽ ദോഷകരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പുവരുത്താനും ഈ നയത്തിലൂടെ കഴിയും. [2]
ഇതും കാണുക
തിരുത്തുക- Chemical leasing
- Climate policy
- Environmental governance
- Environmental politics
- പരിസ്ഥിതി വംശീയത
- Environmental Principles and Policies (book)
- Harris School of Public Policy Studies
- List of environmental degree-granting institutions
- Tellus Institute
- Middlebury Institute of International Studies at Monterey
അവലംബം
തിരുത്തുക- ↑ Eccleston, Charles H. (2010). Global Environmental Policy: Concepts, Principles, and Practice. ISBN 978-1439847664.
- ↑ McCormick, John (2001). Environmental Policy in the European Union. The European Series. Palgrave. p. 21.