എനിയോള ബാഡ്‌മസ്

നൈജീരിയൻ ചലച്ചിത്ര നടി
(Eniola Badmus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നൈജീരിയൻ ചലച്ചിത്ര നടിയാണ് എനിയോള ബാഡ്മസ്[1](ജനനം: സെപ്റ്റംബർ 7, 1983) [2]. 2008-ൽ ജെനിഫ എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ് അവർ ശ്രദ്ധേയയായത്.[3]

എനിയോള ബാഡ്‌മസ്
എനിയോള ബാഡ്‌മസ് 2014 ൽ.
ജനനം (1983-09-07) സെപ്റ്റംബർ 7, 1983  (41 വയസ്സ്)
ദേശീയതനൈജീരിയൻ
കലാലയം
തൊഴിൽ
സജീവ കാലം2000–2020
അറിയപ്പെടുന്നത്Jenifa and Omo Ghetto

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

നൈജീരിയയിലെ ലാഗോസ് എന്ന സ്ഥലത്താണ് എനിയോള ജനിച്ചത്. ഇജെബു ഓഡെയിലാണ് അവരുടെ പ്രാഥമിക വിദ്യാഭ്യാസവും, സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കിയത്.[4]അവർ ഇബാദാൻ സർവകലാശാലയിൽ തിയേറ്റർ ആർട്സ് പഠിക്കുകയും തുടർന്ന് ലാഗോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എംഎസ്‌സി ബിരുദം നേടുകയും ചെയ്തു.[5]

എനിയോളയുടെ അഭിനയജീവിതം 2000 മുതൽ 2008 വരെ ആയിരുന്നു. ജെനിഫ, ഓമോ ഗെട്ടോ എന്നീ രണ്ട് യൊറുബ ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ തന്നെ അവർ അംഗീകാരം നേടി.[6] നൈജീരിയയിലെ വിനോദ വ്യവസായത്തിലെ ഉയർച്ചയ്ക്ക് രണ്ട് സിനിമകളും നിർണായകമായിരുന്നു. അതിനുശേഷം നിരവധി യൊറൂബ, ഇംഗ്ലീഷ് എന്നീ ഭാഷാ ചിത്രങ്ങളിലെ നായികയും സഹനടിയും ആയി അവർ അഭിനയിച്ചു.[7] [8]

മരണ കിംവദന്തി

തിരുത്തുക

2020 ഒക്ടോബർ 20 ന് #EndSARS പ്രതിഷേധക്കാരുടെ ലെക്കി കൂട്ടക്കൊലയിൽ എനിയോളയ്ക്ക് വെടിയേറ്റതായി അഭ്യൂഹമുണ്ടായിരുന്നു.[9]എന്നിരുന്നാലും, അവർ മരിച്ചുവെന്ന അഭ്യൂഹം തള്ളിക്കളഞ്ഞു. പ്രതിഷേധ വേളയിൽ താൻ ഹാജരായിരുന്നില്ലെന്നും പിന്നീട് അവർ പറയുകയുണ്ടായി.[10]

ഫിലിമോഗ്രാഫി

തിരുത്തുക
  • ജെനിഫ
  • ആഞ്ചലീന
  • വില്ലേജ് ബേബ്സ്
  • ഒറെക്കെ ടെമി
  • ബ്ലാക്ക്ബെറി ബേബ്സ്
  • മിസ്റ്റർ & മിസ്സിസ് ഇബു
  • വിക്കെഡ് സ്റ്റെപ്-മദർ
  • ചൈൽഡ് സെല്ലെർ[11]
  • അദുൻ ഇവുറോ
  • വിസ ലോട്ടറി
  • ഓജുക്വു ദി വാർ ലോർഡ്
  • പോലീസ് അക്കാദമി
  • നോട്ട് മൈ ക്വീൻ
  • ബാറ്റിൽ ഫോർ ജസ്റ്റിസ്
  • മിസ് ഫാഷൻ
  • ഈഫ
  • ഒമോ ഏസു
  • " ബ്ലാക്ക് വാൾ"
  • ഗെട്ടോബ്രെഡ്
  • ഹൗസ്ഹെൽപ്
  • കർമ്മ
  • ബിഗ് ഓഫർ
  • ജെനിഫ
  • ഒമോ-ഗെട്ടോ
  • ദാലുച്ചി
  • ഫങ്കെ
  • മിറക്കിൾ
  • ദി സ്പെൽ
  • ഓഷപ്രപ്ര
  1. "An average man but without body or mouth odour — Eniola Badmus". Vanguard Newspaper. 24 January 2015. Retrieved 1 June 2016.
  2. Oni, Iyanu. "Much Ado about Eniola Badmus Real Age". Daily Times of Nigeria. Retrieved 29 June 2016.
  3. "Can Never Go Nude, Even For $1 Million – Eniola Badmus". Naij. 25 July 2014. Archived from the original on 2017-09-07. Retrieved 1 June 2016.
  4. Badmus, Kayode (22 December 2015). "Eniola Badmus Biography,Age,Movies & Profile". BiographyRoom. Archived from the original on 2016-05-03. Retrieved 1 June 2016.
  5. Badmus, Kayode (8 September 2015). "Eniola Badmus: 10 quick facts about your favourite plus-size actress". Nigerian Entertainment Today. Archived from the original on 2017-06-14. Retrieved 1 June 2016.
  6. Sholola, Damilola (9 November 2014). "I can't have a party without alcohol — Eniola Badmus". Vanguard Newspaper. Retrieved 1 June 2016.
  7. "Eniola Badmus Biography, Profile, Movies & Life History". NaijaGists. 3 October 2012. Retrieved 1 June 2016.
  8. "Eniola Badmus Speaks On Her Rumoured Death". 042coded.com.ng. Passstyle Onyeka. Archived from the original on 2019-04-12. Retrieved 12 April 2019.
  9. "Actress Eniola Badmus Alledgely Shot And Dead (Video)". The African Media (in അമേരിക്കൻ ഇംഗ്ലീഷ്). 2020-10-20. Archived from the original on 2020-10-28. Retrieved 2020-10-21.
  10. "Actress Eniola Badmus Debunks Rumors of Being Shot". The African Media (in അമേരിക്കൻ ഇംഗ്ലീഷ്). 2020-10-21. Archived from the original on 2020-10-28. Retrieved 2020-10-21.
  11. Eniola Badmus Played A Fast One On Mercy Johnson - In " Child Seller ", irokotv Nollywood, Retrieved 2 June 2016

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എനിയോള_ബാഡ്‌മസ്&oldid=3802084" എന്ന താളിൽനിന്ന് ശേഖരിച്ചത്