പാരിസ്ഥിതിക ആഘാത നിർണ്ണയം

(Environmental impact assessment എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു നിർദ്ദിഷ്ട പദ്ധതി അത് വരുന്നപ്രദേശത്ത് സൃഷ്ടിക്കാവുന്ന ഗുണകരവും ദോഷകരവുമായ പാരിസ്ഥിതിക ആഘാതങ്ങളുടെ പഠനവും, നിർണ്ണയവുമാണ് പാരിസ്ഥിതിക ആഘാത നിർണ്ണയം( environmental impact assessment,EIA) എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിൽ പരിസ്ഥിതി, സമൂഹം, സാമ്പത്തികം എന്നീ മൂന്നു മേഖലകളിലും ഒരു നിർദ്ദിഷ്ട പദ്ധതി സൃഷ്ടിക്കുന്ന മാറ്റങ്ങളെ അവലോകനം ചെയ്യുന്നു.

ഇത് നിർദ്ദിഷ്ട പദ്ധതിയുമായ് മുന്നോട്ടുപോകണമോ അതോ പദ്ധതി ഉപേക്ഷിക്കണമോ എന്ന കാര്യത്തിൽ തീർപ്പുണ്ടാക്കാൻ ഉപകരിക്കുന്നു. പാരിസ്ഥിതിക ആഘാത നിർണ്ണയത്തിന് അന്താരാഷ്ട്ര ആഘാത നിർണ്ണയ സമിതി(International Association for Impact Assessment ,IAIA) നൽകിയിട്ടുള്ള നിർവചനം ഇപ്രകാരമാണ്  : ഒരു വികസന പദ്ധതിയെ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ എടുക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നയതിനു മുൻപേ, അത് പരിസ്ഥിതി, സമൂഹം എന്നിവയിൽ സൃഷ്ടിക്കാൻ സാധ്യതയുള്ള ആഘാതങ്ങളുടെ തിരിച്ചറിയലും, പ്രവചനവും, മൂല്യനിർണ്ണയവും, ആ ആഘാതം ലഘൂകരിക്കാനുള്ള മാർഗനിർദ്ദേശ്ശങ്ങളും ഉൾക്കൊള്ളുന്ന പ്രക്രിയയാണ് 'പാരിസ്ഥിതിക ആഘാത നിർണ്ണയം'.

പാരിസ്ഥിതിക ആഘാത നിർണ്ണയം ഇന്ത്യയിൽ

തിരുത്തുക

ഇന്ത്യയിൽ പാരിസ്ഥിതിക ആഘാത നിർണ്ണയതിന് ചുക്കാൻപിടിക്കുന്നത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ്. 1974-ലെ ജലനിയമം, 1972ലെ ഭാരതീയ വന്യജീവി സംരക്ഷണ നിയമം, 1986ലെ പരിസ്ഥിതി സംരക്ഷണനിയമം, 1981-ലെ വായുമലിനീകരണ നിയന്ത്രണ നിയമം എന്നിവ ഭാരത സർക്കാർ പുറത്തിറക്കിയ പ്രധാന പരിസ്ഥിതി സംരക്ഷണനിയമങ്ങളാണ്.